സിക്ക വൈറസ്: സംസ്ഥാനത്ത് ആക്ഷൻ പ്ലാൻ രൂപീകരിച്ച് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് 15 സിക്ക വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആക്ഷന്‍ പ്ലാന്‍ പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്. നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ ആണ് സിക്ക വൈറസ് കേസുകള്‍ കണ്ടെത്തിയിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച മിക്കവരും ആരോഗ്യപ്രവര്‍ത്തകരാണ്.
സിക്ക വൈറസ് രോഗബാധ കണ്ടെത്താന്‍ സാധ്യത ഉളള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങല്‍ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

പ്രധാനമായും ഗര്‍ഭിണികളെ ആണ് സിക്ക വൈറസ് രോഗം ബാധിക്കുക. സംസ്ഥാനത്ത് ആദ്യത്തെ സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതും പാറശ്ശാല സ്വദേശിനിയായ ഗര്‍ഭിണിയിലാണ്. 5 മാസം ഗര്‍ഭിണിയായിരിക്കുന്ന പനിയുളള സ്ത്രീകളില്‍ സിക്ക വൈറസ് ബാധയേല്‍ക്കുന്നില്ല എന്നുറപ്പാക്കണമെന്ന് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജുകളിലും ലാബുകളിലും സിക്ക വൈറസ് പരിശോധനയ്ക്കുളള സൗകര്യം ഒരുക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി..
Recommended Video
സിക്ക പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ ആശുപത്രികളേയും പങ്കാളികളാക്കും. പനി, ശരീര വേദന, തലവേദന അടക്കമുളള ലക്ഷണങ്ങളുമായി എത്തുന്ന രോഗികളില്‍ സിക്ക വൈറസ് ബാധ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊതുകുകള്‍ വഴിയാണ് സിക്ക വൈറസ് പടരുന്നത്. സിക്ക പ്രതിരോധം സംബന്ധിച്ച് പരിശീലനത്തിനും അവബോധം സൃഷ്ടിക്കുന്നതിനുളള നടപടികളിലേക്ക് ആരോഗ്യവകുപ്പും കടന്നിരിക്കുകയാണ്. നിലവില്‍ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത് 15 പേരിലാണ്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications