കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൃഥ്വിരാജും ദുല്‍ഖറും എന്തുകൊണ്ട് മൗനത്തില്‍- ആലപ്പി അഷ്‌റഫ്, ഇടവേള ബാബുവിന്റെ ആ വാദം പൊളിഞ്ഞു

Google Oneindia Malayalam News

കൊച്ചി: നടി ഭാവനെക്കെതിരായ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രതികരണത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വതി തിരുവോത്ത് താരസംഘടനയില്‍ നിന്ന് രാജിവച്ചത് പ്രധാന ചര്‍ച്ചയാകുകയാണ്. എന്തുകൊണ്ടാണ് പുതുതലമുറയിലെ മുന്‍നിര താരങ്ങള്‍ വിഷയത്തില്‍ പ്രതികരിക്കാത്തത് എന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ് ചോദിക്കുന്നു.

പാര്‍വതിയുടെ നടപടിയെ ആലപ്പി അഷ്‌റഫും ശ്രീകുമാരന്‍ തമ്പിയും പ്രശംസിച്ചു. അതേസമയം, നടി ഭാവനയെ കുറിച്ച് ഇടവേള ബാബു ചാനല്‍ ചര്‍ച്ചക്കിടെ പറഞ്ഞത് വിവാദമായിരിക്കെ അദ്ദേഹം നല്‍കിയ വിശദീകരണവും പൊളിയുന്നു....

ചോദ്യത്തിന് മറുപടി

ചോദ്യത്തിന് മറുപടി

ട്വന്റി ട്വന്റി മാതൃകയില്‍ അമ്മ എല്ലാ താരങ്ങളെയും ഉള്‍പ്പെടുത്തി പുതിയ ചിത്രം ഒരുക്കാന്‍ പോകുന്ന കാര്യം ഇടവേള ബാബു ചാനല്‍ ചര്‍ച്ചയില്‍ വിശദീകരിച്ചിരുന്നു. അപ്പോള്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് അദ്ദേഹം വിവാദ പ്രതികരണം നടത്തിയത്. ഭാവന പുതിയ സിനിമയില്‍ ഉണ്ടാകില്ലെന്ന് ഇടവേള ബാബു പറഞ്ഞു.

രാജിക്ക് പിന്നാലെ വിശദീകരണം

രാജിക്ക് പിന്നാലെ വിശദീകരണം

മരിച്ചുപോയവരെ എങ്ങനെ തിരിച്ചുകൊണ്ടുവരുമെന്നും ഇടവേള ബാബു ചോദിച്ചു. ഈ പരമാര്‍ശങ്ങളാണ് വിവാദമായത്. ഒരു നടിയെ കുറിച്ച് ഇത്രയും മോശമായ രീതിയില്‍ പ്രതികരിച്ചത് ചോദ്യം ചെയ്താണ് പാര്‍വതി തിരുവോത്ത് അമ്മയില്‍ നിന്ന് രാജിവച്ചത്. പിന്നീട് വിശദീകരണവുമായി ബാബു രംഗത്തുവന്നിരുന്നു.

ആ വാദവും ശരിയല്ല

ആ വാദവും ശരിയല്ല

ട്വന്റി ട്വന്റി സിനിമയില്‍ ഭാവനയുടെ കഥാപാത്രം മരിച്ചുപോയില്ലേ, അക്കാര്യമാണ് താന്‍ ഉദ്ദേശിച്ചത് എന്നായിരുന്നു ഇടവേള ബാബു പിന്നീട് പ്രതികരിച്ചത്. എന്നാല്‍ ഈ വാദവും ശരിയല്ല. ട്വന്റി ട്വന്റിയിലെ ഭാവനയുടെ കഥാപാത്രം മരിച്ചിട്ടില്ല. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും വാര്‍ത്ത വളച്ചൊടിച്ചത് അഞ്ച് മണിക്ക് ശേഷമാണെന്നും ഇടവേള ബാബു പറയുന്നു.

അശ്വതി നമ്പ്യാര്‍

അശ്വതി നമ്പ്യാര്‍

ജോഷി സംവിധാനം ചെയ്ത ട്വന്റി ട്വന്റിയില്‍ അശ്വതി നമ്പ്യാര്‍ എന്ന കഥാപാത്രമാണ് ഭാവന ചെയ്തത്. മമ്മൂട്ടി കഥാപാത്രമായ അഡ്വ രമേശ് നമ്പ്യാരുടെ സഹോദരിയായ അശ്വതി അപകടത്തെ തുടര്‍ന്ന് ജീവഛവമായി കിടക്കുന്നതും ജീവതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലുമാണ് സിനിമ അവസാനിക്കുന്നത്. പക്ഷേ, ഇടവേള ബാബു പറയുന്നു ആ കഥാപാത്രം മരിച്ചില്ലേ എന്ന്.

ശക്തമായ നിലപാട്

ശക്തമായ നിലപാട്

വിഷയത്തില്‍ ശക്തമായ നിലപാടാണ് പാര്‍വതി സ്വീകരിച്ചത്. വളരെ രൂക്ഷമായ ഭാഷയില്‍ ഇടവേള ബാബുവിനെ വിമര്‍ശിച്ച പാര്‍വതി അമ്മയില്‍ നിന്ന രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. എന്നാല്‍ പാര്‍വതിയുടെ രാജിക്കത്ത് ലഭിച്ചിട്ടില്ല എന്നാണ് ഇടവേള ബാബു ഇന്നലെ രാത്രി പ്രതികരിച്ചത്.

തെറ്റ് എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല

തെറ്റ് എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല

ദുരുദ്ദേശപരമായി താന്‍ അഭിമുഖത്തില്‍ ഒന്നും പറഞ്ഞിട്ടില്ല. അങ്ങനെ ഒരു തെറ്റ് എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. അഞ്ച് മണിക്ക് ശേഷമാണ് തന്റെ വാക്കുകള്‍ വളച്ചൊടിച്ചത്. താന്‍ മോശമായി പ്രതികരിച്ചെങ്കില്‍ ആദ്യം വിവാദമാക്കുക ഞാന്‍ അഭിമുഖം നല്‍കിയ ചാനല്‍ ആകില്ലേ. എന്നാല്‍ അഞ്ച് മണിക്ക് ശേഷമാണ് എല്ലാം മാറിയത്. അത് എങ്ങനെയെന്ന് എനിക്ക് അറിയില്ലെന്നും ഇടവേള ബാബു പറഞ്ഞു.

പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവര്‍

പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവര്‍

ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ എന്തുകൊണ്ടാണ് മലയാളത്തിലെ മുന്‍നിര താരങ്ങള്‍ പ്രതികരിക്കാത്തത് എന്ന് ആലപ്പി അഷ്‌റഫ് ചോദിക്കുന്നു. പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, സൗഹിന്‍ ഷാഹിര്‍, ദുര്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ എന്തുകൊണ്ടാണ് മാറി നില്‍ക്കുന്നത്. ഇവരൊക്കെ പ്രതികരിക്കേണ്ടതല്ലേ എന്നും ആലപ്പി അഷ്‌റഫ് ചോദിച്ചു.

 രാജിവച്ച് പുറത്തുപോകണം

രാജിവച്ച് പുറത്തുപോകണം

തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവര്‍ ഒറ്റപ്പെടുകയാണ്. മലയാള സിനിമയിലെ ഉദയസൂര്യനാണ് പാര്‍വതി. ഭാവനയെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ ഇടവേള ബാബു പരസ്യമായി മാപ്പ് പറയണം. രാജിവച്ച് പുറത്തുപോകണം എന്നും ആലപ്പി അഷ്‌റഫ് ആവശ്യപ്പെട്ടു. രാജിവയ്ക്കാന്‍ ധൈര്യം കാണിച്ച പാര്‍വതിയെ അഭിനന്ദിക്കുന്നു എന്നാണ് ശ്രീകുമാരന്‍ തമ്പി പ്രതികരിച്ചു.

നഷ്ടങ്ങളുണ്ടാകുമെന്ന് അറിഞ്ഞിട്ടും

നഷ്ടങ്ങളുണ്ടാകുമെന്ന് അറിഞ്ഞിട്ടും

നഷ്ടങ്ങളുണ്ടാകുമെന്ന് അറിഞ്ഞിട്ടും രാജിവയ്ക്കാന്‍ പാര്‍വതി ധൈര്യം കാണിച്ചു. അവരില്‍ നിന്ന് സ്ത്രീത്വം എന്താണെന്ന് സിനിമാ രംഗത്തെ കലാകാരികള്‍ തിരിച്ചറിയണം. അര്‍ഹതയില്ലാതെയാണ് ഇടവേള ബാബു സംഘടനയുടെ ജനറല്‍ സെക്രട്ടറി പദവിയിലെത്തിയതെന്നും ശ്രീകുമാരന്‍ തമ്പി കുറ്റപ്പെടുത്തി.

ഓക്കാനമുണ്ടാകുന്നു

ഓക്കാനമുണ്ടാകുന്നു

ഒരു വിഡ്ഡിയെ കാണൂ. ഓക്കാനമുണ്ടാകുന്നു. നാണം കെട്ട പരാമര്‍ശം... ഇടവേള ബാബു, ജനറല്‍ സെക്രട്ടറി ഓഫ് അമ്മ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പാര്‍വതി പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതിന് പിന്നാലെയായിരുന്നു രാജി. ഇക്കാര്യം അവര്‍ ഫേസ്ബുക്ക് പോസ്റ്റ് വഴി അറിയിച്ചു. സംഘടനയില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് പാര്‍വതി പറഞ്ഞു.

തിരുത്താനാകില്ല

തിരുത്താനാകില്ല

2018ല്‍ തന്റെ സുഹൃത്തുക്കള്‍ പലരും അമ്മയില്‍ നിന്ന് രാജിവച്ചിരുന്നു. എന്നാല്‍ സംഘടനയില്‍ നിന്നു കൊണ്ടുതന്നെ നവീകരണത്തിന് ശ്രമിക്കാം എന്നാണ് താന്‍ കരുതിയത്. ഇനി ആ പ്രതീക്ഷ ഒഴിവാക്കുന്നു. ഇടവേള ബാബുവിന്റെ വാക്കുകള്‍ ഒരിക്കലും തിരുത്താനാകില്ല. ആലങ്കാരികമായി പറഞ്ഞതാണ് എന്ന് ബാബു കരുതുന്നുണ്ടാകും. പക്ഷേ, അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെ ആണെന്നും പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു.

ഇടവേള ബാബുവിനെതിരെ കടുപ്പിച്ച് പാര്‍വതി തിരുവോത്ത്; ഒരു വിഡ്ഡിയെ കാണൂ, ഓക്കാനമുണ്ടാക്കുന്നുഇടവേള ബാബുവിനെതിരെ കടുപ്പിച്ച് പാര്‍വതി തിരുവോത്ത്; ഒരു വിഡ്ഡിയെ കാണൂ, ഓക്കാനമുണ്ടാക്കുന്നു

Recommended Video

cmsvideo
Idavela babu's reply to Parvathy Thiruvoth | Oneindia Malayalam

English summary
Actor Idavela Babu's Comments about Bhavana; Alleppey Ashraf Questioned Main stream Actors Silence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X