Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാടിനൊരു കൈത്താങ്ങ്; ഇന്നത്തെ മുഴുവന്‍ കളക്ഷനും ദുരിതാശ്വാസത്തിനായി നല്‍കി സ്വകാര്യ ബസ് ഉടമകള്‍

കോട്ടയം: മഹാദുരന്തത്തെ നേരിട്ടുകൊണ്ടിരിക്കുന്ന വയനാട് മുണ്ടക്കൈ, ചൂരല്‍മല സ്വദേശികള്‍ക്കായി സുമനസ്സുകള്‍ ഒന്നാകെ സഹായഹസ്തം നീട്ടുകയാണ്. വിവിധ സംഘടനകളുടെ നേതൃത്വത്തിലും ജില്ലാഭരണകൂടത്തിന്‍റെ കീഴിലുമായെല്ലാം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വേണ്ട അവശ്യ സാധനങ്ങള്‍ ശേഖരിച്ച് വയനാട്ടിലേക്ക് എത്തിക്കുന്നു. മറ്റുചിലരാകട്ടെ തങ്ങളാല്‍ കഴിയുന്ന സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കൈമാറുന്നു.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലേക്ക് വരികയാണെങ്കില്‍ ഇവിടേയുള്ള ഒരു കൂട്ടം സ്വകാര്യബസുകളുടെ ഇന്നത്തെ കളക്ഷന്‍ മുഴുവന്‍ വയനാട്ടിലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഫാത്തിമ,വെല്‍കം,ആമീസ്, അല്‍ അമീന്‍, ഗ്ലോബല്‍ തുടങ്ങിയ ബസുകളാണ് ഇന്നത്തെ മുഴുവന്‍ കളക്ഷനും വയനാട് ദുരിതാശ്വാസത്തിനായി മാറ്റിവെച്ചത്.

bus

കാരുണ്യ പ്രവര്‍ത്തനത്തിന് യാത്രക്കാരില്‍ നിന്നും മികച്ച സഹകരണമാണ് ലഭിക്കുന്നതെന്ന് അല്‍ അമീന്‍ ബസിലെ ഡ്രൈവര്‍ ദീപു വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി. 'ഇങ്ങനെ ഒരു കാര്യത്തെക്കുറിച്ച് മുതലാളിമാര്‍ പറഞ്ഞതോടെ ജീവനക്കാരും പൂര്‍ണ്ണ സമ്മതം അറിയിക്കുകയായിരുന്നു. യാത്രക്കാരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്' ഡ്രൈവര്‍ പറഞ്ഞു.

ഇന്ന് ടിക്കറ്റ് ഇല്ല, പകരം ഈ പൈസ ദുരിതം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് വേണ്ടിയാണ് എന്ന് അറിഞ്ഞപ്പോള്‍ കൂടുതല്‍ തുക നല്‍കിയവരുണ്ട്. അതോടൊപ്പം തന്നെ യാത്ര ചെയ്യാതെ തന്നെ പൈസ നല്‍കിയവരുണ്ട്. ഈ ബസില്‍ കണ്ടക്ടര്‍ക്ക് പകരം ഇന്ന് പൈസ സ്വീകരിക്കുന്നത് രണ്ട് വിദ്വാര്‍ത്ഥികളാണ്. ഇങ്ങനെ ഒരു കാര്യത്തിനാണ് എന്ന് പറഞ്ഞപ്പോള്‍ അവരും സ്വയം സന്നദ്ധരായി ആ ഉദ്യമം ഏറ്റെടുക്കുകയായിരുന്നുവെന്നും ദീപു പറയുന്നു.

ഈരാറ്റുപേട്ട പൗരാവലിയുടെ നേതൃത്വത്തിലും മറ്റും വയനാട്ടിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നുണ്ട്. ബസിന്‍റെ ഇന്നത്തെ കളക്ഷന്‍ കൊണ്ട് അവശ്യസാധനങ്ങള്‍ വാങ്ങിച്ച് വയനാട്ടിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്.

bus

അതേസമയം ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 222 ആയി. എന്നാല്‍ 79 പുരുഷന്മാരും 64 സ്ത്രീകളും ഉള്‍പ്പെടെ 143 പേരുടെ മരണമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതില്‍ 75 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

ഇരുന്നൂറോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇത്രയധികം ആളുകളെ കണ്ടെത്താനുണ്ട് എന്നത് മരണ സംഖ്യ ഉയരുമോയെന്ന ആശങ്ക വര്‍ധിപ്പിക്കുന്നു. 225 പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. ദുരിത മേഖലയില്‍ നിന്നും രക്ഷപ്പെട്ട ഏഴായിരത്തോളം പേര്‍ വിവിധ ക്യാമ്പുകളിലും കഴിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+