കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുക്കിയ ഓട്ടോ, ബസ്, ടാക്‌സി നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; നിരക്ക് വര്‍ധന ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിപ്പിച്ച ഓട്ടോ, ടാക്‌സി, ബസ് പുതിയ നിരക്കുകള്‍ ഞായറാഴ്ച മുതല്‍ (മേയ് 1 ) നിലവില്‍ വരും. ഓര്‍ഡിനറി ബസുകള്‍ക്ക് കുറഞ്ഞ നിരക്ക് പത്ത് രൂപയും ഓട്ടോറിക്ഷയ്ക്ക് 30 രൂപയും ആണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ബസ് ഉടമകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് എല്‍ ഡി എഫിന്റെ അനുമതിയോടെ മന്ത്രിസഭായോഗമാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

ഓര്‍ഡിനറി ബസ് മിനിമം നിരക്ക് 2 രൂപ കൂട്ടി 10 രൂപയും ഫാസ്റ്റ് മിനിമം നിരക്ക് ഒരു രൂപ കൂട്ടി 15 രൂപയുമാണ് ആക്കിയിരിക്കുന്നത്. സൂപ്പര്‍ ഫാസ്റ്റുകളില്‍ മിനിമം നിരക്ക് 20 രൂപയില്‍ നിന്ന് 22 ആയും കിലോമീറ്റര്‍ നിരക്ക് 98 പൈസയില്‍ നിന്ന് 1.08 രൂപയായും കൂടി. സെസും വരുന്നതോടെ നിരക്കില്‍ കാര്യമായ വ്യത്യാസമുണ്ടാകും. 25 രൂപ വരെ ടിക്കറ്റുകള്‍ക്ക് ഒരു രൂപ, 40 വരെ രണ്ടു രൂപ, 80 വരെ നാലു രൂപ, 100 രൂപയ്ക്ക് മുകളില്‍ 5 എന്നിങ്ങനെയാണ് സെസ് ഈടാക്കുന്നത്.

bus

നാല് ചക്ര ഓട്ടോ, ടാക്‌സി എന്നിവയുടെ നിരക്കുകളും ഉയരും. ഓര്‍ഡിനറി ബസ് നിരക്കിന് ആനുപാതികമായി കെ എസ് ആര്‍ ടി സിയുടെ ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകളുടെ നിരക്കുകളും ഉയരുന്നുണ്ട്. പ്രതിദിന യാത്രക്കാരാണ് കൂടുതലും ഫാസ്റ്റ് പാസഞ്ചറുകളെ ആശ്രയിക്കുന്നത്. അതിനാല്‍ നിരക്ക് വര്‍ധന അമിതഭാരമാകും എന്നാണ് കണക്കുകൂട്ടുന്നത്.

എന്നാല്‍ ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ്, ഡീലക്‌സ് ബസുകളില്‍ കിലോമീറ്റര്‍ പരിഗണിച്ച് ഫെയര്‍ സ്റ്റേജുകള്‍ പുതിയതായി അനുവദിച്ചതിനാല്‍ നിരക്ക് കുറയുമെന്നാണ് കെ എസ് ആര്‍ ടി സി അവകാശപ്പെടുന്നത്. ഓര്‍ഡിനറിയുടെ മിനിമം യാത്രാദൂരം 2.5 കിലോമീറ്ററായി നിലനിര്‍ത്തിയെങ്കിലും ഫാസ്റ്റില്‍ കുറഞ്ഞനിരക്കില്‍ അഞ്ച് കിലോമീറ്റര്‍ സഞ്ചരിക്കാം.

'മോഹന്‍ലാലോ ഇടവേള ബാബുവോ മിണ്ടിയോ, വായിൽ പഴമാണോ? സർക്കാരിന് നാണമില്ലേ', തുറന്നടിച്ച് ബൈജു കൊട്ടാരക്കര'മോഹന്‍ലാലോ ഇടവേള ബാബുവോ മിണ്ടിയോ, വായിൽ പഴമാണോ? സർക്കാരിന് നാണമില്ലേ', തുറന്നടിച്ച് ബൈജു കൊട്ടാരക്കര

സൂപ്പര്‍ ഫാസ്റ്റുകളുടേത് 10 കിലോമീറ്റര്‍ ആണ്. എക്‌സ്പ്രസ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്സ്, സെമീ സ്ലീപ്പര്‍, സിംഗിള്‍ ആക്സില്‍ സര്‍വീസുകള്‍, മള്‍ട്ടി ആക്സില്‍ സര്‍വീസുകള്‍, ലോ ഫ്‌ളോര്‍ എ സി എന്നിവയുടെ കുറഞ്ഞ നിരക്കില്‍ വര്‍ധനവ് ഉണ്ടായിട്ടില്ല. അതേസമയം സൂപ്പര്‍ എക്‌സ്പ്രസുകളില്‍ മിനിമം നിരക്ക് മാറ്റാതെ തന്നെ മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം വര്‍ധിപ്പിച്ചിട്ടുണ്ട്.

നിലവിലെ 28 രൂപയ്ക്ക് 10 കിലോമീറ്ററാണ് എക്‌സ്പ്രസ്, സൂപ്പര്‍ എക്‌സ്പ്രസ് ബസുകളില്‍ സഞ്ചരിക്കാവുന്നത്. ഇനി 28 രൂപയ്ക്ക് 15 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. കെ എസ് ആര്‍ ടി സി നോണ്‍ എ സി ജന്റം ബസുകളുടെ കുറഞ്ഞ നിരക്ക് 13 രൂപയില്‍ നിന്ന് 10 ആക്കി കുറച്ചിട്ടുണ്ട്.

എന്റമ്മോ...ഒരു രക്ഷയുമില്ല; കലക്കന്‍ ചിത്രങ്ങളുമായി പ്രിയങ്ക

2.5 കിലോമീറ്ററാണ് സഞ്ചരിക്കാവുന്ന ദൂരം. ജന്റം എ സി ബസുകളുടെ കുറഞ്ഞ നിരക്ക് 26 രൂപയായി നിലനിര്‍ത്തിയിരിക്കുകയാണ്. കിലോമീറ്റര്‍ നിരക്ക് 1.87 രൂപയില്‍ നിന്ന് 1.75 രൂപയായി കുറച്ചു. എ സി ലോ ഫ്‌ലോറില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്റര്‍ ആണ്. അതേസമയം ബസ് ഉടമകള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും വിദ്യാര്‍ഥികളുടെ നിരക്കില്‍ മാറ്റമില്ല. പഴയ നിരക്ക് തന്നെ തുടരും.

കൊവിഡ് കാലത്തിനു മുന്‍പ് 2018 ലാണ് അവസാനമായി ബസ് നിരക്ക് കൂട്ടിയിരുന്നത്. 2018 ല്‍ 19 രൂപയ്ക്ക് യാത്ര ചെയ്തിരുന്ന ദൂരത്തിന് ഇനി 28 രൂപ നല്‍കണം. 2018 ല്‍ ഓര്‍ഡിനറി ബസുകളുടെ കിലോമീറ്റര്‍ നിരക്ക് 70 പൈസയായിരുന്നു. കൊവിഡ് കാലത്ത് ഇത് 90 പൈസയാക്കിയിരുന്നു. അത് ഇപ്പോള്‍ ഒരു രൂപയായി മാറും.

English summary
increased auto, taxi and bus fares in kerala will come into effect from Sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X