Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയ്ക്ക് ഹാജരാകാത്ത ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണം: ഹൈക്കോടതി

കൊച്ചി: ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും സ്പെഷ്യല്‍ ഡ്യൂട്ടിക്ക് ഹാജരാകാത്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ദേവസ്വം കമീഷണര്‍ക്ക് ഇത് സംബന്ധിച്ച് ഉത്തരവ് ഹൈക്കോടതി നല്‍കി. ചൊവ്വാഴ്ചയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത്കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ശബരിമല ക്ഷേത്രത്തില്‍ നിന്നുള്ള മിച്ച വരുമാനമാണ് ബോര്‍ഡിന് കീഴിലുള്ള മറ്റ് ആയിരത്തിലധികം ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നതെന്ന് ഉത്തരവ് പുറപ്പെടുവിക്കുന്നതിനിടെ ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.

യഥാര്‍ത്ഥ മെഡിക്കല്‍ കാരണങ്ങളല്ലാതെ സ്പെഷ്യല്‍ ഡ്യൂട്ടിക്ക് ഹാജരാകാത്ത സ്ഥാപന വിഭാഗത്തിലെ ജീവനക്കാര്‍ക്കും ക്ലാസ്-4 ജീവനക്കാര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നും ഇവരുടെ പേരുവിവരങ്ങള്‍ ലഭ്യമാക്കണമെന്നും ദേവസ്വം കമ്മിഷണറോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

'ബന്ധപ്പെട്ട അസിസ്റ്റന്റ്, ദേവസ്വം കമ്മീഷണര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍, ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് ഹാജരാകുന്നതില്‍ വീഴ്ച വരുത്തിയ സ്ഥാപന വിഭാഗത്തിലെ ജീവനക്കാര്‍ക്കും ക്ലാസ് -4 ജീവനക്കാര്‍ക്കും എതിരെ ദേവസ്വം കമ്മീഷണര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കും,' കോടതി പറഞ്ഞു.

sabarimala

1950-ലെ തിരുവിതാംകൂര്‍-കൊച്ചി ഹിന്ദു മതസ്ഥാപന നിയമം അനുസരിച്ച്, അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരും ജീവനക്കാരും കൂടാതെ മതപരമായ ആചാരങ്ങളുമായി ബന്ധപ്പെട്ട ജീവനക്കാരും ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡിന് ബാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

അതിനാല്‍, ഉത്സവകാലത്ത് മറ്റ് ക്ഷേത്രങ്ങള്‍ക്ക് കൂടി സഹായകമാകുന്ന വലിയ തുക വരുമാനം ഉണ്ടാകുമ്പോള്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് വരാത്ത ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കേണ്ടത് ആവശ്യമാണെന്ന് കോടതി പറഞ്ഞു.

ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ജീവനക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്മേലാണ് ഹൈക്കോടതി ഇടപെടല്‍. ഉത്സവ സീസണില്‍ നിയോഗിക്കപ്പെട്ട ജീവനക്കാരുടെ എണ്ണം കോടതി നിര്‍ദേശിച്ച ഉത്തരവിലുള്ളതിനേക്കാള്‍ വളരെ കുറവാണെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

2021 ഡിസംബറില്‍, സ്ഥാപന വിഭാഗത്തില്‍ നിന്ന് 20 അധിക ജീവനക്കാരെയും 200 അധിക ക്ലാസ്-4 ജീവനക്കാരെയും പ്രത്യേക ഡ്യൂട്ടിക്കായി നിയോഗിക്കാന്‍ കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു. സ്പെഷ്യല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഏതെങ്കിലും ജീവനക്കാര്‍ യഥാര്‍ത്ഥ മെഡിക്കല്‍ കാരണങ്ങളാല്‍ അല്ലാതെ ജോലിയില്‍ ചേരാന്‍ വിമുഖത കാണിച്ചാല്‍, അവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ ആരംഭിച്ച് നടപടിയെടുക്കണമെന്നും ഉത്തരവിട്ടിരുന്നു.

ശബരിമല ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ കുമിഞ്ഞുകൂടുന്ന കറന്‍സി നോട്ടുകളും നാണയങ്ങളും എണ്ണാന്‍ തീര്‍ത്ഥാടന കാലത്ത് ആവശ്യമായ ജീവനക്കാരുടെ എണ്ണം വളരെ പ്രധാനപ്പെട്ടതാണെന്ന് സ്‌പെഷല്‍ കമ്മീഷണര്‍ കോടതിയെ അറിയിച്ചിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ 19 ഗ്രൂപ്പുകളില്‍ നിന്നായി 100 ക്ലാസ്-4 ജീവനക്കാരെങ്കിലും ആവശ്യമാണെന്നാണ് സ്‌പെഷ്യല്‍ കമ്മീഷണര്‍ പറയുന്നത്.

പ്രസ്തുത 100 ക്ലാസ്-4 ജീവനക്കാരില്‍ കുറഞ്ഞത് 80 ജീവനക്കാരെങ്കിലും ഭണ്ഡാരത്തില്‍ കെട്ടിക്കിടക്കുന്ന കറന്‍സി നോട്ടുകളും നാണയങ്ങളും എണ്ണാന്‍ മാത്രം വേണ്ടിവരുമെന്നും സ്‌പെഷ്യല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം ശബരിമലയുടെ വരുമാനം 100 കോടിയ്ക്ക് അടുത്ത് എത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മകരവിളക്കിന്റെ പശ്ചാത്തലത്തില്‍ നട തുറന്നതിന് ശേഷം മാത്രം പ്രതിദിനം 40,000 അധികം പേര്‍ ശബരിമലയില്‍ എത്താറുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+