Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊഴി കൊടുത്ത സ്ത്രീകളെ കൂടി സഹായിക്കാനാണ് ശ്രമിച്ചത്, റിപ്പോര്‍ട്ട് ലീഗലൈസ് ചെയ്യാനായെന്ന് സജിമോന്‍

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒരിക്കലും പുറത്തുവരരുത് എന്നതായിരുന്നില്ല തന്റെ ഉദ്ദേശ്യമെന്ന് നിര്‍മാതാവും നടനുമായ സജിമോന്‍ പാറയില്‍ വണ്‍ഇന്ത്യ മലയാളത്തോട്. റിപ്പോര്‍ട്ടിനെ നിയമവിധേയമാക്കുക എന്നതായിരുന്നു തന്റെ ഉദ്ദേശ്യമെന്നും അതാണിപ്പോള്‍ സാധിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ സജിമോന്‍ കോടതിയെ സമീപിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഹര്‍ജി ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 'റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നല്ലോ. ഞാനുമായിട്ട് പ്രത്യേകമായിട്ടുള്ള കേസൊന്നുമല്ല. എന്റെ പേര് പരാമര്‍ശിക്കുകയോ ഞാന്‍ അതില്‍ ഉള്‍പ്പെടുകയോ ചെയ്തിട്ടില്ല. അക്കാര്യം കോടതി തന്നെ പറഞ്ഞിട്ടുണ്ടല്ലോ,' സജിമോന്‍ പറഞ്ഞു.

Hema Committee

റിപ്പോര്‍ട്ടിനെ നിയമവിധേയമാക്കണം എന്ന് മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്നും അതുപോലെ തന്നെയാണ് കോടതിയും പറഞ്ഞിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു. ആരുടേയും പേരുകള്‍ പറയാന്‍ പാടില്ല എന്നാണ് കോടതിയും പറഞ്ഞിട്ടുള്ളത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തനിക്കിനി വ്യക്തിപരമായിട്ട് ഇതില്‍ താല്‍പര്യമൊന്നുമില്ല എന്നും സജിമോന്‍ പാറയില്‍ കൂട്ടിച്ചേര്‍ത്തു. പ്രസ്തുത റിപ്പോര്‍ട്ടില്‍ തനിക്കെന്തെങ്കിലും വ്യക്തിപരമായ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു.

' ഞാനെന്തിനാണ് പേടിക്കുന്നത്. അങ്ങനെ ഒരാള്‍ ഒരിക്കലും നിയമത്തിന്റെ മുന്നിലേക്ക് പോകില്ലല്ലോ. തലയില്‍ പൂടയിരിക്കുന്നവര്‍ക്ക് മാത്രമെ പേടിയുള്ളൂ. അതുകൊണ്ടാണ് ആരും ഇത് ചൂണ്ടിക്കാട്ടി വരാതിരുന്നത്. എനിക്കിതിലെ ലീഗാലിറ്റിയെ പ്രൊട്ടക്ട് ചെയ്യുക എന്ന് മാത്രമെ ഉള്ളൂ. അത് ഞാനും വക്കീലും എപ്പോഴും പറയുന്ന കാര്യമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ ലീഗലൈസ് ചെയ്യുക എന്നത് മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം,' അദ്ദേഹം ആവര്‍ത്തിച്ചു.

കമ്മിറ്റിക്ക് മുന്നില്‍ മൊഴി കൊടുത്തവരുടെ പേരുകള്‍ പുറത്ത് വരരുത് എന്ന് സ്ത്രീകള്‍ തന്നെ പറഞ്ഞു. അപ്പോള്‍ തങ്ങള്‍ ചെയ്തത് നിയമപരമായി അവര്‍ക്ക് കൂടി സഹായകരമാണ് എന്നും ഒരു പരിധി വരെ ഹേമ കമ്മിറ്റിയെ ലീഗലൈസ് ചെയ്തത് തങ്ങളാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു. അല്ലാതെ ഈ റിപ്പോര്‍ട്ട് പുറത്തേക്ക് വരരുത് എന്നല്ലല്ലോ തങ്ങള്‍ പറഞ്ഞത് എന്നും അദ്ദേഹം ചോദിച്ചു.

ഏകദേശം 15 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സജിമോന്‍ പാറയില്‍ രണ്ട് സിനിമയുടെ നിര്‍മാണ പങ്കാളിയും ഒരു സിനിമ നിര്‍മ്മിക്കുകയും ചെയ്ത ആളാണ്. അതേസമയം മലയാള സിനിമയിലെ ഞെട്ടിപ്പിക്കുന്ന അനാരോഗ്യകരമായ പ്രവണതകള്‍ അനാവരണം ചെയ്ത് കൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പ്രസിദ്ധീകരിച്ചത്. നടിമാര്‍ക്കും സിനിമയിലെ മറ്റ് സ്ത്രീകള്‍ക്കും അവസരങ്ങള്‍ക്കായി ലൈംഗിക ചൂഷണത്തിനിരയാകേണ്ടി വന്നു എന്നാണ് റിപ്പോര്‍ട്ടിലെ കാതല്‍.

മലയാള സിനിമയില്‍ ക്രിമിനല്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ട് എന്നും മദ്യം, മയക്കുമരുന്ന്, ലൈംഗിക ചൂഷണം എന്നിവയുടെ കൂത്തരങ്ങായി സിനിമാ മേഖല മാറി എന്നുമാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍. ലൈംഗിക ചൂഷണത്തിന് പുറമെ തൊഴില്‍ വിലക്ക്, തുല്യശമ്പളമില്ലായ്മ, ലിംഗവിവേചനം എന്നിവയും മലയാള സിനിമയില്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+