'കാര്‍ഷിക നിയമം തിരിച്ചുവരും, കേന്ദ്രം തിരിച്ചുകൊണ്ടുവരുമെന്നാണ് പ്രതീക്ഷ' : സുരേഷ് ഗോപി
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമ പിന്‍വലിച്ച തീരുമാനത്തില്‍ അമര്‍ഷമുണ്ടെന്ന് നടനും രാജ്യസഭ എംപിയുമായ സുരേഷ് ഗോപി. കേന്ദ്രം കാര്‍ഷിക നിയമം തിരികെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും സുരേഷ് ഗോപി പ്രതികരിച്ചു. രാജ്യസഭ എംപി കാലാവധി തീരുന്നതുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ സ്വീകരണത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യസഭയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന സുരേഷ് ഗോപി അവസാന പ്രസംഗം മലയാളത്തിലാണ് അവതരിപ്പിച്ചത്. ഈ സമ്മേളനത്തിലെ അവസാന പ്രസംഗമാണ് സുരേഷ് ഗോപി ഏപ്രില്‍ ആറിന് നടത്തിയത്. പ്രസംഗത്തിന് ശേഷം സുരേഷ് ഗോപിയ സ്പീക്കറും അഭിനന്ദിച്ചു. നന്നായി സംസാരിച്ചുവെന്നായിരുന്നു രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞത്.

ആനകളെ ട്രെയിലറുകളിലും ട്രക്കുകളിലും കയറ്റി കൊണ്ടു പോകുന്നത് നിരോധിക്കണമെന്നാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടത്. 'എനിക്ക് ഈ ടേമില്‍ കിട്ടുന്ന അവസാന അവസരമാണ് ഇത്. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനും കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍ക്കും സമര്‍പ്പണമായി, മാതാപിതാക്കള്‍ക്കും ഗുരുക്കന്മാര്‍ക്കും നല്ലവരായ മലയാളികള്‍ക്കുമുള്ള സമര്‍പ്പണമായി, ഈ നിവേദനം കേന്ദ്ര വനം വന്യജീവി വകുപ്പ് മന്ത്രിക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു' ഇങ്ങനെയായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം.
മേല്‍ശാന്തിമാര്‍ക്ക് സുരേഷ് ഗോപി പണം നല്‍കിയത് വിവാദമായിരുന്നു. ക്ഷേത്ര സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് വിഷു ദിവസം കൈനീട്ടം കൊടുക്കാനെന്ന പേരിലാണ് മേല്‍ശാന്തിമാര്‍ക്ക് സുരേഷ് ഗോപി പണം നല്‍കിയത്. ഇതിന് പിന്നാലെയാണ് വിലക്കേര്‍പ്പെടുത്തി കൊച്ചി ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയത്. മേല്‍ശാന്തിമാര്‍ ഇത്തരത്തില്‍ തുക സ്വീകരിക്കുന്നതിനാണ് ദേവസ്വം ബോര്‍ഡ് വിലക്കേര്‍പ്പെടുത്തിയത്. 1000 രൂപയ്ക്കുള്ള ഒരു രൂപ നോട്ടുകളാണ് വടക്കുംനാഥ ക്ഷേത്രത്തില്‍ സുരേഷ് ഗോപി നല്‍കിയത്. തിരുവമ്പാടി, പാറമേക്കാവ്, വടക്കുംനാഥ് ക്ഷേത്രങ്ങളിലും മേല്‍ശാന്തിമാര്‍ക്ക് സുരേഷ് ഗോപി ദക്ഷിണ നല്‍കി. വിഷുക്കൈനീട്ടത്തില്‍ നിന്ന് കുട്ടികളെ ഒഴിവാക്കരുതെന്നും നിര്‍ദേശമുണ്ടായിരുന്നു.
കാടും മലയും കയറി എങ്ങോട്ടാണ്; അമല പോളിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍
മേല്‍ശാന്തിമാരെ എല്‍പ്പിക്കുന്ന കൈനീട്ട നിധി ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് സമമാണെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. കൊച്ചി ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സുരേഷ് ഗോപിയുടെ പേര് എടുത്തുപറഞ്ഞിട്ടില്ല. ചില വ്യക്തികളില്‍ നിന്ന് പണം ശേഖരിക്കുന്നതില്‍ നിന്ന് മേല്‍ശാന്തിമാരെ വിലക്കുന്നു എന്ന് മാത്രമാണുള്ളത്.












Click it and Unblock the Notifications