Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെയും കാമുകനെയും ഭര്‍ത്താവ് ബസ്സില്‍ വെച്ച് കൈയ്യോടെ പിടികൂടി

തലശ്ശേരി: സ്വന്തം ഭാര്യയെയും കാമുകനെയും അവിചാരിതമായി ബസ്സില്‍ വെച്ചു കണ്ട ഭര്‍ത്താവ് ഇരുവരെയും കൈയ്യോടെ പിടികൂടുകയും മര്‍ദ്ദിക്കുകയും ചെയ്തു. കഴിഞ്ഞദിവസം തലശ്ശേരി പുതിയ ബസ്റ്റാന്റ് പരിസരത്തായിരുന്നു സിനിമയെ വെല്ലുന്ന സംഭവം അരങ്ങേറിയത്. ഭര്‍ത്താവ് ബസ്സിലുള്ളതറിയാതെ ഒരു സീറ്റില്‍ കാമുകനൊപ്പം സല്ലപിക്കുകയായിരുന്ന യുവതിയാണ് ഭര്‍ത്താവിന്റെ കൈയ്യില്‍ തെളിവു സഹിതം അകപ്പെട്ടത്.

ഭാര്യയും കാമുകനും ബസ്സില്‍ പ്രണയ സല്ലാപം നടത്തുന്നത് കണ്ട് നിലതെറ്റിയ ഭര്‍ത്താവ് ഓടിയെത്തുമ്പോഴേക്കും കാമുകന്‍ ബസ്സില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇയാളെ നാട്ടുകാര്‍ പിന്തുടര്‍ന്ന് ഓടിച്ച് പിടികൂടി. കാമുകനെ ഭര്‍ത്താവും നാട്ടുകാരും കൂടി കൈകാര്യം ചെയ്യുകയും ചെയ്തതായാണ് വിവരം.

love

ഭര്‍ത്താവ് തല്ലുന്നതിനിടയില്‍ യുവാവിനൊപ്പം ഒളിച്ചുപോകാന്‍ കാരണമായത് ഭര്‍ത്താവുതന്നെയാണെന്ന് യുവതി പറയുന്നുണ്ടായിരുന്നു. നാട്ടുകാരും യാത്രികരും സിനിമാ ഷൂട്ടിംഗിനെന്ന പോലെ കാഴ്ചകാണാന്‍ തടിച്ചു കൂടിയതോടെ പോലീസ് സംഭവ സ്ഥലതെത്തി. പൊതുസ്ഥലത്തുവെച്ച് കുടുംബപ്രശ്‌നങ്ങളുമായി തല്ലുകൂടിയ കുടുംബത്തെ പോലീസ് പിന്നീട് താക്കീത് ചെയ്തു വിടുകയായിരുന്നു.

ഭര്‍ത്താവുമായുള്ള അസ്വാരസ്യങ്ങള്‍ മൂലം യുവതി യുവാവുമായി ഏറെനാളായി അടുപ്പത്തിലായിരുന്നെന്ന് പറയുന്നു. ഭാര്യയെ സംശയത്തിന്റെ പേരില്‍ പലപ്പോഴും മര്‍ദ്ദിച്ചിരുന്ന ഭര്‍ത്താവിനാകട്ടെ ഇക്കാര്യത്തില്‍ തെളിവു കിട്ടിയിരുന്നുമില്ല. അങ്ങിനെയിരിക്കെയാണ് ഭാര്യയെയും കാമുകനെയും ബസ്സില്‍വെച്ച് ഒരുമിച്ചുകാണുന്നതും മര്‍ദ്ദനത്തിന് ഇരയാക്കിയതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+