കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാരിന്‍റെ ഉപഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു

Google Oneindia Malayalam News

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ സിബിഐ കോടതി വിധിയ്‌ക്കെതിരായ സര്‍ക്കാരിന്റെ ഉപഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉള്‍പ്പടെ 15 പേരെ കുറ്റവിമുക്തരാക്കിയ കോടതി വിധിയ്‌ക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഉപഹര്‍ജിയാണ് കോടതി അംഗീകരിച്ചത്. റിവിഷന്‍ ഹര്‍ജിയില്‍ അന്തിമവാദം ഫെബ്രുവരിയിലേയ്ക്ക് മാറ്റി. പിണറായി വിജയന്റെ നവകേരള മാര്‍ച്ച് തുടങ്ങാനിരിയ്‌ക്കെയാണ് പ്രതികൂലമായ തീരുമാനം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

പത്തും പതിനഞ്ചും വര്‍ഷം പഴക്കമുള്ള കേസുകള്‍ വരെ പരിഗണിയ്ക്കാന്‍ കിടക്കുന്നു. എന്നിരുന്നാലും പൊതുഖജനാവിനെ ബാധിയ്ക്കുന്ന കാര്യമെന്ന നിലയില്‍ ഇതിനു പ്രധാന്യം നല്‍കേണ്ടതുണ്ടെന്നും കോടതി. ഹര്‍ജി അടിയന്തരമായി പരിഗണിയ്‌ക്കേണ്ട സാഹചര്യമില്ലെന്നും കോടതി. കേസില്‍ ഫെബ്രുവരി രണ്ടാം വാരം വിശദമായ വാദം കേള്‍ക്കാമെന്നും കോടതി പറഞ്ഞു.

pinarayi-vijayan

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത്തരമൊരു ഹര്‍ജി സര്‍ക്കാര്‍ നല്‍കിയതെന്ന് പിണറായിയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പൊതുഖജനാവിന് നഷ്ടമുണ്ടാക്കിയ കേസാണിതെന്നും സര്‍ക്കാരിന്റെ വാദം കേള്‍ക്കണമെന്നും കോടതി. സംസ്ഥാനത്തെ ഏറ്റവും വലിയ അഴിമതിയാണിതെന്നും 400 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ ഡിജിപി വാദിച്ചു.

English summary
High Court to hear revision petition on SNC Lavlin Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X