Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജമാണിക്യത്തെ തെറിപ്പിച്ചതിന് പിന്നില്‍ സിപിഐയോ?

തിരുവനന്തപുരം: എറണാകുളം ജില്ലാ കലക്ടര്‍ രാജമാണിക്യത്തെ സ്ഥലം മാറ്റിയതോടെ സിപിഎമ്മും സിപിഐയും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന് അറുതിയായി. രാജമാണിക്യത്തിന്റെ സ്ഥലം മാറ്റകാര്യത്തില്‍ മുഖ്യമന്ത്രി അനുകൂല തീരുമാനം എടുക്കാത്തതുമായി ബന്ധപ്പെട്ട് സിപിഐ-സിപിഎം തര്‍ക്കം പുതിയ തലത്തിലേക്ക് എത്തിയിരുന്നു.

സന്തോഷ് മാധവന് ഭൂമി ദാനം ചെയ്തതിലും ഭൂമിഗീതം പരിപാടി നടത്തിയതിലുമടക്കം വ്യാപകമായ അഴിമതിയാണ് കലക്ടര്‍ രാജമാണിക്യം നടത്തിയതെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തി കലക്ടറെ സസ്‌പെന്റ് ചെയ്യണമെന്നും സിപിഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജമാണിക്യത്തെ മാറ്റണമെന്ന വകുപ്പ് മന്ത്രിയുടെ നിര്‍ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ നിരാകരിക്കുകയായിരുന്നു. ഈ നിലപാടിനെതിരെ കടുത്ത പ്രതിഷേധമാണ് സിപിഐ ഉയര്‍ത്തിയത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

പകരം വീട്ടുകയായിരുന്നു

പകരം വീട്ടുകയായിരുന്നു

എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സിപിഎമ്മില്‍ നിന്ന് നടപടിക്ക് വിധേയരായവരും നിഷ്‌ക്രീയരായവരുമായ പാര്‍ട്ടി അംഗങ്ങളെ സംഘടിതമായി സിപിഐയിലേക്ക് ചേര്‍ത്താണ് സിപിഐ പകരം വീട്ടിയത്.

കൊഴിഞ്ഞ് പോയത്

കൊഴിഞ്ഞ് പോയത്

സിപിഎം ശക്തി കേന്ദ്രമായ ഉദയം പേരൂരില്‍ മാത്രം സിപിഎം അംഗങ്ങളായിരുന്ന 164 പേരും അനുഭാവികളുമടക്കം 500 പേരാണ് സിപിഐയില്‍ ചേര്‍ന്നത്.

അംഗീകരിക്കില്ല

അംഗീകരിക്കില്ല

സിപിഐയുടെ വകുപ്പാണ് റവന്യൂ വകുപ്പ്. എന്നാല്‍ റവന്യൂ വകുപ്പിന് കീഴിലെ കലക്ടറെ പോലും മാറ്റാന്‍ മുഖ്യമന്ത്രി അനുവദിക്കാതിരുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു സിപിഐയുടെ വാദം.

സാധാരണ നടപടി

സാധാരണ നടപടി

ഭരണം മാറുമ്പോള്‍ തന്ത്രപരമായ തസ്തികയിലിരിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റി നിയമിക്കുക എന്നത് സര്‍വ്വ സാധാരണമാണ്. റവന്യൂ മന്ത്രിയുടെ ആവശ്യം തിരസ്‌ക്കരിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രിയുടെ നടപടികളെന്നും സിപിഐ ആരോപിച്ചിരുന്നു.

സസ്‌പെന്റ് ചെയ്യണം

സസ്‌പെന്റ് ചെയ്യണം

സന്തോഷ് മാധവന് ഭൂമി ദാനം ചെയ്തതിലും ഭൂമിഗീതം പരിപാടി നടത്തിയതിലുമടക്കം വ്യാപകമായ അഴിമതിയാണ് കലക്ടര്‍ രാജമാണിക്യം നടത്തിയത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി സസ്‌പെന്റ് ചെയ്യണമെന്നായിരുന്നു സിപിഐയുടെ നിലപാട്.

തകര്‍ന്നടിഞ്ഞു

തകര്‍ന്നടിഞ്ഞു

പോലീസ് നിയമനത്തിലിടപെട്ട ആഭ്യന്തര സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നളിനി നെറ്റോയുടെ താല്‍പര്യങ്ങളാണ് സ്ഥലം മാറ്റത്തിലൂടെ തകര്‍ന്നടിഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+