Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ കസ്റ്റഡിയിൽ കിട്ടിയാൽ പൊലീസ് അത് ചെയ്യും: അതാണ് ഞങ്ങളുടെ ഭയം: കോടതിയിലെ വാദങ്ങള്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പടേയുള്ളവരുടെ മുന്‍കൂർജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വിധി പറയും. ഏറെ നാള്‍ നീണ്ടുന്നിന്ന വാദം ഇന്നത്തോടെ കോടതിയില്‍ പൂർത്തിയായി. തിങ്കളാഴ്ച രാവിലെ 10.15 ന് വധി പറയുമെന്നാണ് ജസ്റ്റിസ് ഗോപിനാഥ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ന് ഉച്ചക്ക് 2.15 ന് പ്രോസിക്യൂഷന്റെ വാദത്തോടെയായിരുന്നു ഇന്നത്തെ നടപടികള്‍ ആരംഭിച്ചത്.

സാക്ഷി എന്ന നിലയിൽ ബാലചന്ദ്രകുമാറിൻ്റെ വിശ്വാസ്യതയിൽ യാതൊരു സംശയവും വേണ്ട. അദ്ദേഹത്തിന്റെ മൊഴികള്‍ സാധൂകരിക്കാന്‍ കഴിയുന്ന ഓഡിയോ ക്ലിപ്പുകള്‍ ബാലചന്ദ്രകുമാർ ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പൊലീസിന്റെ വിരോധം ഉള്‍പ്പടേയുള്ള കാര്യങ്ങളായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. രാമന്‍പിള്ള ഇന്ന് കോടതിയില്‍ വാദിച്ചത്.

അയിഷയില്‍ മഞ്ജു വാര്യർ ഡാന്‍സ് കളിച്ച് തകർക്കും: പഠിപ്പിക്കാനെത്തിയത് പ്രഭുദേവ

പോലീസിന് എൻ്റെ കക്ഷിയോ‌ടുള്ള വിരോധം

'പോലീസിന് എൻ്റെ കക്ഷിയോ‌ടുള്ള വിരോധം മനസ്സിലാവും. പക്ഷേ ഡിജിപിക്ക് (ഡയറക്ട‍ർ ജനറൽ ഓഫ് പ്രോസിക്യൂഷൻ) എന്താണ് ദിലീപിനോട് വിരോധം'-എന്നായിരുന്നു രാമന്‍പിള്ളയുടെ ചോദ്യം. ഡയറക്ട‍ർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പൊലീസിന്റെ മൌത്ത് പീസായി പ്രവർത്തിക്കുന്നത്. തങ്ങളുടെ വാദം നിരത്താനായി പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ അവതരിപ്പിച്ച മുഴുവന്‍ തെളിവുകളും തെറ്റാണെന്നും പ്രതിഭാഗം വാദിച്ചു.

ആരാധകന്റെ കല്യാണത്തിന് കുടുംബസമേതമെത്തി ഞെട്ടിച്ച് ആസിഫ് അലി

അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി

അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ വെച്ച് ദിലീപ് പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ ഇത് തീർത്തും അടിസ്ഥാന രഹിതമായ കാര്യമാണ്. ഈ കേസില്‍ കോടതി നിർദേശപ്രകാരം മൂന്ന് ദിവസവും പോലീസുമായി നല്ല രീതിയില്‍ തന്നെ ദിലീപ് സഹകരിച്ചിട്ടുണ്ട്. എല്ലാവരേയും വേറെ വേറെ ചോദ്യം ചെയ്തു. പല പല ഉദ്യോ​ഗസ്ഥ‍ർ ചോദ്യം ചെയ്തു. ഈ സാഹചര്യത്തില്‍ പ്രതികള്‍ എങ്ങനെ അന്വേഷണവുമായി സഹകരിച്ചില്ലെന്ന് പറയാന്‍ കഴിയുംമെന്നും രാമന്‍പിള്ള കോടതിയില്‍ ചോദിച്ചു.

ചോദ്യം ചെയ്യല്‍ നടത്തിയ മൂന്ന് ദിവസവും

ചോദ്യം ചെയ്യല്‍ നടത്തിയ മൂന്ന് ദിവസവും തടങ്കലില്‍ എന്നത് പോലെ തന്നെയായിരുന്നു. പൊലീസുകാ‍ർ സൃഷ്ടിച്ച തിരക്കഥയേറ്റു പറഞ്ഞ് ‍ഞങ്ങൾ കുറ്റസമ്മതം നടത്താൻ പൊലീസുകാർ സമ്മ‍ർദ്ദം ചെലുത്തുകയായിരുന്നു. അതിന് തയ്യാറാവാന്‍ കഴിയില്ലാലോ. പക്ഷെ തങ്ങള്‍ അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചു. ചോദ്യം ചെയ്യല്‍ നടത്തിയ മൂന്ന് ദിവസവും അന്വേഷണ സംഘം ഫോണ്‍ ചോദിച്ചിരുന്നില്ല. അവസാന ദിവസം രാത്രിയിൽ മാത്രം ആണ് ഫോൺ കൊണ്ട് വരണം എന്ന് പറഞ്ഞത്. തെറ്റായ നോട്ടീസ് അയച്ചത് കൊണ്ടാണ് ഞങ്ങൾ അത് ഒബ്ജക്റ്റ് ചെയ്തത്.

Recommended Video

cmsvideo
    Prosecution alleges Dileep's meeting to attack actress was held in the flat belongs to Manju
    പ്രോസിക്യൂഷൻ പറയുന്നത് പോലെ

    പ്രോസിക്യൂഷൻ പറയുന്നത് പോലെ ചില്ലറ വൈരുധ്യങ്ങളൊന്നുമല്ല ബാലചന്ദ്രകുമാറിൻ്റെ മൊഴികളിലുള്ളത്. സംവിധായകനായ അദ്ദേഹത്തിന് വേണമെങ്കില്‍ ഇത്തരത്തിലുള്ള എത്ര സംഭാഷണങ്ങളും വേണമെങ്കിലും ഉണ്ടാക്കാം. ദിലീപിനെ കസ്റ്റഡിയിൽ കിട്ടിയാൽ വ്യാജ തെളിവ് ഉള്ള എന്തെങ്കിലും ഒരു ഡിവൈസ് അന്വേഷണഉദ്യോ​ഗസ്ഥ‍ർ കണ്ടുപിടിക്കും. എന്നിട്ട് ദിലീപിനെതിരെ കുറ്റം ചുമത്തും. അതാണ് ഇപ്പോൾ ഇങ്ങനെയൊരു നീക്കം. ഇതാണ് എൻ്റെ ഭയമെന്നും രാമന്‍പിള്ള കോടതിയില്‍ വാദിച്ചു.

    നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം

    നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വധഭീഷണി നടത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടന്‍ ദിലീപ് ഉള്‍പ്പടേയുള്ളവരെ പ്രതിയാക്കിയായിരുന്നു പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. ദിലീപിനെ പുറമെ അദ്ദേഹത്തിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭർത്താവ്, ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ എത്തിച്ചു നല്‍കിയെന്ന് പറയപ്പെടുന്ന വിഐപി തുടങ്ങിയവരാണ് പ്രതിപ്പട്ടകയിലുള്ളത്.

    അന്വേഷണത്തിന്റെ മേല്‍നോട്ടം

    അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള എഡിജിപി സന്ധ്യ, ഐജി എവി ജോർജ്, അന്വേഷണസംഘത്തെ നയിച്ച എസ്പിമാരായ സോജൻ, സുദ‍ർശൻ, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് അടക്കം അഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നത് സംബന്ധിച്ച് ദിലീപ് ഗൂഡാലോചന നടത്തിയെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+