Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോബി കൈപിടിച്ച് കറക്കിയപ്പോള്‍ ഹണി ഒന്നും പറഞ്ഞില്ലല്ലോ? ശരീരം പ്രദര്‍ശിപ്പിച്ച് കാശുണ്ടാക്കുന്നു; അജിത്

കോഴിക്കോട്: നടി ഹണി റോസിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതിന് അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ പിന്തുണച്ച് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍. സ്ത്രീക്കും പുരുഷനും ഈ നാട്ടില്‍ രണ്ട് നിയമമാണ് നിലനില്‍ക്കുന്നത് എന്നും ബോബി ചെമ്മണ്ണൂരിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ടിവിയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കവെ ആണ് അദ്ദേഹത്തിന്റെ പ്രതികരണം. ബോബി ചെമ്മണ്ണൂരിന് ജയിലില്‍ നിന്ന് ഒന്നോ രണ്ടോ ദിവസത്തിനകം പൂമാലയിട്ട് സ്വീകരിച്ച് കൊണ്ടുവരും എന്നും അജിത് കുമാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

Honey Rose - Boby Chemmannur

'ഇന്ത്യയെ തന്നെ തകര്‍ക്കുന്ന രീതിയിലുള്ള ബോംബ് വെച്ച് ഒരു സ്ത്രീയുടെ പിറകില്‍ വെച്ച് ഫിറ്റ് ചെയ്ത് ഇന്ത്യയെ തന്നെ തകര്‍ത്ത് കളയും എന്ന് പറയുന്ന തീവ്രവാദിയെ പിടിച്ചു കൊണ്ടുവരും എന്ന് പറയുന്നത് പോലെയാണ് അദ്ദേഹത്തിന്റെ റിസോര്‍ട്ടില്‍ നിന്ന് വയനാട് പോലുള്ള സ്ഥലത്ത് പൊലീസ് പോയി അതീവ രഹസ്യമായി അറസ്റ്റ് ചെയ്യുന്നത്. എന്തിനാണ് ഇതിന്റെ നടപടിയെന്ന് എനിക്ക് അറിയില്ല.

ഒരു കാര്യം ഞാന്‍ വ്യക്തമാക്കാം, ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയാണെങ്കില്‍, റിമാന്‍ഡ് ചെയ്യുകയാണെങ്കില്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ഒന്നോ രണ്ടോ ദിവസത്തിനകം പൂമാലയിട്ട് സ്വീകരിച്ച് കൊണ്ടുവരും. ഇവിടെ ഒരുപാട് സ്ത്രീകള്‍ മോശം കമന്റുകള്‍ സ്ത്രീകള്‍ പറയുന്നുണ്ട്. കമന്റിടുന്നത് മാത്രമല്ല വളരെ മോശം പ്രവൃത്തികളും ചെയ്യുന്നുണ്ട്. അടുത്തകാലത്ത് ഒരു യൂട്യൂബറെ ദിയ സന എന്ന് പറയുന്നൊരു സ്ത്രീ വളരെ മോശമായി പച്ചത്തെറി വിളിച്ചിരുന്നു.

അദ്ദേഹം എനിക്ക് മെസേജ് അയച്ചിരുന്നു കേസില്‍ ഇടപെടണം എന്ന് പറഞ്ഞ്. പക്ഷെ ആ കേസ് പിന്നീട് അയാള്‍ മുന്നോട്ട് കൊണ്ടുപോയില്ല എന്ന് തോന്നുന്നു. പച്ചത്തെറി വിളിച്ചതില്‍ ഒരു കേസ് പോലും എടുത്തതായി എനിക്ക് അറിയില്ല. സ്ത്രീക്കും പുരുഷനും എതിരെ വിവേചനപരമായി കേസുകള്‍ ചാര്‍ജ് ചെയ്യുന്നു. കമന്റിട്ടത് കൊണ്ടല്ല ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരു തവണയല്ല ഹണി റോസ് അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് പോയിട്ടുള്ളത്. രണ്ട് തവണ ഹണി റോസ് അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് പോയിട്ടുണ്ട്. അങ്ങനെ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തുന്ന ആളാണ് എന്ന് അറിഞ്ഞിട്ട് പിന്നേയും എന്തിന് പോയി. ആദ്യത്തെ സ്ഥാപനത്തില്‍ പോലും ഉദ്ഘാടനത്തിന് പോകേണ്ട കാര്യമില്ല. പക്ഷെ ആദ്യം ഒരു സ്ഥാപനത്തില്‍ പോയി, രണ്ടാമത് വേറൊരു സ്ഥാപനത്തിലും പോയി.

അദ്ദേഹം കൈപിടിച്ച് കറക്കിയപ്പോള്‍ ഒരു വിസമ്മതവും വിയോജിപ്പും പ്രകടിപ്പിച്ച വ്യക്തിയല്ല. അതെല്ലാം ഞാന്‍ കണ്ടതാണ്. ബോബി ചെമ്മണ്ണൂരിനെ ഞാന്‍ ഫോളോ ചെയ്യുന്ന ഒരാളാണ്. ബോബിയുടെ ചില പ്രയോഗങ്ങളൊക്കെ തമാശയാണ്. അദ്ദേഹം ആരെയെങ്കിലും വേദനിപ്പിച്ചതായിട്ട് എനിക്ക് അറിയില്ല. അദ്ദേഹത്തിന്റെ പിഎയുമായി സംസാരിച്ചപ്പോഴും എനിക്ക് അങ്ങനെയാണ് മനസിലായത്.

കാരണം നമ്മുടെ ഒരു പ്രവാസിയെ സഹായിക്കാനായി ഫണ്ട് ശേഖരിക്കാനായി തെരുവിലിറങ്ങി പുറപ്പെട്ടല്ലോ? അന്ന് മുതലാണ് ഞാനിദ്ദേഹത്തെ ഫോളോ ചെയ്യാന്‍ തുടങ്ങിയത്. ഇദ്ദേഹം ദ്വയാര്‍ത്ഥ പ്രയോഗങ്ങളുള്ള വാക്കുകള്‍ പറയുന്ന വ്യക്തിയാണ്. ഓരോ മനുഷ്യര്‍ ഓരോ സ്വഭാവമാണ്. അതില്‍ അദ്ദേഹം ആനന്ദം കണ്ടെത്തുന്നു. മറ്റുള്ളവരെ ചിരിപ്പിക്കുന്നു, തമാശയായിട്ട് കാണുന്നു അത്രേയുള്ളൂ.

നാല് മാസങ്ങള്‍ക്ക് ശേഷമാണ് ഇവിടെ പരാതി കൊടുത്തിരിക്കുന്നത്. ഇത്രയും നാള്‍ എവിടെയായിരുന്നു. സിനിമയില്‍ ജോലി ചെയ്യുന്ന, ഒരുപാട് നടന്‍മാര്‍ക്കൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്ന ഈ നടിക്ക് എന്തുകൊണ്ട് അപ്പോള്‍ പ്രതികരിക്കാനായില്ല. സ്ത്രീകള്‍ സ്ത്രീകളുടെ ശരീരം പ്രദര്‍ശിപ്പിച്ചാണോ കാശുണ്ടാക്കേണ്ടത്. നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായുള്ള വസ്ത്രം ധരിക്കണം. ഇന്നലെ മൊഴി കൊടുക്കാന്‍ പോയപ്പോള്‍ ഹണി റോസ് മാന്യമായ വസ്ത്രമാണല്ലോ ധരിച്ചത്.'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+