കൊവിഡ് പ്രതിരോധം കടുപ്പിക്കും, വാക്‌സിനേഷന്‍ കൂട്ടും, പ്രഖ്യാപനങ്ങളുമായി ആരോഗ്യ മന്ത്രി
കോഴിക്കോട്: കേരളത്തില്‍ കൊവിഡ് സാഹചര്യം രൂക്ഷമാണെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിക്കേണ്ട സാഹചര്യമുണ്ടെന്ന് ആരോഗ്യ മന്ത്രി പറയുന്നു. കൊവിഡ് പ്രതിരോധം കര്‍ശനമാക്കാനാണ് തീരുമാനം. എല്ലാ ആശുപത്രികളും അതിനായി സജ്ജമാക്കും. മെഡിക്കല്‍ കോളേജുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

അതേസമയം ഐസിയുവിന്റെ എണ്ണം വര്‍ധിപ്പിക്കാനാണ് തീരുമാനം. മെഡിക്കല്‍ കോളേജുകളില്‍ ഗുരുതര രോഗികളെയാണ് ചികിത്സിക്കുക. ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളില്‍ പലതും വീണ്ടും തുറക്കും. നേരത്തെ രോഗികളുടെ എണ്ണം കുറഞ്ഞപ്പോള്‍ ഇതില്‍ പലതും പൂട്ടിയിരുന്നു. ആവശ്യം വരുന്ന സാരഹചര്യത്തിലാണ് ഇത് തുറക്കുക. സംസ്ഥാനത്ത് വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അറുപതി വയസ്സിന് മുകളില്‍ ഉള്ളവരെല്ലാം വാക്‌സിന്‍ എടുത്തെന്ന് ഉറപ്പിക്കാനാായി മാസ്സ് ക്യാമ്പയിന്‍ നടത്തും.
ക്രഷിങ് കര്‍വ് എന്ന പേരിലാണ് മാസ് വാക്‌സിനേഷന്‍ പദ്ധതി ഒരുങ്ങുന്നത്. ഇതില്‍ യോഗ്യരായ എല്ലാ ആളുകള്‍ക്കും വാക്‌സിന്‍ നല്‍കും. കേന്ദ്രത്തോട് ആവശ്യമുള്ള അത്രയും വാക്‌സിന്‍ നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളും ഒരുപോലെ വാക്‌സിന്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ കേന്ദ്രം അത് നല്‍കേണ്ടി വരും. വിദേശത്തേക്ക് അടക്കം കൂടുതല്‍ ഡോസുകള്‍ അയച്ച കേന്ദ്രത്തിന് വലിയ വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യത്തെ വാക്‌സിനേഷന്‍ എല്ലായിടത്തും ശക്തമാക്കാനാണ് സംസ്ഥാനങ്ങളും നിര്‍ദേശിച്ചിരിക്കുന്നത്.
Recommended Video
അതേസമയം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച തരത്തിലാവും വാക്‌സിന്‍ വിതരണത്തിലെ മുന്‍ഗണന. മുന്‍ഗണനാ പട്ടികയില്‍ വരുന്നവര്‍ക്ക് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് കൊവിഡ് പ്രതിരോധം പൂര്‍ണമായും നടപ്പായില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പതിനൊന്ന് ശതമാനം പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് എന്നാണ് സിറോ സര്‍വേ പറയുന്നത്. ബാക്കിയുള്ള 89 ശതമാനത്തിനും രണ്ടാം തരംഗത്തില്‍ രോഗമുണ്ടാവാന്‍ സാധ്യത കൂടുതലാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.












Click it and Unblock the Notifications