ഉത്പാദിപ്പിക്കുന്നതിന്റെ പകുതി മാത്രം വാക്സിനാണ് ജനങ്ങളിലെത്തുന്നത്; സർക്കാരിന്റെ തന്നെ കണക്കുകൾ പറയുന്നു
വിവിധ കമ്പനികൾ ചേർന്ന് പ്രതിദിനം 28.33 ലക്ഷം ഡോസ് വാക്സിനുകൾ ഉത്പാദിപ്പിക്കുമ്പോൾ 12 മുതൽ 13 ലക്ഷം വരെ മാത്രമാണ് രാജ്യത്ത് ഉപയോഗിക്കുന്നത്
കൊച്ചി: വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെ നയം പാളിയെന്ന വിമർശനങ്ങൾ ശക്തമായി തന്നെ നിലനിൽക്കുകയാണ്. ഇതിനിടയിലാണ് ഉത്പാദിപ്പിക്കുന്നതിന്റെ പകുതി മാത്രം വാക്സിനാണ് ഇന്ത്യയിലെ ജനങ്ങളിലേക്ക് എത്തുന്നതെന്ന് സർക്കാർ തന്നെ വ്യക്തമാക്കുന്നത്. പ്രതിദിനം ഉത്പാദിപ്പിക്കുന്നതിന്റെ 57 ശതമാനം മാത്രമാണ് രാജ്യത്തെ ജനങ്ങളെ വാക്സിനേറ്റ് ചെയ്യാൻ ഉപയോഗിക്കുന്നത്.

രാജ്യത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെടുകയും വാക്‌സിന്‍ വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിയുണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ കേരള ഹൈക്കോടതിയില്‍ പൊതുതാൽപര്യ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. ഇതിന് മറുപടിയായി കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കണക്കുകൾ വ്യക്തമായി പറഞ്ഞിരിക്കുന്നത്. വിവിധ കമ്പനികൾ ചേർന്ന് പ്രതിദിനം 28.33 ലക്ഷം ഡോസ് വാക്സിനുകൾ ഉത്പാദിപ്പിക്കുമ്പോൾ 12 മുതൽ 13 ലക്ഷം വരെ മാത്രമാണ് രാജ്യത്ത് ഉപയോഗിക്കുന്നത്.
സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ
ഇത്തരത്തിൽ ഒരു മാസം 8.5 കോടി ഡോസ് വാക്സിൻ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നുണ്ട്. പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് 6.5 കോടിയും ഭാരത് ബയോടെക് 2 കോടിയും. ജനങ്ങളിലേക്ക് എത്തുന്ന 57 ശതമാനത്തിന് പുറമെയുള്ളവ എന്താണ് ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്രം വ്യക്തത വരുത്തിയിട്ടില്ല. എന്നാൽ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും അടുത്ത മാസത്തോടെ ഉത്പാദനത്തില്‍ വര്‍ധന വരുത്തുമെന്നും സര്‍ക്കാര്‍ കോടതിയിൽ അറിയിച്ചു.
അതേസമയം പൗരന്മാർക്ക് എന്ത് കൊണ്ട് സൗജന്യ വാക്‌സീൻ നൽകുന്നില്ലെന്ന് ഹൈക്കോടതി ചോദിച്ചു. റിസർവ് ബാങ്ക് ആവശ്യത്തിലധികം പണം അനുവദിച്ചതായി കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ചോദ്യങ്ങള്‍. രാജ്യത്ത് 137 കോടി ജനങ്ങളാണുള്ളത്. വാക്സിൻ ആവശ്യത്തിലേക്കായി 99,000 കോടി രൂപയാണ് റിസർവ് ബാങ്ക് അനുവദിച്ചത്. ബജറ്റിൽ പറഞ്ഞതിൽ കുടുതലാണിത്. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ സൗജന്യമായി നൽകുന്നതിന് 34,000 കോടി രൂപ മതി. റിസർവ് ബാങ്ക് 55,000 കോടി രൂപ അധികം അനുവദിച്ചിട്ടുണ്ടന്നും കോടതി ചൂണ്ടികാട്ടി.
സംസ്ഥാനത്തെ വാക്സിന്‍ വിതരണത്തില്‍ കേന്ദ്ര സര്‍ക്കാറിനോടുള്ള അതൃപ്തി ഹൈക്കോടതി നേരത്തേയും അറിയിച്ചിരുന്നു. ഈ നിലയിലാണ് പോക്കെങ്കില്‍ വാക്സീന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷം വേണ്ടി വരുമെന്നായിരുന്ന കോടതി നേരത്ത് വിമര്‍ശിച്ചത്. ഈ സാഹചര്യത്തിലായിരുന്നു സംസ്ഥാന സര്‍ക്കാര്യ ആവശ്യപ്പെട്ട വാക്സീന്‍ ഡോസുകള്‍ എപ്പോള്‍ നല്‍കും എന്നതടക്കമുള്ള കാര്യം അറിയിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചത്.
കാഷ്വല്‍ ലുക്കില്‍ തിളങ്ങി നടി പ്രിയങ്ക കോത്താരി; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications