കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് ജോര്‍ജ്ജിന്റെ ഭീഷണി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കേരള കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഒരുമിച്ച് നിന്നാല്‍ പിന്നെ കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലാതാകുമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ്. കോണ്‍ഗ്രസിനേയും മുന്നണിയേയും രൂക്ഷമായ ഭാഷയിലാണ് ജോര്‍ജ്ജ് വിമര്‍ശിച്ചിരിക്കുന്നത്.

കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ചത് എംഎല്‍എമാരെ ചാക്കിട്ട് പിടിച്ചാണെന്നും ജോര്‍ജ്ജ് ആരോപിക്കുന്നു. 75 എംഎല്‍എമാരെ തികച്ചത് ചാക്കിട്ട് പിടിച്ചാണെന്ന് ഓര്‍മ വേണം എന്നാണ് ജോര്‍ജ്ജിന്റെ ഭീഷണി.

കെഎം മാണിക്ക് മുഖ്യമന്ത്രിയാകണം എന്ന ആഗ്രഹം ഇടക്ക് വച്ച് കേരള കോണ്‍ഗ്രസ് മാറ്റിവച്ച വികാരമാണ്. എന്നാല്‍ ജോര്‍ജ്ജ് ഇപ്പോള്‍ ആ ആവശ്യം ഒരിക്കല്‍ കൂടി ഉന്നയിക്കുന്നു. മുന്നണിയില്‍ ഒരാള്‍ മാത്രം മുഖ്യമന്ത്രി ആയാല്‍ പോരെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മുഖ്യമന്ത്രിയാകാന്‍ കെഎം മാണി യോഗ്യനാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

pc-george

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണെന്നും ജോര്‍ജ്ജ് വിമര്‍ശിക്കുന്നുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പുവരെ സര്‍ക്കാരിനെതിരെ എങ്ങനെ വിമര്‍ശനം ഉന്നയിക്കാം എന്നത് മാത്രമായിരുന്നു ജോര്‍ജ്ജിന്റെ ചിന്ത. തിരഞ്ഞെടുപ്പ് അടുത്തതോടെ അത് ഇത്തിരി കുറഞ്ഞതായിരുന്നു. പാര്‍ട്ടി ചെയര്‍മാന്റെ താക്കീതും ഉണ്ടായിരുന്നു.

എന്നാല്‍ തന്റെ വിമര്‍ശനങ്ങള്‍ ഇനിയും തീര്‍ന്നിട്ടില്ലെന്ന സൂചനയാണ് പിസി ജോര്‍ജ്ജ് ഇപ്പോള്‍ നല്‍കുന്നത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിനോട് ആലോചിക്കാതെ സീറ്റ്‌ബെല്‍റ്റ് നിയം പിന്‍വലിച്ച സംഭവത്തിലും ജോര്‍ജ്ജ് അഭിപ്രായം പറഞ്ഞിരുന്നു. ഋഷിരാജ് സിങ്ങിനെ ഒതുക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ജോര്‍ജ്ജിന്റെ ആരോപണം.

English summary
Government Chief Whip PC George threatened that, if Communists and Kerala Congress form alliance, Congress will be no more
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X