കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആദ്യം ദിലീപിനെ അനുകൂലിച്ചത് ഞാൻ', ദിലീപ് അനുകൂലി എന്നതിൽ അഭിമാനമെന്ന് രാഹുൽ ഈശ്വർ

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസ് വിചാരണയിലേക്ക് കടക്കാനിരിക്കുകയാണ്. ജഡ്ജി ഹണി എം വർഗീസ് തന്നെ ഈ കേസ് തുടർന്നും പരിഗണിക്കും എന്ന് വ്യക്തമായിരിക്കുകയാണ്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് ജഡ്ജി സ്ഥലം മാറിയപ്പോൾ ഈ കേസ് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു.

ഹണി എം വർഗീസ് തന്റെ കേസ് പരിഗണിക്കേണ്ട എന്നാണ് അതിജീവിതയുടെ ആവശ്യം. എന്നാൽ ഹണി എം വർഗീസ് തന്നെ കേസ് പരിഗണിക്കുന്നു എന്നതിൽ ദിലീപ് അനുകൂലികൾ സന്തോഷത്തിലാണെന്ന് രാഹുൽ ഈശ്വർ പറയുന്നു. റിപ്പോർട്ടർ ചാനൽ ചർച്ചയിലാണ് രാഹുലിന്റെ പ്രതികരണം.

1

രാഹുല്‍ ഈശ്വരിന്റെ വാക്കുകള്‍: 'വനിതാ ജഡ്ജിയെ കുറിച്ച് അതീജിവിതയെ അനുകൂലിക്കുന്നവര്‍ക്ക് ആക്ഷേപങ്ങള്‍ കാണാം. പക്ഷേ ആരാണെങ്കിലും സിബിഐ മൂന്നാം കോടതിയില്‍ ഒരു വനിതാ ജഡ്ജി വന്നിട്ടുണ്ടായിരുന്നുവെങ്കില്‍ അതിജീവിതയെ അനുകൂലിക്കുന്നവര്‍ പറയുന്ന വാദത്തിന് നിലനില്‍പ്പുണ്ടായേനെ. പക്ഷേ താന്‍ അടക്കമുളള ദിലീപ് അനുകൂലികളുടെ ഭാഗ്യത്തിനും അതിജീവിതയെ അനുകൂലിക്കുന്നവരുടെ നിര്‍ഭാഗ്യത്തിനും അങ്ങനെ അല്ല സംഭവിച്ചത്.

2

അവിടേക്ക് ഒരു വനിത ജഡ്ജി അല്ല വന്നത് എന്നത് തങ്ങള്‍ക്ക് ആശ്വാസകരവും സന്തോഷകരവുമാണ്. മിനി മാഡത്തിന്റെ ഭാഷയില്‍ പ്രകൃതിയുടെ പ്രതിഭാസവും അജകുമാര്‍ സാറിന്റെ ഭാഷയില്‍ ദൈവത്തിന്റെ കയ്യൊപ്പും ദിലീപിനെ അനുകൂലിക്കുന്ന തന്നെ പോലുളളവര്‍ക്ക് ദിലീപിന് അനുകൂലമായി വന്നൊരു കാര്യവുമാണ്.

3

താന്‍ ദിലീപിനെ അനുകൂലിക്കുന്ന വ്യക്തിയാണ്. അതില്‍ അഭിമാനമേ ഉളളൂ. ആദ്യം താന്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. ഇപ്പോള്‍ ഒരുപാട് പേര്‍ ദിലീപ് അനുകൂലികളായി മാറുന്നത് കണ്ട് തനിക്ക് സന്തോഷമുണ്ട്. നാളെ ഒരുകാലത്ത് പറയാമല്ലോ, ശബരിമല പ്രക്ഷോഭം പോലെ ആദ്യം ദിലീപിനെ അനുകൂലിച്ചത് ഞാനാണ്. ഇന്ന് ഈ ജയിക്കുന്ന പാതയിലേക്ക് ആദ്യം പോയ വ്യക്തി ഞാനാണെന്ന് എനിക്ക് പിന്നീട് പറയാമല്ലോ.

എന്തും കളിക്കാം, പക്ഷെ ദിലീപിന്റെ ഒരു അടവും ഇവിടെ വിലപ്പോവില്ല; സത്യം പുറത്ത് വരും: കെകെ രമഎന്തും കളിക്കാം, പക്ഷെ ദിലീപിന്റെ ഒരു അടവും ഇവിടെ വിലപ്പോവില്ല; സത്യം പുറത്ത് വരും: കെകെ രമ

4

ഒരു വ്യക്തി അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം വേട്ടയാടപ്പെട്ടു എന്ന നിലപാടാണ് തങ്ങള്‍ക്കുളളത്. അതിജീവിതയുടെ ദൃശ്യങ്ങള്‍ യൂസേ ഉളളൂ, ചോര്‍ന്നിട്ടില്ല. റിപ്പോര്‍ട്ടിലുളള കാര്യമേ തനിക്ക് പറയാനാകൂ. എന്തുകൊണ്ട് അതിജീവിത ഹൈക്കോടതിയിലേക്ക് നീങ്ങുന്നില്ല. അതിജീവിതയ്ക്ക് ഒപ്പം നില്‍ക്കുന്നവര്‍ കിട്ടുന്ന അവസരത്തില്‍ ഹണി എം വര്‍ഗീസിനെ മാറ്റാനും കരി വാരി തേക്കാനും ശ്രമം നടത്തുകയാണ്. അത് വിജയിക്കില്ല.

5

ആറാം തിയ്യതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ കോടതി തന്നെ ഈ കേസ് പരിഗണിക്കും. കാലാകാലം സിബിഐ മൂന്നാം കോടതി കേസ് കേള്‍ക്കണം എന്ന് ഉത്തരവില്ല. വനിതാ ജഡ്ജി ഇരിക്കുന്ന കോടതി എന്നേ ഉളളൂ. വനിതാ ജഡ്ജിയിലേക്കാണ് കേസ് പോയത്. സിബിഐ മൂന്നാം കോടതിയിലേക്കല്ല. ഇത് ഹണി എം വര്‍ഗീസിലേക്കല്ല. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പോയി വിധി വന്നു. ഇനി എങ്ങനെ ഹണി എം വര്‍ഗീസിനെ മാറ്റാന്‍ പറ്റും.

ഹാപ്പി മൂഡില്‍ അമൃത സുരേഷ്, ഒന്നൊന്നര ചിത്രത്തില്‍ ഗോപി അണ്ണനും, പാപ്പുക്കുട്ടി എവിടെയെന്ന് ആരാധകര്‍, ചിത്രം വൈറല്‍

6

രാമന്‍ പിളള അടക്കമുളള ചില അഭിഭാഷകര്‍ ചില കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടു എന്ന് പറഞ്ഞാല്‍ അവര്‍ ക്രാന്ത ദര്‍ശികളോ ദീര്‍ഘദര്‍ശികളോ ആണെന്നല്ലേ പറയാനാവുക. ഹൈക്കോടതിയെ അതിജീവിത സമീപിക്കുക. നിയമവിരുദ്ധമായി മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്തിട്ടുണ്ട്, ഈ തരത്തിലൊരു കണ്‍ഫ്യൂഷനുണ്ട് എന്ന് പറഞ്ഞ് ഹൈക്കോടതിയിലേക്ക് പോകണം എന്നതാണ് അതിജീവിതയ്ക്ക് മുന്നിലുളള സാധ്യത'.

English summary
'I was the first to support Dileep', Rahul Eshwar says he is proud to be a Dileep supporter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X