കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവർണ്ണറെ തൊട്ടാല്‍ സർക്കാറിനെ പിരിച്ചുവിടണം: ഭ്രാന്തന്‍ കമ്മ്യൂണിസ്റ്റുകള്‍ അത് തിരിച്ചറിയണം: സ്വാമി

Google Oneindia Malayalam News

ദില്ലി: കേരള സർക്കാറും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോരില്‍ കേന്ദ്രം ഇടപെടണമെന്ന് ബി ജെ പി നേതാവും മുന്‍ രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. ഗവര്‍ണറുടെ രോമത്തില്‍ തൊട്ടാല്‍ സര്‍ക്കാരിനെ പിരിച്ചുവിടണമെന്നാണ് ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ചുകൊണ്ട് സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ കുറിച്ചത്.

സംസ്ഥാന ഗവര്‍ണര്‍ പ്രതിനിധാനം ചെയ്യുന്നത് കേന്ദ്രത്തെയാണെന്നത് കേരളത്തിലെ ഭ്രാന്തന്മാരായ കമ്യൂണിസ്റ്റുകാര്‍ ഓര്‍ക്കണമെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്.

കേരള ഗവർണർ ഇന്ത്യയുടെ രാഷ്ട്രപതിയെയും

''കേരള ഗവർണർ ഇന്ത്യയുടെ രാഷ്ട്രപതിയെയും അതുവഴി ഭരണഘടനയിലെ കേന്ദ്രത്തെയും പ്രതിനിധീകരിക്കുന്നുവെന്ന് കേരളത്തിലെ ഭ്രാന്തൻ കമ്മ്യൂണിസ്റ്റുകൾ തിരിച്ചറിയണം. ഗവര്‍ണറുടെ രോമത്തില്‍ തൊട്ടാല്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു"- സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ കുറിച്ചു.

റോബിനെ ചിരിച്ചുകൊണ്ട് ചതിച്ചവരില്‍ ഞാനില്ലെന്ന് ശാലിനി; ഭക്ഷണം നല്‍കിയതിന് മുഖം കറുപ്പിച്ചവരുണ്ട്റോബിനെ ചിരിച്ചുകൊണ്ട് ചതിച്ചവരില്‍ ഞാനില്ലെന്ന് ശാലിനി; ഭക്ഷണം നല്‍കിയതിന് മുഖം കറുപ്പിച്ചവരുണ്ട്

സ്വാമിയുടെ ട്വീറ്റിനെ പിന്തുണച്ചുകൊണ്ടും വിമർശിച്ചുകൊണ്ടും

അതേസമയം, സ്വാമിയുടെ ട്വീറ്റിനെ പിന്തുണച്ചുകൊണ്ടും വിമർശിച്ചുകൊണ്ടും നിരവധിയാളുകളാണ് റീട്വീറ്റുമായി രംഗത്ത് എത്തിയിരിക്കുന്നത്. ''സംസ്ഥാന സർക്കാറിനെ പിരിച്ചുവിട്ടാലും സംഘികൾക്ക് അടുത്ത 100 വർഷത്തേക്ക് കേരളത്തിൽ ഒരു സീറ്റിലും വിജയിക്കില്ല. ഗവർണർ തന്റെ ഗവർണർ അധികാരം ലംഘിച്ചാൽ രാഷ്ട്രപതിയുടെ പ്രതിനിധിയായാലും ശക്തമായ നിയമനിർമ്മാണ പ്രതികരണമുണ്ടാകും''- എന്നാണ് ഒരാള്‍ റീ ട്വീറ്റ് ചെയ്തത്.

'സിനിമ ചേട്ടനെതിരേയും' സ്വപ്ന: ഇംഗിതത്തിന് വഴങ്ങേണ്ടി വന്നു, ആള്‍ സിനിമയില്‍ സജീവം, പേര് പറയുമോ'സിനിമ ചേട്ടനെതിരേയും' സ്വപ്ന: ഇംഗിതത്തിന് വഴങ്ങേണ്ടി വന്നു, ആള്‍ സിനിമയില്‍ സജീവം, പേര് പറയുമോ

2005ൽ ബംഗാളിലെ ബി ജെ പിയെക്കുറിച്ച്

2005ൽ ബംഗാളിലെ ബി ജെ പിയെക്കുറിച്ച് കമ്മ്യൂണിസ്റ്റുകാർ പറഞ്ഞത് ഇത് തന്നെയായിരുന്നു എന്നായിരുന്നു ഈ മറുപടിയോടുള്ള സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം. ആ ബംഗാളിലെ കമ്മ്യൂണിസ്റ്റുകളെ കണ്ടെത്താൻ ഇപ്പോൾ നമുക്ക് ഒരു ടെലിസ്കോപ്പും മൈക്രോസ്കോപ്പും ആവശ്യമാണെന്നും അദ്ദേഹം പരിഹസിച്ചു.

ഋഷി സുനക് മാത്രമല്ല, ലോകരാജ്യങ്ങളുടെ തലപ്പത്ത് വേറെയുമുണ്ട് നിരവധി ഇന്ത്യന്‍ വംശജർ: പട്ടിക കാണാം

ഇന്ത്യയുടെ രാഷ്ട്രപതിയെക്കാളും ഭരണഘടനയെക്കാളും

ഇന്ത്യയുടെ രാഷ്ട്രപതിയെക്കാളും ഭരണഘടനയെക്കാളും ബി ജെ പിയെയാണ് കേരളത്തിലെ ഗവർണർ പ്രതിനിധീകരിക്കുന്നതെന്നാണ് മറ്റൊരാളുടെ പ്രതികരണം. കേരളത്തിന് ഗവർണറായി ഒരു പ്രോക്സി ബി ജെ പിക്കാരനെ ആവശ്യമില്ലെന്നും സ്റ്റഡ് ബുള്‍ എന്ന പ്രൊഫൈലില്‍ വന്ന പ്രതികരണത്തില്‍ കൂട്ടിച്ചേർക്കുന്നു.

 ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ

അതേസമയം, ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സർക്കാറുമായുള്ള പോരിലെ പുതിയ പോർമുഖം ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍ തുറന്നിട്ടുണ്ട്. ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കുകയായിരുന്നു ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍.

കെഎന്‍ ബാലഗോപാലിലുള്ള പ്രീതി നഷ്ടമായെന്ന്

കെഎന്‍ ബാലഗോപാലിലുള്ള പ്രീതി നഷ്ടമായെന്ന് വ്യക്തമാക്കുന്ന കത്ത് ഇന്നലെ വൈകീട്ടായിരുന്നു ഗവർണ്ണറുടെ കത്ത് പിണറായി വിജയന് നല്‍കിയത്. തനിക്കെതിരായ പ്രസംഗത്തിന്റെ പേരിലാണ് ഗവർണ്ണറുടെ അസാധാരണമായ നടപടി. യുപിയിൽ ഉള്ളർക്ക് കേരളത്തിലെ കാര്യം മനസ്സിലാക്കാൻ സാധിക്കില്ലെന്ന ബാലഗോപാലിന്റെ പ്രസ്താവനയാണ് ഗവർണറെ ചൊടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ തള്ളിക്കൊണ്ടുള്ള മറുപടിയാണ് മുഖ്യമന്ത്രി ഗവർണ്ണർക്ക് നല്‍കിയത്.

English summary
I request Modi govt to dissolve kerala state govt if it touches governor: Subramanian Swamy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X