കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിന് തിരിച്ചടി; കുഫോസ് വിസി നിയമനം റദ്ദാക്കി ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: ഫിഷറിസ് സമുദ്ര പഠന സര്‍വ്വകലാശാല (കുഫോസ്) വൈസ് ചാന്‍സലറായി ഡോ കെ റിജി ജോണിനെ നിയമിച്ച നടപടി റദ്ദാക്കി ഹൈക്കോടതി. യു ജി സി മാനദണ്ഡങ്ങല്‍ ലംഘിച്ചാണ് നിയമനം എന്ന് ആരോപിച്ച് വി സി നിയമന പട്ടികയില്‍ ഉണ്ടായിരുന്ന എറണാകുളം കടവന്ത്ര സ്വദേശിയായ ഡോ കെ കെ വിജയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിറക്കിയത്. യു ജി സി ചട്ടപ്രകാരം സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

kerala

വി സി നിയമനവുമാി ബന്ധപ്പെട്ട് ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് നടക്കുന്നതിനിടെയാണ് നിര്‍ണായക വിധി പുറത്തുവന്നത്. വി സി സ്ഥാനത്ത് നിന്ന് പുറത്താക്കാതിരിക്കാന്‍ കുഫോസ് വി സിക്കും ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇപ്പോഴത്തെ ഹൈക്കോടതി വിധി കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച മറ്റ് വി സിമാരുടെ കാര്യത്തിലും ഏറെ നിര്‍ണായകമാണ്.

സെര്‍ച്ച് കമ്മിറ്റി ഏകകണ്ഠമായി റെജി ജോണിന്റെ പേര് നിര്‍ദ്ദേശിച്ചത് സര്‍വ്വകലാശാല നിയമനത്തിന് വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദം. മൂന്ന് പേര്‍ ഉള്‍പ്പെടുന്ന പട്ടികയാണ് സേര്‍ച്ച് കമ്മിറ്റി നല്‍കേണ്ടത്. ഒരാളുടെ പേര് മാത്രം നല്‍കിയത് നിയമവിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഈ വാദങ്ങള്‍ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

ഒരിക്കലും നടക്കില്ലെന്നു കരുതിയിരുന്ന ഒരു കാര്യം ഇന്ന് സാധിക്കും, ഈ രാശിക്കാരാണെങ്കിൽ, നാൾഫലംഒരിക്കലും നടക്കില്ലെന്നു കരുതിയിരുന്ന ഒരു കാര്യം ഇന്ന് സാധിക്കും, ഈ രാശിക്കാരാണെങ്കിൽ, നാൾഫലം

എന്നാല്‍ കാര്‍ഷിക വിദ്യാഭ്യാസം സംസ്ഥാന പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ യു ജി സി മാനദണ്ഡം ബാധകമല്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിച്ച വാദം. 2021 ജനുവരി 23ന് ആണ് കുഫോസ് ഡീന്‍ ആയിരുന്ന ഡോ റെജി ജോണിനെ സര്‍വ്വകലാശാല വിസിയായി നിയമിച്ചത്. പ്രഫസര്‍ തസ്തികയില്‍ പത്ത് വര്‍ഷം കാലയളവ് വേണമെന്നിരിക്കെ മൂന്ന് വര്‍ഷ ഗവേഷണ കാലയളവ് കൂടി ഉള്‍പ്പെടുത്തിയാണ് അപേക്ഷ നല്‍കിയതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

English summary
High Court cancels appointment of Vice Chancellor of Kerala Fisheries & Ocean Studies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X