കെപിസിസി നേതൃത്വത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹൈക്കമാന്റ്; കെ സുധാകരന് പൂർണ സ്വാതന്ത്ര്യമെന്ന് താരിഖ് അൻവർ
തിരുവനന്തപുരം; ഡിസിസി അധ്യക്ഷ നിയമനത്തിൽ കെപിസിസിയുമായി ഇടഞ്ഞ് നിൽക്കുകയാണ് മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും.പുതിയ നേതൃത്വവുമായി നിസഹകരണം തുടരാൻ തന്നെയാണ് ഇരുനേതാക്കളുടേയും നിലപാട്. മാത്രമല്ല ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധി ഹൈക്കമാന്റിനെ നേരിട്ട് അറിയിക്കാനും നേതാക്കൾ പദ്ധതിയിടുന്നു. കെപിസിസി,ഡിസിസി ഭാരവാഹി നിയമനങ്ങളിൽ നിന്നും തങ്ങളെ അകറ്റി നിർത്തുമെന്ന ആശങ്കയിലാണ് നേതാക്കളുടെ ഈ നീക്കം. എന്നാൽ കെ സുധാകരന് പൂർണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ദേശീയ നേതൃത്വം.

പുതിയ കെപിസിസി നേതൃത്വം തങ്ങളുടെ ഇഷ്ടക്കാരെ നിറച്ചാണ് പട്ടിക പ്രഖ്യാപിച്ചിരിക്കുന്നതെന്നും യഥാർത്ഥത്തിൽ ഹൈക്കമാന്റിനെ തെറ്റിധരിപ്പിക്കുകയാണ് പുതിയ നേതൃത്വം ചെയ്തതതെന്നുമാണ് ഗ്രൂപ്പ് നേതാക്കളുടെ ആക്ഷേപം. ഹൈക്കമാന്റിനെതിരെയാണ് തങ്ങളുടെ പ്രതിഷേധങ്ങൾ വരുത്തി തീർക്കാൻ ശ്രമിച്ചു. യാതൊരു കൂടിയാലോചനകളും നടത്താൻ നേതൃത്വം തയ്യാറായിരുന്നില്ലെന്നും സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും നേരിട്ട് കണ്ട് പരാതിപ്പെടാനാണ് നേതാക്കൾ ഒരുങ്ങുന്നത്.
അച്ചടക്ക നടപടികൾ പോലും പക്ഷപാതം കാണിച്ചുവെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും പക്ഷപാതമായാണ് പെരുമാറുന്നതെന്നും നേതാക്കൾ വിമർശിക്കുന്നുണ്ട്. മാത്രമല്ല ഇപ്പോഴത്തെ പ്രതിസന്ധികൾ ഒഴിവാക്കാൻ സംഘടന തിരഞ്ഞെടുപ്പ് വേണമെന്നതാണ് നേതാക്കളുടെ ആവശ്യം. കെപിസിസി,ഡിസിസി പുന;സംഘടനയിൽ ഇത് തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.
അതേസമയം കെപിസിസി അധ്യക്ഷ പട്ടികയെ ചൊല്ലിയുള്ള തർക്കത്തിൽ കെപിസിസി നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ഹൈക്കമാന്റ്. സുധാകരന് പൂർണ സ്വാതന്ത്രം ഉണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. കോൺഗ്രസിന്റെ മുതിർന് നേതാക്കളായ ഉമ്മൻ ചാണ്ടിയേടും രമേശ് ചെന്നിത്തലയുടേയും അഭിപ്രായങ്ങൾ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ പരാതിപ്പെട്ടവരോട് യാതൊരു പരാതിയില്ലെന്നും താരിഖ് അൻവർ പറഞ്ഞു
അതേസമയം കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാനവാക്ക് കെ സുധാകരൻ ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു.പാർട്ടിയിലെ ഭിന്നതകൾ പരിഹരിക്കാൻ സംസ്ഥാന നേതൃത്വം ശ്രമിക്കുമെന്ന് കെസി വേണുഗോപാലും വ്യക്തമാക്കി. കോണ്‍ഗ്രസില്‍ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ പാർട്ടിയാണ് പ്രധാനം. ഇപ്പോൾ പരസ്പരം കലഹിച്ച് സമയം കളയുകയല്ല വേണ്ടത്. പാര്‍ട്ടിയുടെ ദൗര്‍ബല്യങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുണ്ടാകേണ്ടത്. വിമര്‍ശനങ്ങള്‍ക്ക് സ്വയം ലക്ഷ്മണരേഖ വേണം കെ സുധാകരൻ എല്ലാവരേയും വിശ്വാസത്തിൽ എടുക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
അതേസമയം ഉമ്മന്‍ചാണ്ടിക്ക് മാനസിക വിഷമമുണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സംഘടനാപരമായ കാര്യങ്ങളില്‍ നേതാക്കളുടെ അഭിപ്രായം തേടും. തനിക്ക് ഗ്രൂപ്പ് ഇല്ലെന്നും കോൺഗ്രസ് ആണ് തന്റെ ഗ്രൂപ്പെന്നും കെസി വേണുഗോപാൽ പറഞ്ഞു. അതേസമയം കേരളത്തിലെ കോൺഗ്രസിൽ അച്ചടക്കം കൊണ്ടുവരുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കണ്ണൂരിൽ പ്രതികരിച്ചു. ഡിസിസി ഓഫീസ് ഉദ്ഘാടന ചടങ്ങിലായിരുന്നു സുധാകരൻ നിലപാട് വ്യക്തമാക്കിയത്.
കറുപ്പ് സാരിയില്‍ വെള്ളത്തില്‍ നിറഞ്ഞാടി ദൃശ്യ രഘുനാഥ്; വൈറലായി പുതിയ ഫോട്ടോഷൂട്ട്
പാർട്ടിയിൽ അച്ചടക്കം കുറഞ്ഞ് വരികയാണ്. രാഷ്ട്രീയ മണ്ഡലത്തിൽ പിടിച്ച് നിൽക്കണമെങ്കിൽ അച്ചടക്കം അനിവാര്യമാണ്. പാർട്ടിയെ സെമി കേഡർ രൂപത്തിലേക്ക് മാറ്റുമെന്നും സുധാകരൻ ആവർത്തിച്ചു. അതിനുള്ള തയ്യാറാടെുപ്പുകൾ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ പുതിയ തരിത്രം സൃഷ്ടിച്ച് മുന്നോട്ട് പോകാനാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്. മാധ്യമങ്ങൾ കെട്ട് കഥകൾ പ്രചരിപ്പിക്കരുതെന്നും സുധാകരൻ പറഞ്ഞു. അതേസമയം സംഘടന തിരഞ്ഞെടുപ്പെന്ന ആവശ്യം ഗ്രൂപ്പ് നേതാക്കൾ ശക്തമാക്കിയതോടെ നേതാക്കളെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് കെപിസിസി നേതൃത്വം എന്നാണ് റിപ്പോർട്ട്. ഇപ്പോൾ സംഘടന തിരഞ്ഞെടുപ്പ് നടന്നാൽ വീണ്ടും കോൺഗ്രസ് ഗ്രൂപ്പ് നേതാക്കളുടെ കൈകളിൽ എത്തുമെന്ന ആശങ്കയാണ് പുതിയ നേതൃത്വത്തിന്.












Click it and Unblock the Notifications