'ഒരാളുപോലും എന്നോട് മോശമായി സംസാരിക്കുകയോ, കതകിൽ വന്ന് തട്ടുകയോ ചെയ്തിട്ടില്ല'; ജോമോൾ
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടി ജോമോൾ. ഇന്നേവരെ തന്നോട് ആരും മോശമായി പെരുമാറിയിട്ടില്ലെന്നും ആരും കതകിൽ വന്ന് മുട്ടിയിട്ടില്ലെന്നും ജോമോൾ പറഞ്ഞു. തനിക്ക് ദുരനുഭവം ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിലെ പ്രമുഖർ ആരാണെന്ന് അറിയില്ലെന്നും ജോമോൾ പറഞ്ഞു.
എന്നോട് ആരും മോശമായി സംസാരിച്ചിട്ടില്ല. കൂടെ സഹകരിച്ചാൽ മാത്രമേ ചാൻസ് തരുകയുള്ളുവെന്ന് ആരും പറഞ്ഞിട്ടില്ല. എന്നും ഇരകൾക്ക് ഒപ്പമെന്നും ജോമോൾ പറഞ്ഞു. ഒരു പ്രമുഖ നടി പറയുന്നു മാറ്റിനിർത്തിയിട്ടുണ്ട് എന്ന അങ്ങനെയെങ്കിൽ ഒരു സമയത്ത് തനിക്കും അവാർഡുകൾ കിട്ടിയിട്ടുണ്ട് താനും മാറി നിന്നുവെന്നും ജോമോൾ പറഞ്ഞു.

'' ഞാൻ എത്രകാലമായി സിനിമയിൽ ഉണ്ട് എന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ. ഇന്നേവരെ എനിക്ക് എന്റെ അനുഭവം വെച്ച് പറഞ്ഞാൽ ഒരാളുപോലും മോശമായി സംസാരിക്കുകയോ, കതകിൽ വന്ന് തട്ടുകയോ, കൂടെ സഹകരിച്ചാൽ മാത്രമെ അഭിനയിക്കാൻ അവസരം തരുകയുള്ളൂ എന്നൊന്നും പറഞ്ഞിട്ടില്ല. ആരോ നേരത്തെ പറയുന്നത് കേട്ടു ഈ ഒരു പ്രമുഖ നടിയെ ഒരുപാട് കാലം സിനിമയിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്, ചാൻസുകൾ കൊടുത്തിട്ടില്ല എന്ന്. ഒരു സമയത്ത് എനിക്കും അവാർഡ് കിട്ടിയിട്ടുണ്ട്. ഇപ്പോൾ ഞാൻ അഭിനയിക്കുന്നില്ല.
മോശം അനുഭവം നേരിട്ടതായി ആരെങ്കിലും വന്ന് പറഞ്ഞാല്‍ തീര്‍ച്ചയായും അവര്‍ക്കൊപ്പം തന്നെയായിരിക്കുമെന്നും ജോമോള്‍ പറഞ്ഞു. അതേ സമയ അമ്മയിൽ പവർ ഗ്രൂപ്പ് ഇല്ലെന്ന് അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു. മനപൂർവ്വം മറുപടി പറയാതെ ഒളിച്ചോടിയതല്ല, ഒരു ഷോയുടെ തിരക്കിലായതിനാലാണ് പ്രതികരിക്കാൻ വൈകിയത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് വളറെ സ്വാഗതാർഹമാണെന്നും അമ്മയ്ക്കെതിരെയുള്ള റിപ്പോർട്ടല്ലെന്നും സിദ്ദിഖ് പറഞ്ഞു. റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങളിൽ പോലീസ് കേസെടുത്ത് അന്വേഷിക്കണം. കുറ്റവാളികൾ അല്ലാത്തവരെക്കൂടി പുകമറ സൃഷ്ടിച്ച് കുറ്റവാളികൾ ആക്കരുതെന്നാണ് അമ്മയ്ക്ക് പറയാനുള്ളതെന്നും സിദ്ദിക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഹേമ കമ്മിറ്റി വളരെ സ്വാഗതാർഹമാണ്. അവർ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ സ്വാഗതാർഹമാണ്. ഒരു ചർച്ചയ്ക്ക് വേണ്ടി സജി ചെറിയാൻ വിളിച്ചിരുന്നു. ചർച്ചയ്ക്ക് നിർദ്ദേശങ്ങൾ അറിയിച്ചിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങളെക്കുറിച്ച് പലരും പറഞ്ഞിട്ടുണ്ട്. അത്തരം കേസുകളിൽ സർക്കാർ നടപടി സ്വീകരിക്കണം. ഹേമ കമ്മിറ്റി അമ്മയെ പ്രതിക്കൂട്ടിൽ നിർത്തിയിട്ടില്ല. മാധ്യമങ്ങൾ അമ്മയെ പ്രതിസ്ഥാനത്ത് നിർത്തുകയാണ്. എല്ലാ തൊഴിൽ മേഖലയിലും പോലെ തന്നെയാണ് സിനിമയിലും. ഈ മേഖലയിലെ എല്ലാ ആളുകളും മോശക്കാരാണെന്ന് അടച്ചാക്ഷേപിക്കുന്ന രീതി ദുഃഖകരമാണ്, സിദ്ദിഖ് പറഞ്ഞു.












Click it and Unblock the Notifications