കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്റെ വോട്ട് രാഷ്ട്രീയം തൊഴിലാക്കാത്തവര്‍ക്ക്, അഴിമതികള്‍ ജനം വിലയിരുത്തുമെന്ന് ജോയ് മാത്യു

Google Oneindia Malayalam News

കോഴിക്കോട്: തന്റെ വോട്ട് രാഷ്ട്രീയം തൊഴിലായി സ്വീകരിക്കാത്തവര്‍ക്കാണ് നല്‍കിയതെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. അഴിമതി കേസുകളെ കുറിച്ച് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പുറത്ത് വന്നത് യാഥാര്‍ത്ഥ്യമാണ്. മുന്നിലുള്ള യാഥാര്‍ത്ഥ്യങ്ങളാണ് പുറത്തേക്ക് വരുന്നത്. ഒന്നും വളച്ചൊടിച്ചതല്ല. കര്‍ഷക സമരവും, പാലം പൊളിയുന്നതും സ്വര്‍ണക്കടത്തും എല്ലാം യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ട് ജനം അതെല്ലാം പരിശോധിച്ച് വോട്ട് ചെയ്യട്ടെയെന്നും ജോയ് മാത്യു പറഞ്ഞു.

1

അതേസമയം ഇന്നത്തെ കാലത്തില്‍ മീഡിയ മാത്രമാണ് ആകെയുള്ള ആശ്വാസം. വിവാദങ്ങളൊന്നും മാധ്യമങ്ങള്‍ ഉണ്ടാക്കുന്നതല്ല. മാധ്യമ പ്രവര്‍ത്തനമാണ് ഇപ്പോള്‍ ഏറ്റവും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു. കോഴിക്കോട് മലാപ്പറമ്പ് ജിയുപി സ്‌കൂളിലെ ബൂത്തിലാണ് കുടുംബസമേതം എത്തി ജോയ് മാത്യു വോട്ട് ചെയ്തത്. കേരളത്തില്‍ ജനാധിപത്യപരമായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഏക കാര്യം മാധ്യമപ്രവര്‍ത്തനമാണ്. അവര്‍ പറഞ്ഞ് കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ശരിയാണെന്നും ജോയ് മാത്യു വ്യക്തമാക്കി.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ പോളിംഗ് ശതമാനം 50 കടന്നു. വോട്ടെടുപ്പ് നടക്കുന്ന എല്ലാ ജില്ലകളിലും അമ്പതില്‍ അധികമാണ് ഇതുവരെയുള്ള പോളിംഗ് ശതമാനം. മലപ്പുറം ജില്ല തന്നെയാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയ സംസ്ഥാനം. 53.49 ശതമാനമാണ് മലപ്പുറം പോളിംഗ് രേഖപ്പെടുത്തിയത്. അതേസമയം പോളിംഗിനിടെ എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുഡിഎഫിന്റെ വനിതാ സ്ഥാനാര്‍ത്ഥിക്ക് പരിക്കേറ്റു. കോടഞ്ചേരിയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു പരിക്കേറ്റു.

Recommended Video

cmsvideo
വികസനം വോട്ടായിമാറുമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ | Oneindia Malayalam

താനൂര്‍ നഗരസഭയിലെ 16ാം വാര്‍ഡില്‍ യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. മുന്‍ കൗണ്‍സിലര്‍ ലാമിഹ് റഹ്മാന് പരിക്കേറ്റു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. അതേസമയം കണ്ണൂര്‍ പരിയാരം പഞ്ചായത്തിലെ മാവിശേരിയില്‍ ബൂത്ത് ഏജന്റിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായും പരാതിയുണ്ട്. കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റ് നിസാറിനാണ് പരിക്കേറ്റത്.

English summary
i vote for a candidate who doesnt takes politics as his profession joy mathew
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X