Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴ - ചെന്നൈ എക്‌സ്പ്രസ് വൈകി, മീറ്റം​ഗിൽ പങ്കെടുക്കാനായില്ല; റെയിൽവേ 60000 രൂപ നൽകണമെന്ന് വിധി

കൊച്ചി: ട്രെയിൻ വൈകിയത് കാരണം പലപ്പോഴും എത്തേണ്ട സ്ഥലത്ത് കൃത്യം സമയത്ത് എത്താൻ പറ്റാത്ത അവസ്ഥ പലർക്കും ഉണ്ടായിക്കാണും. ആരോട് പറയാൻ എന്ന് പറഞ്ഞ് അത് വിട്ടുകളഞ്ഞിട്ടും ഉണ്ടാകും. പക്ഷേ അങ്ങനെ വിട്ടുകളയാൻ തയ്യാറായിരുന്നില്ല കാർത്തിക് മോഹനൻ.

ട്രെയിൻ വൈകിയത് കാരണം കമ്പനി മീറ്റിം​ഗിൽ പങ്കെടുക്കാൻ സാധിക്കാത്തതിന് പിന്നാലെയായിരുന്നു കാർത്തിക് പരാതി നൽകിയത്. സംഭവത്തിൽ ദക്ഷിണ റെയിൽവേ നഷ്ടപരിഹാരം നൽകണം എന്ന നിർദ്ദേശവും വന്നു.

train nn

ട്രെയിൻ വൈകിയതിനെ തുടർന്ന് യാത്ര വൈകിയ വ്യക്തിക്ക് ദക്ഷിണ റെയിൽവേ അറുപതിനായിരം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ നിർദ്ദേശിച്ചത്. ബോഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജർ ആണ് കാർത്തിക് മോഹനൻ.

ആലപ്പുഴ - ചെന്നൈ എക്സ്പ്രസ് 13 മണിക്കൂർ വൈകിയത് കാരണം കാർത്തിക്കിനുണ്ടായ അസൗകര്യത്തിന് നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവ്. ചെന്നൈയിൽ നടന്ന കമ്പനി മീറ്റിം​ഗിൽ പങ്കെടുക്കാൻ ആലപ്പുഴ - ചൈന്നൈ എക്സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു, എറണാകുളം സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു ട്രെയിൻ 13 മണിക്കൂർ വൈകിയേ യാത്ര തുടങ്ങൂവെന്ന് അറിഞ്ഞത്. ഇത് കാരണം കമ്പനി മീറ്റിം​ഗില‍ പങ്കെടുക്കാൻ കഴിഞ്ഞില്ല. സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടായി.

മറ്റ് യാത്രക്കാരെയും നീറ്റുൾപ്പടെയുള്ള പരീക്ഷകൾ എഴുതാൻ തയ്യാറായി വന്ന വിദ്യാർഥികളെയും ട്രെയിൻ വൈകിയത് പ്രയാസത്തിലാക്കി.

ഇതിന് പിന്നാലെയാണ് കാർത്തിക് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമീിപിച്ചത്.. യാത്രയുടെ ഉദ്ദേശം പരാതിക്കാരൻ മൂൻകൂട്ടി അറിയിച്ചില്ലെന്നും അത് അനുസരിച്ചുള്ള മുൻകരുതൽ എടുക്കാനൻ തങ്ങൾക്ക് സാധിച്ചില്ലെന്നും ആണ് റെയിൽവേയുടെ വാദം.

എന്നാൽ റെയിൽവേയുടെ ഈ വാദം തള്ളിയ കോടതി അറുപതിനായിരം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചു. റെയിൽവേയുടേത് നിരുത്തരവാദപരമായ സമീപം ആണെന്നും യാത്രക്കാരോട് പ്രതിബദ്ധതയില്ലെന്നും ഈ സാഹചര്യത്തിൽ കൂടിയാണ് നഷ്ടപരിഹാരം ഈടാക്കിയിരിക്കുന്നതെന്നും കോടതി വ്യക്തമാക്കുന്നു. അമ്പതിനായിരം രൂപ കാർത്തിക് മോഹനും പതിനായിരം രൂപ കോടതിയുടെ ചെലവിനത്തിലേക്കും കെട്ടിവെക്കാനും ആണ് നിലവിലെ നിർദ്ദേശം. ഈ മാസം 30 -നകം തുക നൽകണം,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+