ഉച്ചയോടെ മഴ കനക്കും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുച്ചക്ക് ശേഷം മഴ കനക്കുമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പേര്‍ട്ട്. ഇന്നലെ രാത്രി മിക്ക ജില്ലകളിലും മഴയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ചയോടെ മഴയുടെ ശക്തി കുറയുകയും ചെയ്തു. എവിടെയും കനത്ത മഴ പെയ്യുന്നില്ല. അതിതീവ്ര മഴ ദുരന്തം വിതച്ച കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനമൊട്ടാകെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 40 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിനും സാധ്യത കൂടുതലായതിനാല്‍ അതീവ ജാഗ്രത വേണമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. ചൊവ്വാഴ്ച തുലാവര്‍ഷം എത്തുന്നതിന് മുന്നോടിയായി കിഴക്കന്‍ കാറ്റ് സജീവമായതും തെക്കന്‍ തമിഴ്‌നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പട്ടതുമാണ് മഴയ്ക്ക് കാരണമായിരിക്കുന്നത്. മൂന്ന് ദിവസത്തോളം ചക്രവാതച്ചുഴി നിലനിന്നേക്കാമെന്നും ഞായറാഴ്ച വരെ മഴ തുടര്‍ന്നേക്കാമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.
പാലക്കാട് ജില്ലയില്‍ കനത്ത മഴയില്‍ രണ്ടിടത്ത് ഉരുള്‍ പൊട്ടി. അന്‍പതോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുകയും ചെയ്തു. പുലര്‍ച്ചയോടെ മഴയ്ക്ക് ശമനമുണ്ട്. രാത്രിയില്‍ പത്തനംതിട്ടയില്‍ ഒറ്റപ്പെട്ട പ്രദേശങ്ഹലില്‍ മഴ തുടര്‍ന്നു. ഇന്ന് ശക്തമായ െമഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി കല്ലാര്‍ ഡാമും ഇന്ന് തുറന്നു. വെളുപ്പിന് 2.30 മുതല്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. കല്ലാര്‍, ചിന്നാര്‍ പുഴകളുടെ കരകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കി.
വയനാട്ടില്‍ കനത്ത മഴയ്ക്ക് ശമനമുണ്ട്. ജില്ലയില്‍ എവിടെയും ഇപ്പോള്‍ മഴയില്ല. വെള്ളക്കെട്ട് രൂപപ്പെട്ട ബത്തേരി, ചീരാല്‍ എന്നിവിടങ്ങളില്‍ നിന്ന് വെളളം ഇറങ്ങി.
ബാണാസുര ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കൂടുതല്‍ അളവില്‍ മഴ പെയ്യാതിരുന്നത് ആശ്വാസമായി. ഡാമിലെ ജലനിരപ്പില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വയനാട്ടില്‍ പത്തിലേറെ ദുരിതാശ്വാസ ക്യാമ്പുകളിലായി അന്‍പതോളം കുടുംബങ്ങളെയാണ് നിലവില്‍ മാറ്റിപാര്‍പ്പിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഉരുള്‍ പൊട്ടല്‍ ഭീഷണിയുള്ള മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിന് കണ്ണൂരില്‍ നിന്നെത്തിയ 25 അംഗ കേന്ദ്രസേന 5 ദിവസമായി വയനാട്ടില്‍ തുടരുന്നുണ്ട്.. മഴ കനക്കുകയാണെങ്കില്‍ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചിടാനാണ് അധികൃതരുടെ തീരുമാനം.
ഇതൊന്തൊരു ചിരിയാണ് ഷഫ്ന... നടിയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ വൈറൽ
കോഴിക്കോട് നഗര മേഖലകളില്‍ ഇന്നലെ മുതല്‍ മഴയില്ല. എന്നാല്‍ മലയോര മേഖലകളില്‍ നല്ല മഴ തുടരുന്നു.മലപ്പുറം ജില്ലയില്‍ രാത്രിയില്‍ കാര്യമായ മഴ ഉണ്ടായില്ല. പുലര്‍ച്ചെ കാലാവസ്ഥ ശാന്തമാണ്.കോട്ടയം ജില്ലയിലെ മലയോര മേഖലകളില്‍ അടക്കം പുലര്‍ച്ചെ വരെ ശക്തമായ മഴ ഉണ്ടായിരുന്നു. മഴ ഇപ്പോള്‍ മിക്കയിടത്തും കുറഞ്ഞിട്ടുണ്ട്. കൂട്ടിക്കല്‍ പഞ്ചായത്തിലെ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും മഴ പെയ്യുന്നത് നേരിയ ആശങ്ക നേരിടുന്നുണ്ട്. ഇന്നലത്തെ മഴയില്‍ തീ കോയില്‍ മണ്ണിടിച്ചിലുണ്ടായി. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗത്ത് പുലര്‍ച്ചയോടെ മഴ കുറഞ്ഞു. ഉരുള്‍ പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളില്‍ രാത്രിയിലും മഴ പെയ്തു. തൃശ്ശൂരില്‍ രാത്രിയില്‍ മഴ പെയ്‌തെങ്കിലും ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് കാര്യമായി ഉയര്‍ന്നിരുന്നില്ല. ജലനിരപ്പ് ഏഴു മീറ്റര്‍ കടന്നാല്‍ മാത്രമാണ് ചാലക്കുടിപ്പുഴയില്‍ അപകട മുന്നറിയിപ്പ് നല്‍കുക. എന്നാല്‍ ഇപ്പോള്‍ മൂന്നര മീറ്റര്‍ മാത്രമാണ് ജലനിരപ്പ്.












Click it and Unblock the Notifications