ഫാറൂഖ് കോളേജിന് തിരിച്ചടി; വിദ്യാര്‍ഥിയെ തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: മതനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച ഫാറൂഖ് കോളേജിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. പെണ്‍കുട്ടികള്‍ക്കൊപ്പം ഇരുന്നെന്നു കാട്ടി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ പുറത്താക്കിയ കോളേജ് പ്രിന്‍സിപ്പലിന്റെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. പുറത്താക്കിയ വിദ്യാര്‍ഥിയെ എത്രയും പെട്ടെന്ന് തിരിച്ചെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ ദിനുവിനെയാണ് കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്ന് ഇരുന്ന എന്നു കാട്ടി ദിനു ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ അധ്യാപകന്‍ ക്ലാസില്‍ നിന്നും പുറത്താക്കിയിരുന്നു. രക്ഷിതാക്കളെ കൂട്ടിക്കൊണ്ടുവന്ന് മാപ്പെഴുതി നല്‍കി ക്ലാസില്‍ കയറിയാല്‍ മതിയെന്നായിരുന്നു അധ്യാപകന്റെ നിര്‍ദ്ദേശം.

ഇതനുസരിച്ച് ദിനുവിന് ഒപ്പമുണ്ടായിരുന്നവര്‍ മാപ്പെഴുതി നല്‍കി ക്ലാസില്‍ കയറിയപ്പോള്‍ ദിനു അതിനു തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ഥിയെ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. കോളേജിന് ഒരു നിയമമുണ്ടെന്നും അത് അനുസരിക്കാത്താവരെ പുറത്താക്കുമെന്നുമായിരുന്നു കോളേജ് പ്രിന്‍സിപ്പലിന്റെ വാദം.
ഇത് ചോദ്യം ചെയ്താണ് ദിനു ഹൈക്കോടതിയെ സമീപിച്ചത്. മതനിയമങ്ങള്‍ക്കനുസരിച്ചുള്ള നിബന്ധനകള്‍ കോളേജില്‍ തുടരുന്നത് നിയമവിരുദ്ധമാണെന്നുകൂടി വ്യക്തമാക്കുന്നതായി ദിനുവിന് അനുകൂലമായ കോടതി വിധി. അതേസമയം, കോടതിവിധിക്കെതിരെ കോളേജ് മാനേജ്‌മെന്റ് അപ്പീല്‍ പോകുമോ എന്ന കാര്യം വ്യക്തമല്ല.












Click it and Unblock the Notifications