'ഇന്ത്യ' ഇന്ന് മണിപ്പൂരിലേക്ക്; സംഘത്തിലുള്ളത് 21 പ്രതിപക്ഷ അംഗങ്ങൾ..കുക്കി,മെയ്തെയ് വിഭാഗങ്ങളെ കാണും
ദില്ലി: പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ മണിപ്പൂർ സന്ദർശനം ഇന്ന് മണിപ്പൂർ സന്ദർശിക്കും.ദ്വിദിന സന്ദർശനത്തിനായാണ് സംഘം എത്തുന്നത്. 16 പ്രതിപക്ഷ പാർട്ടികളിൽ നിന്നായി 21 അംഗങ്ങളാണ് സംഘത്തിലുള്ളത്. താഴ്വരയിലും മലയോര മേഖലകളിലുമുള്ളവരുമായി സംഘം കൂടിക്കാഴ്ച നടത്തും. കുക്കി, മെയ്ത് ക്യാമ്പുകളും സന്ദർശിക്കും. ഞായറാഴ്ച രാവിലെ പ്രതിപക്ഷ സംഘത്തേയും ഗവർണർ കാണും.
കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരി, ഗൗരവ് ഗൊഗോയ്, തൃണമൂൽ നേതാവ് സുസ്മിത ദേവ്, ജെ എം എം നേതാവ് മഹുവ മാജി, ഡി എം കെ നേതാവ് കനിമൊഴി, ആർ എൽഡി യുടെ ജയന്ത് ചൗധരി, ആർ ജെ ഡിയുടെ മനോജ് കുമാർ ഝാ, ആർ എസ് പി നേതാവ് എൻ കെ പ്രേമചന്ദ്രൻ, ജെ ഡി യു നേതാവ് രാജീവ് രഞ്ജൻ (ലാലൻ) സിംഗ്, അനീൽ പ്രസാദ് സിംഗ്, കേരളത്തിൽ നിന്നുള്ള എംപിമാരായ ഇ ടി മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്), എഎ റഹീം (സിപിഎം), സന്തോഷ് കുമാർ(സിപിഐ) എന്നിവരാണ് സംഘത്തിലുള്ളത്.

'മണിപ്പൂരിലെ ജനങ്ങളെ കാണാനും അവർക്കൊപ്പം തന്നെയുണ്ടെന്ന് പറയാനുമാണ് ഞങ്ങൾ പോകുന്നത്', മണിപ്പൂരിലേക്ക് തിരിക്കുന്നതിന് മുൻ ഡി എം കെ നേതാവ് കനിമൊഴി പറഞ്ഞു. അതേസമയം തൃണമൂൽ എംപി സുഷ്മിത ദേവ് കേന്ദ്രത്തേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രൂക്ഷമായി വിമർശിച്ചു. 'മണിപ്പൂരിൽ ബി ജെ പി പൂർണമായി പരാജയപ്പെട്ടു. ഭരിക്കുന്നത് ബി ജെ പി സർക്കാരയത് കൊണ്ടാണ് അവർ മുഖ്യമന്ത്രിയെ മാറ്റാത്തത്.ബി ജെ പിക്ക് ധാർമിക അവകാശമില്ല. മണിപ്പൂരിലെ മരണങ്ങൾക്ക് ബി ജെ പിയാണ് ഉത്തരവാദികൾ. ബി ജെ പിക്കും പ്രധാനമന്ത്രിക്കും മുഖം നഷ്ടപ്പെട്ടു', സെൻ വിമർശിച്ചു.
'സംസ്ഥാനത്തെ ക്രമസമാധാന നില പൂർണമായി തകർന്നു. എന്നാൽ എന്തുകൊണ്ടോ പ്രധാനമന്ത്രിക്ക് മാത്രം മണിപ്പൂരിലെ പ്രശ്നങ്ങൾ കാണാൻ സാധിക്കുന്നില്ല. അദ്ദേഹത്തിന് അധികാരം മാത്രമേ ലക്ഷ്യമുള്ളൂ. ബി ജെ പിയുടേയും ആർ എസ് എസിന്റേയും ദേശസ്നേഹം വെറും വ്യാജമാണെന്നാണ് ഇത് തെളിയിക്കുന്നത്', കോൺഗ്രസ് നേതാവ് ഗൊഗോയ് കുറ്റപ്പെടുത്തി. ഞായാറാഴ്ച്ച പര്യടനം പൂർത്തിയാക്കുന്ന സംഘം മണിപ്പൂരിലെ നിലവിലെ സ്ഥിതിഗതികൾ സംബന്ധിച്ച് രാഷ്ട്രപതിക്കും സർക്കാറിനും റിപ്പോർട്ട് സമർപ്പിക്കും.












Click it and Unblock the Notifications