ഇന്ന് മുതല്‍ ശക്തമായ മഴക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഓറഞ്ച് അലര്‍ട്ടിന് സമാനമായ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ, കണ്ണൂര്‍, കസര്‍കോട് ജില്ലകളൊഴികെയുള്ള 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് കേരളത്തിലും മഴ ശക്തമാകുന്നതെന്നും ഇടിമിന്നലിനും ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്നു.

ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് വ്യാഴാഴ്ചയോടെ വടക്കന്‍ തമിഴ്‌നാട് തീരത്ത് കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. നാളെയും മറ്റന്നാളും സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്നു. ഇന്ന് മുതല്‍ മഴ കനക്കുമെന്നതിനാല്‍ വ്യാഴാഴ്ച അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴ കിട്ടും. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറുന്നതോടെയാണ് മഴ ശക്തമാകുന്നതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സുമാത്ര തീരത്തായാണ് ന്യൂനമര്‍ദ്ദം രൂപപ്പെടുന്നത്. ഇത് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറാനും വടക്കന്‍ തമിഴ്‌നാട് തീരത്ത് കരയില്‍ പ്രവേശിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍ അതിനാല്‍ ഇതിന്റെ സ്വാധീനത്തിലാണ് കേരളത്തിലും മഴയുണ്ടാകുകയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

തമിഴ്‌നാട്ടിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇതിന്റെ സ്വാധീന ഫലമായി കേരളത്തിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. നാളെയും സംസ്ഥാനത്ത് പരക്കെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വ്യാഴാഴ്ചയാണ് കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. വ്യാഴാഴ്ച തമിഴ്‌നാട് തീരത്ത് ന്യൂനമര്‍ദ്ദം കരയില്‍ പ്രവേശിക്കുന്നത്‌കൊണ്ട് തന്നെ ഇതിന്റെ സ്വാധീന ഫലമായി കേരളത്തിലും കൂടുതല്‍ മഴ ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. ന്യൂനമര്‍ദത്തിന്റെ സഞ്ചാര പതയില്‍ കേരളവും കാണിക്കുന്നുണ്ട്.

തമിഴ്‌നാട്ടില്‍ നിന്നും കരയിലേക്ക് കയറി കേരളത്തിലൂടെ കടന്ന് അറബികടലിലേക്ക് പ്രവേശിക്കുന്നതായാണ് ഇതിന്റെ സഞ്ചാരപത കാണിക്കുന്നത്. എന്നാല്‍ പേമാരിയൊന്നും ഉണ്ടാകില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. അതേസമയം യോല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത വേണമെന്നാണ് ദുരന്ത നിവാരണ അതോറ്റി നല്‍കുന്ന മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമാകാന്‍ സാധ്യത. ന്യൂനമര്‍ദത്തിന്റെ ഫലമായി തീരം പ്രക്ഷുബ്ധമാകാന്‍ സാധ്യയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും, തീര പ്രദേശത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചെന്നൈയില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. നഗരത്തിലെ താഴ്ന്ന ഇടങ്ങളില്‍ പലയിടത്തും വലിയ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ട സ്ഥിതിയാണ്. മൂന്ന് ജലസംഭരണികളില്‍ നിന്ന് വെള്ളം ഒഴുക്കിവിടുന്നതിനാല്‍ ചെന്നൈയില്‍ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. നൂറ് കണക്കിന് കുടുംബങ്ങളെയാണ് ചെന്നൈയില്‍ മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്.
Recommended Video

നുങ്കമ്പാക്കം, ടി നഗര്‍, കൊരട്ടൂര്‍ അടക്കം താഴ്ന്ന പ്രദേശങ്ങളിലെ പല വീടുകളിലും വെള്ളം കയറിയിയ സ്ഥിതിയാണ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം കാരണം റെക്കോര്‍ഡ് മഴയാണ് കഴിഞ്ഞ ദിവസം രാത്രി മുതല്‍ ചെന്നൈയില്‍ പെയ്തിറങ്ങിയത്. സമീപ ജില്ലകളായ ചെങ്കല്‍പ്പേട്ട്, തിരുവള്ളൂര്‍, കാഞ്ചീപുരം എന്നിവിടങ്ങളിലും ശക്തമായ മഴയാണ്. ചെമ്പരമ്പാക്കം, പൂന്തി, പുഴല്‍ തടാകങ്ങളില്‍ പരമാവധി സംഭരണ ശേഷിയായി. 500 ക്യൂസെക്‌സ് വെള്ളം തുറന്നുവിടുന്നുണ്ട്. മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രളയാ സാധ്യതാ മേഖലകള്‍ സന്ദര്‍ശിച്ചു. ചെന്നൈയില്‍ മാത്രം അമ്പതോളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി നഗരത്തില്‍ എന്‍ഡിആര്‍എഫിനെ വിന്യസിച്ചു.












Click it and Unblock the Notifications