സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം; ഇ.ഡിയെ സമീപിച്ച് എച്ച്.ആര്‍.ഡി.എസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ( ഇ ഡി ) സമീപിക്കാന്‍ ഒരുങ്ങി എച്ച് ആര്‍ ഡി എസ്. സ്വര്‍ണ കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയനെ ചോദ്യം ചെയ്യണം എന്ന് ആവശ്യപ്പെട്ട് എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജി കൃഷ്ണന്‍ രംഗത്തെത്തി.
സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കുന്നു എന്നും അജികൃഷ്ണന്‍ പറയുന്നു. ഇ ഡി ഓഫീസില്‍ നേരിട്ടെത്തിയാണ് അജി കൃഷ്ണന്‍ അപേക്ഷ സമര്‍പ്പിക്കുന്നത്. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ വിജയന്‍ എന്നിവരെ ചോദ്യം ചെയ്യണമെന്നാണ് ആവശ്യം.

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ട് എന്നായിരുന്നു സ്വപ്ന സുരേഷ് ആരോപിച്ചിരുന്നത്. ഇ ഡി ഇക്കാര്യത്തില്‍ ചോദ്യം ചെയ്യലിന് തയ്യാറാകുന്നില്ല എന്ന ഘട്ടത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണം എന്ന ആവശ്യവുമായി അജി കൃഷ്ണന്‍ ഇ ഡിയെ സമീപിച്ചിരിക്കുന്നത്. തുല്യനീതി എന്നത് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ പാലിക്കപ്പെടുന്നില്ല
അതിനാലാണ് ചോദ്യം ചെയ്യണം എന്നാവശ്യപ്പെട്ടുള്ള നടപടി എന്നും എച്ച് ആര്‍ ഡി എസ് പറയുന്നു. നേരത്തെ എച്ച് ആര്‍ ഡി എസിനെ സംസ്ഥാന സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് അജി കൃഷ്ണന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലിന് പിന്നാലെ സ്വപ്ന സുരേഷിനെ എച്ച് ആര്‍ ഡി എസില്‍ നിന്ന് പുറത്താക്കാന്‍ വലിയ സമ്മര്‍ദ്ദമാണ് ഉണ്ടായത് എന്നും അജി കൃഷ്ണന്‍ പറഞ്ഞിരുന്നു.
ചോദ്യം ചെയ്യലില്‍ എന്തിനാണ് സ്വപ്‌നയ്ക്ക് ജോലി കൊടുത്തിരുന്നത് എന്ന് പൊലീസ് നിരന്തരം ചോദിച്ചിരുന്നു എന്നും സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയ്ക്ക് തെറ്റുപറ്റിയതാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നും ഒരു കമ്മ്യൂണിസ്റ്റുകാരന് വേണ്ട യാതൊരു ഗുണവും മുഖ്യമന്ത്രിക്കില്ലെന്നും അജി കൃഷ്ണന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications