ഡെങ്കിപ്പനിയിൽ ആശങ്കവേണ്ടെന്ന് ആരോഗ്യമന്ത്രി; കൊവിഡ് വാക്സിനേഷൻ 90 ശതമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനേഷൻ 90 ശതമാനമെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. അഞ്ചു ജില്ലകളിൽ വാക്സിനേഷൻ 100 ശതമാനത്തിനടുത്തെത്തിയതായും മന്ത്രി പറഞ്ഞു. അതേസമയം , സംസ്ഥാനത്ത് പുതിയ ഡെങ്കിവകഭേദമില്ലെന്നും അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ - വിദ്യാഭ്യാസ വകുപ്പുകൾ സംയുക്ത യോഗം ചേർന്ന് മുന്നൊരുക്കങ്ങൾ സ്വീകരിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

കേരളത്തിൽ സമ്പൂർണ കൊവിഡ് വാക്സിനേഷൻ നടപ്പിലാക്കുകയെന്ന സർക്കാർ ലക്ഷ്യം ഉടനടി കൈവരിക്കാനാകും. നിലവിൽ വാക്സിനേഷൻ നടപടികൾ 90 ശതമാനത്തിനടുത്തെത്തി. ഇതിൽ അഞ്ചു ജില്ലകളിൽ വാക്സിനേഷൻ 100 ശതമാനത്തിനോടുത്തിയതായി ആരോഗ്യവകുപ്പ് കണക്കാക്കുന്നതായും മന്ത്രി വീണജോർജ് പറഞ്ഞു. വാക്സിനേഷൻ എടുക്കുന്നതിൽ ആരും വിമുഖത കാട്ടരുത്. എല്ലാവരും നിർബന്ധമായും വാക്സിനെടുക്കാൻ തയാറാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

സംസ്ഥാനത്ത് പുതിയ ഡെങ്കി വൈറസിൻ്റെ വകഭേദമില്ല. ജനങ്ങൾ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഡെങ്കി വൈറസ് 4 വിഭാഗങ്ങളിലാണ് അറിയപ്പെടുന്നത്. ഇതിൽ 'ഡെങ്കി ടൈപ്പ് O2' ആണ് ഇപ്പോഴുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
2017 ൽ റിപ്പോർട്ട് ചെയ്തതാണ് ഡെങ്കിപ്പനി. തീവ്രമായ രോഗമാണിതെന്നും വീണജോർജ് പറഞ്ഞു. കേരളത്തിൽ നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ഇതിന് അനുബന്ധമായി ആരോഗ്യ - വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി യോഗം ചേരും. സർക്കാർ നടത്തിയ സീറോ സർവ്വേ ഫലം ഉടൻ ലഭിക്കും.

സർവേഫലം അടിസ്ഥാനമാക്കിയാകും സ്കൂൾ തുറക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുകയെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. കൊവിഡ് രണ്ടാംതരംഗത്തിന്റെ തീവ്രത പിന്നിട്ടു കൊണ്ടിരിക്കുകയാണ്. പൊതുപരിപാടികളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും വീണജോർജ് ആവശ്യപ്പെട്ടു.
ആർടിപിസിആർ പരിശോധനകൾ വർധിപ്പിച്ചതായും സിറോ സർവെയ്‌ലൻസ് പഠനം ഈ മാസാവസാനത്തോടെ പൂർത്തിയാക്കാനാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ടിപിആർ ഒഴിവാക്കിയത് വിദഗ്ധ സമിതിയുടെ നിർദ്ദേശത്തെ തുടർന്നാണ്. 80 ശതമാനം പേർ വാക്സിനേഷൻ പൂർത്തിയാക്കി. ഇതേ തുടർന്നാണ് ഇത് ഒഴിവാക്കിയതെന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി.

അതേസമയം, പതിനൊന്ന് ഐസിഡിഎസ് പ്രോജക്ടുകളില്‍ സംസ്ഥാന വനിത ശിശുവികസന വകുപ്പ് പൈലറ്റടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരുന്ന ആദ്യ 1000 ദിന പരിപാടി എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പ് വിപുലീകരിക്കുന്നു. പുതിയ 17 പ്രോജക്ടുകള്‍ ഉള്‍പ്പെടെ എല്ലാ ജില്ലകളിലുമായി ആകെ 28 പ്രോജക്ടുകളിലാണ് പരിപാടി വ്യാപിപ്പിക്കുന്നതെന്നും വീണാ ജോർജ് അറിയിച്ചു.
ഒരു സ്ത്രീ ഗര്‍ഭിണിയാകുന്ന നാള്‍ മുതല്‍ അങ്കണവാടി പ്രവര്‍ത്തകരും ഐസിഡിഎസ് സൂപ്പര്‍വൈസര്‍, സിഡിപിഒ തുടങ്ങിയ ഉദ്യോഗസ്ഥരും നിശ്ചിത ഇടവേളകളില്‍ ഗുണഭോക്താക്കളുടെ ഭവന സന്ദര്‍ശനം നടത്തി ആവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

ഗര്‍ഭാവസ്ഥയിലായിരിക്കുമ്പോള്‍ മുതല്‍ കുട്ടിയ്ക്ക് 2 വയസ് തികയുന്നതു വരെയുള്ള ആദ്യ 1000 ദിനങ്ങള്‍ അതീവ പ്രാധാന്യമുള്ളതാണ്. കുട്ടിയുടെ ശരിയായ വളര്‍ച്ചയ്ക്കും വികാസത്തിനും ആ ദിനങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നതിനും ഈ പദ്ധതി സഹായിക്കും. ഇതിനായി 2,18,40,000 രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നതായും മന്ത്രി വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ പഞ്ചായത്ത് അടിസ്ഥാനത്തില്‍ മൂന്ന് മാസത്തിലൊരിക്കല്‍ ഗര്‍ഭിണികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തുകയും മെഡിക്കല്‍ ഓഫീസറുടെ ശുപാർശ പ്രകാരം തെരഞ്ഞെടുക്കുന്ന ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പ്രത്യേക തെറാപ്യുട്ടിക് ഫുഡ് അങ്കണവാടികള്‍ വഴി വിതരണം നടത്തുകയും ചെയ്യുന്നതാണെന്നും മന്ത്രി അറിയിച്ചു.

നിലവിലെ കൊവിഡ് വ്യാപന സാഹചര്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രത്യേക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൂടാതെ ഗുണഭോക്താക്കളായ ആളുകള്‍ക്ക് 1000 സുവര്‍ണ ദിനങ്ങള്‍ സംബന്ധിച്ച വിവരങ്ങളടങ്ങിയ ബോധവത്ക്കരണ ലഘുലേഖകള്‍ വിതരണം ചെയ്യും.
ആദ്യ 1000 ദിന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 23-ാം തീയതി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ബോധവത്ക്കരണ ലഘുലേഖ പ്രകാശനം ചെയ്യും.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications