ലക്ഷദ്വീപ് ഭരണകൂടത്തിന് കനത്ത തിരിച്ചടി; അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടറുടെ സ്ഥലം മാറ്റം തടഞ്ഞു
കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിന് കനത്ത തിരിച്ചടി. ലക്ഷദ്വീപിലെ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലം മാറ്റം സ്‌റ്റേ ചെയ്ത് ഹൈക്കോടതി. കോടതി ചുമതലകളില്‍ നിന്ന് നീക്കി സര്‍ക്കാര്‍ ജോലികളിലേക്ക് നിയോഗിച്ചതാണ് കോടതി ഇപ്പോള്‍ തടഞ്ഞത്. കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ച നടപടിയാണ് ഇതെന്നും ഇക്കാര്യത്തില്‍ ഭരണകൂടം വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ലക്ഷദ്വീപില്‍ നടക്കുന്നത് അറിയുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
Recommended Video

ലക്ഷദ്വീപിലെ അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍മാരെ കോടതി ജോലിയില്‍ നിന്ന് മാറ്റി സര്‍ക്കാരിന്റെ ലീഗല്‍ സെല്ലിലേക്ക് മാറ്റിയിരുന്നു. ഇതിനെതിരെയുള്ള ഹര്‍ദി പരിഗണിക്കവെയാണ് കോടതി ദ്വീപിലെ നീതിന്യാ സംവിധാനത്തിലെ അഡ്മിനിസ്‌ട്രേറ്ററുടെ ഇടപെടലിനെ കുറിച്ച് സൂചിപ്പിച്ചത്. ദ്വീപില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയുന്നുണ്ടെന്ന് ഓര്‍മ്മിപ്പിച്ച കോടതി ഇപ്പോഴത്തെ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അല്ല ഇക്കാര്യം പറയുന്നതെന്നും വ്യക്തമാക്കി.
ഇരുള്‍ മൂടി പശ്ചിമ ബംഗാള്‍; യാസ് ഭീഷണിക്കിടെ കനത്ത മഴ- ചിത്രങ്ങള്‍ കാണാം
അതേസമയം, അസി. പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലം മാറ്റം കോടതികളുടെ പ്രവര്‍ത്തനത്തെ സ്തംഭിപ്പിച്ചെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവ് സ്‌റ്റേ ചെയ്തത്. പ്രോസിക്യൂട്ടമാര്‍ അവരെ നിയമിച്ചിരുന്ന കോടതികളിലേക്ക് തിരികെ പോകണമെന്നും ജോലിയില്‍ പ്രവേശിക്കണമെന്നും നിര്‍ദ്ദേശിച്ചു. പ്രോസിക്യൂട്ടര്‍മാരെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് ഭരണകൂടം വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ആരാധകര്‍ കാത്തിരുന്നു സമന്തയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications