Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികള്‍ തിരികെ എത്തുമ്പോള്‍ സംസ്ഥാനം എങ്ങനെ നേരിടുമെന്ന് ഹൈക്കോടതി

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കുന്നതില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചത് കേരള ഹൈക്കോടതി. നിലപാട് അറിയിക്കാന്‍ ഒരാഴ്ച സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്. പ്രവാസികളെ എത്തിക്കുന്നതിൽ നയപരമായ തീരുമാനങ്ങൾ കേന്ദ്ര സർക്കാർ കൈക്കൊണ്ടിട്ടുണ്ടോ എന്നതാണ് വ്യക്തമാക്കേണ്ടത്. യുഎഇയില്‍ കഴിയുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികളും കേന്ദ്രം അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

നിലവിലെ സാഹചര്യത്തിൽ വിദേശത്തുള്ളവരെ തിരികെ കൊണ്ടുവരുമ്പോൾ അതീവ ജാഗ്രത പുലർത്തണം. പ്രവാസികള്‍ കൂട്ടത്തോടെ തിരിച്ചെത്തുന്ന സാഹചര്യം കൈകാര്യം ചെയ്യാന്‍ സംസ്ഥാനത്തിന് സാധിക്കുമോയെന്നതിലും കോടതി ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ മാതൃകാപരമായ രീതിയിലാണ് നടന്നത്. ലോക രാഷ്ട്രങ്ങള്‍ വരെ അത് അംഗീകരിച്ചു. എന്നാല്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവരില്‍ ഒരാൾക്കെങ്കിലും കൊവിഡ് ഉണ്ടായാൽ ഇതുവരെ സ്വീകരിച്ച നടപടികൾ വെറുതെയാകുമെന്നും കോടതി നിരീക്ഷിച്ചു.

karantaka

രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ തയ്യാറായ പ്രവാസികളെ നാട്ടിലെത്തിക്കുമെന്ന് യുഎഇ അധികാരികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു രോഗ ബാധ ഇല്ലാത്തവരെയാണ് നാട്ടിലെത്തിക്കുകയെന്നാണ് ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹമ്മദ് അല്‍ബന്ന പറഞ്ഞത്.

കൊറോണ വൈറസ് ബാധിതരെ യുഎഇയില്‍ തന്നെ ചികിത്സിക്കും. ശേഷിക്കുന്നവരില്‍ നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറായ പ്രവാസികളെ സ്വന്തം നിലയ്ക്ക് പ്രവാസികളെ അവരുടെ നാട്ടിലെത്തിക്കാമെന്നാണ് യുഎഇ അംബാസിഡര്‍ അറിയിച്ചിരിക്കുന്നത് മെഡിക്കല്‍ പരിശോധന നടത്തി രോഗ ബാധ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം പ്രത്യേക വിമാനത്തില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയ്യാറാണെന്ന് അംബാസിഡര്‍ വ്യക്തമാക്കി.

ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. വൈറസ് ബാധിതരായവര്‍ പോലും ആവശ്യമായ ക്വാറൈന്റന്‍ സൗകര്യവും ചികിത്സയും ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്ന് പരാതി ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രി ഇക്കാര്യം യുഎഇ രാഷ്ട്രത്തലവന്‍മാരുമായി മാരുമായി നടത്തിയ ചര്‍ച്ചയില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+