കുടുങ്ങിപ്പോയവരെ ഇന്ത്യയിൽ എത്തിക്കണം; കൂടുതല്‍ വിമാനം വേണം; കത്ത് നൽകി കെ. സുധാകരൻ
തിരുവനന്തപുരം: യുക്രെയിനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരിച്ചു കൊണ്ടു വരുന്നതിൽ അടിയന്തര നടപടി വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഇത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന് കത്ത് നൽകി. യുക്രെയിനില്‍ 25,000 ഇന്ത്യക്കാരുള്ളതില്‍ ഭൂരിപക്ഷവും മലയാളികളാണ്.മല
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് അടിയന്തരമായി മടങ്ങാന്‍ എംബസി വീണ്ടും ആവശ്യപ്പെട്ടെങ്കിലും ആവശ്യത്തിന് വിമാനങ്ങൾ ഇല്ല. യുക്രെയിനും ഇന്ത്യയ്ക്കും ഇടയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കണം എന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുണ്ട്. എന്നാൽ, അതിൽ ഒന്നിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ല. സുരക്ഷ മുന്‍നിര്‍ത്തി നാട്ടിലേക്ക് മടങ്ങാനാണ് വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടിയ നിര്‍ദേശം. ലക്ഷങ്ങള്‍ മുടക്കി ഉന്നത വിദ്യാഭ്യാസത്തിന് യുക്രെയിനില്‍ എത്തിയ വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കാനും നടപടി വേണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
അതേസമയം, റഷ്യയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന യൂറോപ്യന്‍ രാജ്യമായ യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തും എന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.
എന്നാൽ, സംഘര്‍ഷത്തില്‍ അയവ് വന്നിരുന്നു. എന്നാൽ, ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടു പോകാനാണ് വിദേശ മന്ത്രാലയത്തിന്‍റെ തീരുമാനം. യുക്രൈനിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തും. ഷാര്‍ജ, ദുബായ് തുടങ്ങിയ നഗരങ്ങളില്‍ നിന്ന് കണക്ഷന്‍ സര്‍വീസുമുണ്ടാകും. ഇക്കാര്യത്തില്‍ വ്യോമയാന മന്ത്രാലയവുമായും വിമാന കമ്പനികളുമായും വിദേശകാര്യ മന്ത്രാലയം ചര്‍ച്ച നടത്തി. കീവിലെ ഇന്ത്യന്‍ എംബസിയില്‍ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
താത്പര്യമുള്ള എല്ലാവരേയും മടക്കി കൊണ്ടു വരും. നിരവധി പേര്‍ എം ബ സി യിലും വിദേശകാര്യ മന്ത്രാലയത്തിലും ബന്ധപ്പെടുകയാണ്. ഇതിനെ തുടര്‍ന്നാണ് യുക്രൈന്‍ വിഷയം കൈകാര്യം ചെയ്യാനും പൗരന്‍മാരുടെ ആശങ്ക അകറ്റാനും കണ്‍ട്രോള്‍ റൂം ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മന്ത്രി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
എം ബ സി യില്‍ രജിസ്റ്റര്‍ ചെയ്യുന്നവരെ മുന്‍ഗണനാ ക്രമത്തില്‍ തിരികെ കൊണ്ടുവരാനാണ് ആലോചിക്കുന്നത്. ഒഴിപ്പിക്കലിന്റെ വിശദമായ ഷെഡ്യൂള്‍ വൈകാതെ മന്ത്രാലയം പുറത്തുവിടും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും യുക്രൈനിലെ ഇന്ത്യന്‍ എം ബ സി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരുന്നു.












Click it and Unblock the Notifications