Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറിടത്തിനും കരളിനും പ്രത്യേകം വില; മാംസത്തിന് 20 ലക്ഷം; ഷാഫി കൂട്ടുപ്രതികളെ വിശ്വസിപ്പിച്ചു

പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച നരബലി കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട സ്ത്രീകളുടെ മനുഷ്യമാംസം വില്‍ക്കാമെന്ന് കൂട്ടുപ്രതികളായ ഭഗവല്‍ സിംഗിനെയും ലൈലയെയും മുഖ്യപ്രതി ഷാഫി വിശ്വസിപ്പിച്ചിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. മനുഷ്യ മാംസത്തിന് 20 ലക്ഷം രൂപ വരെ ലഭിക്കുമെന്നാണ് ഷാഫി പ്രതികളെ വിശ്വസിപ്പിച്ചിരുന്നത്. ഇതിന് വേണ്ടിയാണ് ഓരോ ശരീര ഭാഗങ്ങളും ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നത്. കരളിനും ഹൃദയത്തിനും മാറിടത്തിനും പ്രത്യകം വില കിട്ടുമെന്നാണ് ഷാഫി പ്രതികളെ വിശ്വസിപ്പിച്ചത്.

1

നരബലിക്ക് ശേഷം മനുഷ്യ മാസം വാങ്ങുന്നതിനായി ബംഗളൂരുവില്‍ നിന്ന് ആളെത്തുമെന്നാണ് ഷാഫി വിശ്വസിപ്പിച്ചത്. ഇതിന് വേണ്ടിയാണ് പ്രതികള്‍ പത്ത് കിലോയോളം മാംസം ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. രണ്ട് സ്ത്രീകളുടെ ആന്തരീകാവയവങ്ങളാണ് പ്രതികള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. എന്നാല്‍ ആളു വരാതായതോടെ പിന്നീട് അത് പറമ്പില്‍ കുഴിച്ചിടുകയായിരുന്നു.

2

കൊലപാതകത്തിന്റെ പേരില്‍ ഷാഫി പ്രതികളെ ബ്ലാക്ക് മെയിൽ ചെയ്യാനും പദ്ധതിയിട്ടു. ഇവരില്‍ നിന്ന് ഇതും പറഞ്ഞ് 6 ലക്ഷത്തോളം രൂപയാണ് ഷാഫി തട്ടിയത്. റോസ്ലിനെ പ്രതികള്‍ അതിനിഷ്ഠൂരമായാണ് കൊലപ്പെടുത്തിയത്. ഇവരുടെ കൈകാലുകള്‍ ബന്ധിച്ച ശേഷം രഹസ്യ ഭാഗത്ത് മസാല തേച്ചുപിടിപ്പിച്ചു. ഇരയെ എത്രമാത്രം വേദനിപ്പിക്കുന്നുവോ അത്രമാത്രം ഫലം കൂട്ടുമെന്നായിരുന്നു ഷാഫി രണ്ട് പ്രതികളെയും വിശ്വസിപ്പിച്ചത്.

3

അതേസമയം, ഷാഫിയെ പൊലീസ് കൊച്ചിയിലെ വിവിധ ഭാഗങ്ങളില്‍ എത്തിച്ച് തെളിവെടുത്ത്. സ്ത്രീകളുടെ സ്വര്‍ണം പണയം വച്ച കൊച്ചിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ഷാഫിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. പത്മയുടെ മൃതദേഹത്തില്‍ നിന്നും ഈരിയെടുത്ത 39 ഗ്രാം സ്വര്‍ണമാണ് ഷാഫി പണയം വച്ചത്. വലിയ സുരക്ഷയോടെയാണ് ഷാഫിയെ തെളിവെടുപ്പിനായി എത്തിച്ചത്.

4

ഷാഫിയെ കാണുന്നതിന് വേണ്ടി വലിയ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. നേരത്തെ സ്വര്‍ണം പണയം വച്ച രസീസ് ഷാഫിയുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. പണയം വച്ച തുകയില്‍ നിന്ന് 40000 രൂപ ഭാര്യ നഫീസയ്ക്ക് നല്‍കിയപുന്നു. വണ്ടി വിറ്റുകിട്ടിയ പണമാണിതെന്നാണ് ഷാഫി ഭാര്യയോട് പറഞ്ഞകത്.

5

അതേസമയം, പത്മയ്ക്ക് 60 പവനോളം സ്വര്‍ണമുണടായിരുന്നെന്നാണ് സഹോദരി പഴനിയമ്മ പറഞ്ഞത്. ബാക്കി സ്വര്‍ണം ഷാഫി എവിടെയെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനിടെ ഭഗവല്‍സിംഗ്, ലൈല, ഷാഫി എന്നിവരുടെ രക്ത സാമ്പിള്‍ ഡി എന്‍ എ പരിശോധനയ്ക്കായി എത്തിച്ചു. ആശുപത്രിയിലെ ഫോറന്‍സിംഗ് വിദഗ്ദരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് രക്ത സാമ്പിള്‍ ശേഖരിച്ചത്.

6

അതേസമയം, റോസ്ലിന്റെ സ്വര്‍ണം പണയം വച്ചത് ഭഗവല്‍സിംഗാണെന്നാണ് സൂചന. പത്തനംതിട്ടയിലെ ധനകാര്യ സ്ഥാപനത്തിലാണ് സ്വര്‍ണം പണയം വച്ചത്. എത്ര പവനാണ് ഇയാള്‍ പണയം വച്ചതെന്ന കാര്യം വ്യക്തമല്ല. റോസ്ലിനെ കൊലപ്പെടുത്തിയ ശേഷമാണ് മൃതദേഹത്തില്‍ നിന്നും സ്വര്‍ണം ഊരിമാറ്റിയത്. ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ തെളിവെടുപ്പുണ്ടാകും.

7

ഇതിനിടെ മുഖ്യപ്രതി ഷാഫി എറണാകുളത്തെ മോര്‍ച്ചറിയില്‍ സഹായത്തിനായി ജോലി ചെയ്തിരുന്നെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇവിടെ നിന്ന് കിട്ടിയ പരിചയമാണ് ഇയാളെ മൃതദേഹം മുറിക്കുന്നതിനാ സഹായിച്ചത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് ഇയാളെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇയാള്‍ ഇതിന് മുമ്പ് ഇറച്ചിവെട്ട് ജോലിയും ചെയ്തിരുന്നായി പൊലീസിന് വിവരം ലഭിച്ചു. കൂടാതെ അജ്ഞാത മൃതദേഹങ്ങള്‍ മറവുചെയ്യുന്നതിന് ആലുവയിലുണ്ടായിരുന്നെന്ന വിവരവും ലഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+