നരബലി; കൂലിയായി ഷാഫി വാങ്ങിയത് ഒന്നരലക്ഷം! ലക്ഷ്യം പണം മാത്രമായിരുന്നില്ല? ലൈലയുമായും ബന്ധം?
പത്തനംതിട്ട: ഇലന്തൂരിലെ നരബലി കേസിൽ പ്രതിയായ മുഹമ്മദ് ഷാഫി കൊടും ക്രിമിനൽ. ഇയാൾക്കെതിരെ എട്ടോളം കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറയുന്നു. ഹമ്മദ് ഷാഫി എന്നയാൾ ശ്രീദേവി എന്ന പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ഫ്രണ്ട് റിക്വസ്റ്റ് അയച്ചാണ് ഇയാൾ ഹൈക്കു കവി ഭഗവൽ സിംഗുമായി ബന്ധം ഉണ്ടാക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇയാൾ വിശ്വാസം നേടിയെടുക്കുകയായിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭഗവൽ സിംഗ് എത്ര പണം വേണമെങ്കിലും പൂജയ്ക്കായി ചെലവഴിക്കാമെന്ന് ഷാഫിയെ അറിയിച്ചു. ഇതോടെ ഷാഫിയായിരുന്നു നരബലി നിർദ്ദേശിച്ചത്. ഇത് ഭഗവൻ-ലൈല ദമ്പതികൾ അംഗീകരിച്ചു. ആളെ കണ്ടെതാനുള്ള ചുമതലയും ഷാഫിയെ ഏൽപ്പിച്ചു. ഇതിനായി ഒന്നരലക്ഷം രൂപയാണ് ഭഗവൽ സിംഗിന്റെ കൈയ്യിൽ നിന്നും ഷാഫി ആവശ്യപ്പെട്ടത്. മുൻകൂറായി 15,000 രൂപയും ഇയാൾ കൈപ്പറ്റി.

തുടർന്നായിരുന്നു സിനിമയിൽ അഭിനയിപ്പിക്കാമെന്ന വാഗ്ദാനം നൽകി വടക്കാഞ്ചേരി സ്വദേശിനി റോസ്ലിയേയും കടവന്ത്രയിൽ താമസിച്ച് വരുന്ന പത്മത്തിനേയും ഷാഫി സമീപിക്കുന്നത്. വൻ തുക ഓഫർ ചെയ്തതോടെ രണ്ട് സ്ത്രീകളും ഇയാളുടെ വലയിൽ വീഴുകയായിരുന്നു. സ്ത്രീകൾക്ക് എത്ര രൂപയാണ് നൽകിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞിട്ടില്ല.

തന്റെ ഭാര്യയുടെ ഫോണിൽ നിന്നാണ് ശ്രീദേവി എന്ന പ്രൊഫൈൽ ഉണ്ടാക്കിയതെന്ന് ഷാഫി പോലീസിന് മൊഴി മൽകി. പ്രൊഫൈലിൽ വൈദ്യൻ എന്നാണ് രേഖപ്പെടുത്തിയത്. ഭഗവൻ സിംഗുമായി അടുപ്പത്തിലായതോടെ ഇയാൾ ശ്രീദേവി എന്ന പ്രൊഫൈൽ ഒഴിവാക്കിയെന്നും ഇയാൾ പറഞ്ഞു. പ്രൊഫൈൽ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.

കൊടും ക്രിമിനലാണ് ഷാഫിയെന്ന് പോലീസ് പറയുന്നു. ഷാഫിക്കെതിരെ ബലാത്സംഗം അടക്കമുള്ള എട്ടോളം ക്രിമിനൽ കേസുകളാണ് നിലവിൽ ഉള്ളത്. കൊച്ചി നഗരത്തിലെ അനാശാസ്യ പ്രവർത്തനങ്ങളുടെ ഇടനിലക്കാരനായും മുഹമ്മദ് ഷാഫി പ്രവർത്തിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ പണമിടപാടുകൾ പോലീസ് പരിശോധിച്ച് വരികയാണ്. ഇലന്തൂർ സംഭവത്തിൽ ഇയാളുടെ ലക്ഷ്യം പണം മാത്രമായിരുന്നില്ലെന്നാണ് വിവരം.

അതിനിടെ ചോദ്യം ചെയ്യലിൽ പ്രതികളുടെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉളളത് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. യുവതികളുടെ കഴുത്തറുത്തത് ലൈലയാണെന്നാണ് മൊഴിയിൽ നിന്നും വ്യക്തമായത്. ഇവർക്കൊപ്പം കൊലയിൽ ഷാഫിയും പങ്കാളിയായിരുന്നുവെന്നും സംശയിക്കുന്നുണ്ട്. ലൈലയുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്.ഭഗവൽ സിംഗിന്റെ രണ്ടാം ഭാര്യയാണ് ലൈല. പൂജയുടെ ഭാഗം എന്ന നിലയിൽ ഭഗവൽ സിംഗിന്റെ മുൻപിൽ വെച്ച് തന്നെ ഷാഫി ലൈലയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും പറയുന്നു. ഇരുവരും തമ്മിൽ നേരത്തേ പരിചയമുണ്ടോയെന്ന സംശയമാണ് ഉയരുന്നത്.

അതേസമയം കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹം ഇന്നലെ രാത്രിയോടെ കണ്ടെടുത്തു. ഭഗവൽ സിംഗിന്റെ വീട്ടിൽ വളപ്പിൽ തന്നെ കുഴിച്ചിട്ട നിലയിലാണ് മൃതദേഹങ്ങൾ. വീടിന്റെ തെക്ക് വശത്ത് മരങ്ങളുടെ ഇടയിലായി ഒറ്റകുഴിയിലായിരുന്നു പത്മത്തെ കുഴിച്ചിട്ടത്. കിഴക്ക് ഭാഗത്ത് നിന്നായിരുന്നു റോസിലിയുടെ മൃതദേഹം കണ്ടെടുത്തത്. ഇവരുടെ കൈകൾ ഒരു കുഴിയിൽ നിന്നും ശരീരഭാഗങ്ങൾ മറ്റ് കുഴിയിൽ നിന്നുമാണ് കണ്ടെടുത്തത്. ഉപ്പ് വിതറിയായിരുന്നു അവശിഷ്ടങ്ങൾ മറവ് ചെയ്തത്. കുഴിക്ക് മുകളിലായി മഞ്ഞൾ ചെടിയും തുളസി ചെടിയും നട്ടിരുന്നു.












Click it and Unblock the Notifications