കോഴിക്കോടും കോട്ടയത്തും അതിശക്തമായ മഴ, തിരുവമ്പാടി ടൗണില്‍ വീണ്ടും വെള്ളം കയറി
കോഴിക്കോട്: കേരളത്തില്‍ മഴ വീണ്ടും തീവ്രതയിലേക്ക്. കോഴിക്കോട്ട് മലയോര അതിശക്തമായ മഴയാണ് ആരംഭിച്ചിരിക്കുന്നത്. തിരുവമ്പാടി ടൗണില്‍ വെള്ളം കയറിയിരിക്കുകയാണ്. മലയോര മേഖലയില്‍ ഉള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം കൊടിയത്തൂരില്‍ രണ്ട തെങ്ങ് ശക്തമായ ഇടിമിന്നലേറ്റ് കത്തി നശിച്ചു. ആവശ്യമായ ഘട്ടത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ വിവിധ തഹസില്‍ദാര്‍മാര്‍ക്കും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ടൗണിലെ വെള്ളക്കെട്ട് നാട്ടുകാരുടെ സഹായത്തോടെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികള്‍.

അതേസമയം ശക്തമായ മഴ തുടരുന്നതിനാല്‍ വെള്ളക്കെട്ടിന് കുറവായിട്ടില്ല എന്നതാണ് ആശങ്കപ്പെടുത്തുന്നത്. മഴ കുറയുന്ന സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമെന്നാണ് നാട്ടുകാര്‍ കരുതുന്നത്. കൊടിയത്തൂരിലെ എട്ടാം വാര്‍ഡിലാണ് ഇടിമിന്നലേറ്റ് തെങ്ങ് കത്തിനശിച്ചത്. ഇവിടെ പോലീസിനെത്തി തെങ്ങിന് താഴെയുള്ള വാഹനങ്ങളെല്ലാം മാറ്റിയിരിക്കുകയാണ്. ഇവിടെ നിന്ന് ആളുകളെയും താല്‍ക്കാലികമായി മാറ്റിയിരിക്കുകയാണ്. ഇടിമിന്നല്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. വീടിന്റെ ടെറസില്‍ അടക്കം നില്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം. മണ്ണിടിച്ചില്‍, ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ള മേഖലയ്ക്ക് ജില്ലാ ഭരണകൂടം പ്രാധാന്യം നല്‍കുന്നുണ്ട്.
കോട്ടയം ജില്ലയിലും മഴ ശക്തമായി തുടങ്ങിയിട്ടുണ്ട്. ജില്ലയുടെ കിഴക്കന്‍ മേഖലകളിലാണ് മഴ ശക്തമായി ഉള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തോതില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളും, ഉരുള്‍പ്പൊട്ടല്‍, സാധ്യത അടക്കമുള്ള മലയോര പ്രദേശങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് കളക്ടര്‍ പികെ ജയശ്രീ അറിയിച്ചിരിക്കുന്നത്. ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 22 മുതല്‍ 24 വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 115.6 മുതല്‍ 204.4 മില്ലി മീറ്റര്‍ മഴ ജില്ലയില്‍ ല ഭിച്ചേക്കുമെന്നാണ് കരുതുന്നത്.
അതേസമയം ഒക്ടോബര്‍ 20 മുതല്‍ 24 വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര സകാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഓറഞ്ച് അലര്‍ട്ട് കേരളത്തില്‍ പിന്‍വലിച്ചിട്ടുണ്ട്. പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. നാളെ മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കൂട്ടിക്കലില്‍ അടക്കമുള്ള കോട്ടയത്ത് മഴയുള്ളത് എന്നത് ആശങ്കയാണ്. മന്ത്രി വിഎന്‍ വാസവന്‍ കൂട്ടിക്കലിലെത്തിയിട്ടുണ്ട്. പൂഞ്ഞാര്‍, തീക്കോയി മേഖലയിലും മഴ ശക്തമായി തുടരുകയാണ്. കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും ജലനിരപ്പ് താഴാതെ നില്‍ക്കുന്നതില്‍ ആശങ്കയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകളില്‍ ഇപ്പോഴും വെള്ളമുണ്ട്.
ഇതൊന്തൊരു ചിരിയാണ് ഷഫ്ന... നടിയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ വൈറൽ
കുട്ടനാട്ടിലെത്തുന്ന അധികജലം തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ എന്നിവയിലൂടെ വലിയ തോതില്‍ കടലിലേക്ക് ഒഴുകുന്നതും ആശ്വാസമാണ്. സംസ്ഥാനത്ത് തുലാവര്‍ഷ മഴ ഈ മാസം 26ന് ആരംഭിക്കും. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഈ മഴയ്ക്ക് മുന്നോടിയായുള്ള മഴ സംസ്ഥാനത്ത് ഇപ്പോള്‍ തന്നെ ശക്തമാണ്. ഡിസംബര്‍ വരെയുള്ള കാലയളവാണ് തുലാമാസം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് ഈ കാലയളവിലാണ്. തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലയില്‍ ഉള്‍പ്പെടെയുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. തെക്കന്‍ തമിഴ്‌നാടിന് സമീപം ചക്രവാതച്ചുഴി രൂപമെടുത്തതാണ് മഴ ശക്തമാക്കുന്നത്.












Click it and Unblock the Notifications