കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് കനത്ത മഴ; പുഴകളിൽ ജലനിരപ്പ് ഉയർന്നു, അതീവ ജാഗ്രത, ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്

Google Oneindia Malayalam News

തിരുവന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് അതിതീവ്ര മഴ സാധ്യത. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കോമറിൻ മേഖലക്ക് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതാണ് വീണ്ടും സംസ്ഥാനത്ത് മഴ കനക്കാൻ കാരണം. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

1


മഴ തുടരുന്ന സാഹചര്യത്തിൽ പുഴകളിൽ ജല നിരപ്പ് ഉയർന്ന് പലയിടത്തും വെള്ളം കയറി. പെരിയാർ, പൂയംകുട്ടിയാർ, കാളിയാർ പുഴകളിൽ വെള്ളം ജലനിരപ്പ് ഉയർന്നിരുന്നു. ഇടുക്കി ജില്ലയിലെ മുള്ളരിങ്ങാട് ഭാഗത്ത് മഴ കനത്തതോടെ കോതമംഗലം ആറിൽ വെള്ളം കയറി. കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി, കണാച്ചേരി എന്നിവിടങ്ങളിൽ റോഡുകൾ വെള്ളത്തിൽ മുങ്ങി. പാലക്കാട് മഴ തുടരുന്നതോടെ ആളിയാർ ഡാമിന്റെ അഞ്ച് ഷട്ടറുകൾ ഉയർത്തി. ഷട്ടറുകൾ അഞ്ച് സെമി വീതമാണ് ഉയർത്തിയത്.

ഡയാന രാജകുമാരി, പോൾ വാൾക്കർ, സൈറസ് മിസ്ത്രി.. ലോകത്തെ ഞെട്ടിച്ച അപകടമരണങ്ങൾ ഇതാ

idam


മഴ കനത്തതോടെ ഇമലയാറിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡാമിലലെ ജലനിരപ്പ് നിലവിൽ 164.50 മീറ്റർ ആണ്. റൂൾകർവ് പ്രകാരമുള്ള സംഭരണ ശേഷി 165.00 മീറ്റർ ആണ്. നിലവിലുള്ള മഴയും വൃഷ്ടിപ്രദേശത്ത് നിന്നുള്ള നീരൊഴുക്കും കണക്കിലെടുത്ത് റൂൾ ലെവൽ പ്രകാരം ഡാമിലെ അധിക ജലം താഴേക്ക് ഒഴുക്കുമെന്നും കളക്ടർ അറിയിച്ചു.

ഗായത്രിയുടെ കണ്ണിന് സ്പെഷ്യൽ പവർ ഉണ്ടോയെന്ന് ആരാധകർ,എന്തൊരു സുന്ദരിയെന്ന്; വൈറലായി സാരി ചിത്രങ്ങൾ

3


നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് പത്തനംതിട്ട പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. 100 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തി വെള്ളം പുറത്തേയ്ക്ക് ഒഴുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അരുവിക്കര ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

'മഞ്ജുവും കാവ്യയും ഭാര്യമാരായി, ദിലീപിനോട് കുശുമ്പ് കൂടുമല്ലോ, സിനിമയിൽ തന്നെ ശത്രുക്കളുണ്ട്'; കൊല്ലം തുളസി'മഞ്ജുവും കാവ്യയും ഭാര്യമാരായി, ദിലീപിനോട് കുശുമ്പ് കൂടുമല്ലോ, സിനിമയിൽ തന്നെ ശത്രുക്കളുണ്ട്'; കൊല്ലം തുളസി

4


ശക്തമായ മഴ തുടരുന്ന തിരുവനന്തപുരത്ത് ഇന്ന് സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റമില്ല. ക്വാറിയിങ്, മൈനിങ്, ഖനന പ്രവര്‍ത്തനങ്ങളും കടലോര / കായലോര /മലയോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതം, വിനോദസഞ്ചാരം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായും കളക്ടർ അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കളക്ടർ അറിയിച്ചു.

5


കോട്ടയത്ത് മലയോര മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. പാലായുടെ കിഴക്കൻ മേഖലകളിലിലെ പഞ്ചായത്തുകളായ മൂന്നിലവ്, മേലുകാവ് പ്രദേശങ്ങളിലാണ് മഴ. ഇടമറുക് രണ്ടാറ്റുമുന്നിയിലെ പുഴയില്‍ ജലനിരപ്പ് ഉയരുന്നു.തൃശ്ശൂരിൽ മഴയെ തുടർന്ന് ഉരുൾപൊട്ടി. പാലപ്പിള്ളി ചൊക്കന വനമേഖലയിലാണ് ഉരുൾപൊട്ടൽ ഉമഅടായത്. മുപ്ലി പുഴയിൽ നീരൊഴുക്ക് കൂടിയതായി വനം വകുപ്പ് അറിയിച്ചിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ കോടതിയുടെ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതിനടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ കോടതിയുടെ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി

English summary
Heavy Rain In Kerala; Red Alert In 4 districts, high alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X