ഷഹനാസിനെ പിന്തുണച്ച് ഇന്ദു മേനോന്‍; അവളോട് തോന്നുന്നത് ശുദ്ധ കുശുമ്പ്; പ്രിയ സജീഷ് എന്ന പേരിനു പിന്നില്‍
സമൂഹ മാധ്യമങ്ങളില്‍ കടുത്ത സൈബര്‍ ആക്രമണം നേരിടുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് എംഎ ഷഹനാസിനെ പിന്തുണച്ച് സാഹിത്യകാരി ഇന്ദു മേനോന്‍. പാലക്കാട് എംഎല്‍എ രാഹുല്‍ മങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണമാണ് ഷഹനാസ് നേരിടുന്നത്. ഷഹനാസ് പ്രിയ സജീഷ് എന്ന വ്യാജ പേരിലും അറിയപ്പെടുന്നുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ആരോപണം നേരിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകളടക്കം സംസ്ഥാന പൊലീസ് മേധാവിക്ക് പരാതിയും ലഭിച്ചിരുന്നു.
പാസ്‌പോര്‍ട്ടില്‍ ഷഹനാസ് എന്ന പേരിലും ഡ്രൈവിങ് ലൈസന്‍സില്‍ പ്രിയ സജീഷ് എന്ന പേരിലും ആണ് അറിയപ്പെടുന്നത്. കള്ളപ്പണ ഇടപാടുകള്‍ക്ക് വേണ്ടിയാണോ ഷഹനാസ് ഇത്രയധികം വിദേശയാത്രകള്‍ നടത്തുന്നതെന്ന കാര്യം അന്വേഷിക്കണമെന്നും പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഈ പരാതികളിലെ ഉള്ളടക്കം പുറത്തുവന്നതിന് പിന്നാലെ വലിയ സൈബര്‍ ആക്രമണമാണ് ഷഹനാസ് നേരിടുന്നത്. ഈ ഘട്ടത്തിലാണ് ഇന്ദു മേനോന്‍ ഷഹനാസിന് പിന്തുണയുമായി രംഗത്തു വന്നത്. ഷഹനാസിനെതിരെ ഇപ്പോള്‍ നടക്കുന്ന സോഷ്യല്‍ മീഡിയ ആക്രമണത്തിന് കാരണം അവളുടെ സൗന്ദര്യമാണെന്ന് ഇന്ദു മേനോന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറുപ്പില്‍ പറയുന്നു.

ഹിന്ദുമതസ്ഥനായ ഒരാളെയാണ് ഷഹനാസ് വിവാഹം ചെയ്തിരിക്കുന്നതെന്നും പ്രിയ സജീഷ് എന്നോ പ്രിയമല്ലാത്ത സജീഷ് എന്നോ പേരു ചേര്‍ക്കാനുള്ള എല്ലാ അവകാശവും അവള്‍ക്കുണ്ടെന്നും ഇന്ദു മേനോന്‍ പറയുന്നു. പ്രസാധക രംഗത്തെ ഒരു പെണ്‍ശബ്ദം എന്ന നിലയില്‍ ഷഹനാസ് എടുക്കുന്ന പ്രയത്നങ്ങളെയും കഠിനാധ്വാനത്തെയും വിസ്മരിക്കാനാവില്ലെന്നും ഇന്ദു മേനോന്‍ ചൂണ്ടിക്കാണിക്കുന്നു.
ഷഹനാസിനെ പിന്തുണച്ചുള്ള ഇന്ദു മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:
സ്ത്രീകൾക്ക് പ്രേമത്തിനകത്തും വിവാഹത്തിനകത്തും പലപ്പോഴും പുരുഷന്മാരും സമൂഹവും എടുക്കുന്ന തീരുമാനം അംഗീകരിക്കേണ്ടി വരും അങ്ങനെയല്ലാത്ത അപൂർവ വിവാഹങ്ങളെ ഞാൻ കണ്ടിട്ടുള്ളൂ. സെമറ്റിക് മതങ്ങളായ ക്രിസ്തുമതം, ഇസ്ലാം മതം തുടങ്ങിയവ ഏതെങ്കിലും ഒരു വധുവിനെ / വരനെ സ്വീകരിക്കുകയാണ് എങ്കിൽ മതപരിവർത്തനം ചെയ്തു അവരുടെ മതവിശ്വാസം സ്വീകരിക്കുകയാണ് എങ്കിൽ വിവാഹം ചെയ്യാമെന്ന് എളുപ്പത്തിൽ പറയുന്നത് കണ്ടിട്ടുണ്ട്.
ജാതീയമായ റിജിഡിറ്റികൾ അത്തരം മതങ്ങൾക്കുള്ളിൽ താരതമ്യേന കുറവാണ്. ദൈവങ്ങൾ എല്ലാ വിശ്വാസികളെയും ഒരുപോലെ കാണുന്നു. മതപ്രഘോഷണങ്ങളും മതപ്രചരണങ്ങളും ദൈവീകമായി തന്നെ കരുതുന്ന മതങ്ങൾ ആയതുകൊണ്ട് ആകാം ഇത്തരത്തിൽ മതപരിവർത്തനങ്ങൾ സാധ്യമാകുന്നത്. ഹിന്ദുമതത്തിന് അകത്തും പലരും ഇത്തരത്തിൽ മതപരിവർത്തനങ്ങൾ നടത്താറുണ്ട്. മറ്റു മതങ്ങളെ പോലെ അത് നിർബന്ധമായി പ്രദർശിപ്പിച്ച് കാണാറില്ല. അതിനർത്ഥം അങ്ങനെ ഇല്ല എന്നല്ല വളരെ റിജിഡ് ആയ രീതിയിൽ തന്നെ മതപരിവർത്തനം നടത്തി അമ്പലത്തിൽ നിന്ന് വിവാഹം ചെയ്യുന്ന രീതിയൊക്കെയും നിലവിലുണ്ട്.
പെട്രിയാർക്കൽ ആയ ഒരു സമൂഹത്തിൽ മിക്കപ്പോഴും ഏതു മതമാണെങ്കിലും സ്ത്രീക്ക് പുരുഷന്റെ മതം സ്വീകരിക്കേണ്ടി വരുന്നു എന്നതാണ് സ്വാഭാവിക രീതി.
ഇടവഴിയിലൂടെ നടന്നു പോകുന്ന മുസ്ലിം പയ്യനെ നോക്കി പുഞ്ചിരിച്ച റിജി വർഷങ്ങൾക്കിപ്പുറം പർദ്ദയിട്ട് മുന്നിൽ നിന്നപ്പോൾ ഞാൻ അത്ഭുതം കൂറി. ഒരു പ്രേമത്തിനു വേണ്ടി ഇത്രയും വലിയ വിശ്വാസങ്ങളെ അവൾ എങ്ങനെ തള്ളിപ്പറഞ്ഞു എന്ന് ഞാൻ അത്ഭുതപ്പെട്ടു.
എൻറെ അയൽപക്കത്ത് നിത്യവും അമ്പലത്തിൽ പോകുന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു റാണി. 10 വർഷങ്ങൾക്കുശേഷം ഇവിടെ വീണ്ടും താമസിക്കാൻ വന്നപ്പോൾ റാണിയുടെ ഭക്തി കലശലായതായും നിത്യമമ്പലത്തിൽ പോകുന്നതായും കണ്ടു. അവൾ 24 വയസ്സ് വരെ റാബിയ എന്ന മുസ്ലിം പെൺകുട്ടിയായിരുന്നു.
ജഗതി ശ്രീകുമാറിന്റെ മകളായ പാർവതി വിവാഹ സമയത്ത് അൽഫോൻസ എന്നോ മറ്റോ ഉള്ള പേര് സ്വീകരിച്ച് ക്രിസ്തുമതം സ്വീകരിച്ചാണ് ഷോണിന്റെ ഭാര്യയായത്. ഇപ്പോഴും പൊതു ഇടങ്ങളിൽ പാർവതി ഷോൺ എന്ന പേര് തന്നെയാണ് അവർ സ്വീകരിച്ച കണ്ടിട്ടുള്ളത്.
എഴുത്തുകാരിയായ സിതാര ചേച്ചി തന്റെ വിവാഹ സമയത്ത് ഇസ്ലാം മതം സ്വീകരിച്ചതായി ഞാൻ വായിച്ചിട്ടുണ്ട്. ചേച്ചിയുടെ മുസ്ലിം പേര് എന്ത് എന്ന് ചോദിക്കുവാൻ ഇതുവരെ സന്ദർഭം വന്നിട്ടില്ല. എനിക്ക് അറിയുകയുമില്ല.
വളരെ പ്രശസ്തനായ കുപ്രസിദ്ധൻ കൂടിയായ ഒരാളുടെ മകൾ വിവാഹം കഴിക്കാൻ വേണ്ടി ക്രിസ്തുമതം സ്വീകരിച്ച വിവരം ഇന്നും അതീവ രഹസ്യമാണ്. ഭർത്താവിൻറെ അച്ഛൻറെ പേര് കൂടി തൻറെ സ്വന്തം പേരിനൊപ്പം സ്വീകരിച്ച ഇയാൾ സ്വന്തം പേര് എന്താണ് മാറ്റാതെ ഭർത്താവിൻറെ അച്ഛൻറെ പേര് ചേർത്തത് എന്ന് ഇതുവരെയും ഞാൻ ചോദിച്ചിട്ടില്ല.
എൻ്റെ അച്ചൻ്റെ സുഹൃത്തായ അടിയോടി മാമൻ തന്റെ ഭാര്യയെ തങ്കം എന്നാണ് വിളിക്കുക. അവർക്ക് റീത്താ എന്നോ മറ്റോ ഒരു പേരുണ്ടായിരുന്നു എന്ന് വർഷങ്ങൾക്കിപ്പുറമാണ് ഞാൻ മനസ്സിലാക്കിയത്.
മറ്റു ചിലരുണ്ട് ലീഗലായി മതപരിവർത്തനം ചെയ്തിട്ടില്ലെങ്കിലും അവരുടെ ഭർത്തൃ വീടുകളിൽ ആ വീടിൻറെ മതവിശ്വാസപ്രകാരമുള്ള ഒരു പേരിൽ ജീവിക്കുന്ന ചിലർ. അല്ലെങ്കിൽ അവരുടെ ഭർത്താവ് ഓമനിച്ചു വിളിക്കുന്ന പേരിൽ നാട്ടിലറിയപ്പെടുന്നവൾ. കല്യാണി ഖദീജയായത്, ഷമീർ ഷാബുവായതും രജനി റസിയയായതും ബാലകൃഷ്ണൻ നായർ തിരുവനനന്തപുരം പള്ളിയിലെ മുക്രിയ ആയതും രതീഷ് അബ്ദുൾ നാസർ ആയതും ദിലീപ് കുമാർ എ ആർ റഹ്മാൻ ആയതും പലതരം കാരണങ്ങളാൽ ആണ്.
പെൺകുട്ടികളാണ് മിക്കപ്പോഴും മതം മാറി ഭർത്താവിന് ഒപ്പം കൂടുന്നത് എന്ന ഒരു സാമാന്യവത്ക്കരണം ഉണ്ടെങ്കിലും അതിൻറെ സ്ത്രീപക്ഷപാതപരമായ വിഷയത്തിൽ അല്ല ഞാൻ ഈ പോസ്റ്റ് എഴുതുന്നത്.
ഇപ്പോൾ ഷഹനാസിനെതിരെ ഒരാൾ കേസുകൊടുത്തതായ ഒരു വാർത്ത ഞാൻ കണ്ടു. വ്യാജ പേരിൽ ടിയാരി രേഖകൾ ഉണ്ടാക്കിയതായും തുടങ്ങി പ്രമുഖനായ ലൈംഗിക കുറ്റവാളിക്ക് എതിരെ പരസ്യമായി രംഗത്ത് വന്നതിനെതിരെ ഷഹനാസിനെ താറടിക്കുകയും അവളുടെ വിശ്വാസ്യത തകർക്കുകയും അവരെ കളളിയും കൊള്ളക്കാരിയും നീചയും നുണച്ചിയും ആക്കുകയും ചെയ്യുന്ന ചില നിരന്തര പോസ്റ്റുകൾ.
അതിലെ ഏറ്റവും ലേറ്റസ്റ്റ് ആണ് പ്രിയ സജീഷ് എന്ന ഒരു പേര് അവർക്ക് ഉണ്ട് എന്നത് . അവരുടെ ബാങ്ക് കടലാസുകളിലോ ലൈസൻസുകളിലോ ഏതിലൊക്കെയോ ആ പേരാണ് കിടക്കുന്നത് എന്നത്.
ഹിന്ദുമതസ്ഥനായ ഒരാളെയാണ് ഷഹനാസ് വിവാഹം ചെയ്തിരിക്കുന്നത്. അത്യാവശ്യത്തിന് ഏറെ സമ്പത്തും പാരമ്പര്യവും വിദ്യാഭ്യാസവും ഉള്ള ഒരു കുടുംബമാണ് അവരുടെത്. അവൾ ഭർത്തൃ വീട്ടിലാണ് താമസിക്കുന്നത്. അവളുടെ പേര് പ്രിയ സജീഷ് എന്നോ പ്രിയമല്ലാത്ത സജീഷ് എന്നോ ചേർക്കാനുള്ള എല്ലാ അവകാശവും അവർക്കുണ്ട്. സർവ്വോപരി അവളുടെ ഭർത്താവിന് അവളെ പ്രിയപ്പെട്ട കുട്ടി എന്ന പ്രിയ കുട്ടി എന്നോ പ്രിയമില്ലാത്ത കുട്ടി എന്നാ വിളിക്കുവാനുള്ള സകല അവകാശവും ഉണ്ട്. എ ആർ റഹ്മാനെ കുറിച്ച് അദ്ദേഹത്തിൻ്റെ സ്കൂൾ അഡ്മിഷൻ എക്സ്ട്രാക്ടിൽ ദിലീപ് എന്നാണ് പേര് അതുകൊണ്ട് അദ്ദേഹം ഒരു തട്ടിപ്പുകാരനാണ് എന്ന് പ്രചരിപ്പിക്കുന്നത് പോലെയുള്ള കോമഡിയാണ് ഈ വിഷയത്തിലും ഉള്ളത്. പാർവതി ഷോണിന്റെ എസ്എസ്എൽസി ബുക്കിൽ പാർവതി എന്നാണ് പേര് എന്നും പള്ളിയിലെ രേഖകളിൽ അൽഫോൻസാ എന്ന് കാണുന്നു എന്നും അവർക്ക് എതിരെ കേസ് കൊടുക്കണം എന്ന് പറയുന്നതിന്റെ തമാശ ഓർക്കാതെ വയ്യ.
ഒരുപാട് കഷ്ടപ്പെട്ട് പലയിടങ്ങളിലും പോയി കഠിനമായി അധ്വാനിച്ച് ചെറുപ്പക്കാരിയായ സുന്ദരിയായ ഒരു ഉമ്മ തൻറെ രണ്ടു പെൺകുട്ടികളെ വളർത്തിയത് കഥയായിട്ടല്ല കാര്യമായിട്ട് തന്നെ നേരിട്ട് കണ്ട ഒരാളാണ് ഞാൻ. എല്ലാദിവസവും തലയിണക്കടിയിൽ അരിവാൾ വയ്ക്കേണ്ടി വന്നു എന്നൊക്കെ നമ്മൾ സിനിമകളിലും കഥകളിലും വായിച്ചതുപോലെ ഭീതിതമായ സാമൂഹ്യ അന്തരീക്ഷത്തിൽ പൊരുതിയാണ് അവർ തൻറെ പെൺകുട്ടികളെ വളർത്തിയത്. മത ചട്ടക്കൂടുകൾക്കും സമൂഹത്തിൻറെ വിലക്കുകൾക്കും എതിരെ പൊരുതിയും പ്രയത്നിച്ചും വിജയിച്ച ആ ഉമ്മയുടെ കണ്ണീരിന്റെയും ത്യാഗത്തിന്റെയും ഫലമാണ് ചെറുതെങ്കിലും ഷഹനാസ് ഉണ്ടാക്കിയെടുത്ത ഒരു പബ്ലിഷിംഗ് സാമ്രാജ്യം. മറ്റ് പബ്ലിക്കേഷനുകളിൽ കോടിക്കണക്കിന് ഒന്നും സമ്പാദിക്കുന്നില്ല എങ്കിലും പ്രസാധന രംഗത്തെ ഒരു പെണ്ണ് ശബ്ദം എന്ന നിലയിൽ ഷഹനാസ് എടുക്കുന്ന പ്രയത്നങ്ങളെയും കഠിനാധ്വാനത്തെയും വിസ്മരിക്കുവാൻ ആവില്ല.
ഒരിക്കൽ അവളുടെ സ്ഥാപനത്തിൻറെ ഒന്നാം വാർഷികത്തിനോ മറ്റോ നല്ല ഗംഭീര സദ്യ ഉണ്ടായിരുന്നു. നിങ്ങളുടെ സ്ഥാപനം ഇത്രമേൽ സമ്പന്നമായോ എന്ന് ചോദിച്ചപ്പോൾ ഷഹനാസിന്റെ ഫാദർ ഇൻ ലോയും ഷഹനാസും മുഖത്തോടു മുഖം നോക്കി. ഇതിനൊക്കെ ബില്ല് കെട്ടുന്നത് ഒരു ഡോക്ടർ തന്റെ സമ്പാദ്യത്തിൽ നിന്ന് കൂടിയാണ് എന്ന ഒരു നോട്ടം ആയിരുന്നു അത്.
സ്വർണ്ണ കടത്തുകാരി ആയും കള്ളക്കടത്തുകാരിയായും ഒരു പെൺകുട്ടിയെ താറടിക്കാൻ നിങ്ങളൊക്കെ കാണിക്കുന്ന ആ ചെറ്റമനസ്സ് അതിഭീകരമാണ്. കേരളത്തിലെ സ്പെഷ്യലൈസ്ഡ് ഡോക്ടർമാരുടെ സാമ്പത്തിക നില പരിശോധിച്ചാൽ അവർക്ക് ഏകദേശം എത്ര സമ്പാദ്യം ഉണ്ടാകാം എന്നുള്ളത് വളരെ കൃത്യമായി നമുക്കെല്ലാം മനസ്സിലാകുന്നതാണ്.
ഏതായാലും ലേഡി കൊള്ളക്കാരി തന്റെ സ്ഥാപനം കൊണ്ട് പലപ്പോഴും പ്രതിസന്ധികൾ അനുഭവിക്കുമ്പോൾ സ്വന്തം ഭർത്താവിന്റെ കയ്യിൽ നിന്നുള്ള പണം കൊള്ളയടിക്കാറുണ്ടോ എന്ന് ഞാൻ ആശങ്കിക്കുന്നു ? സ്വർണ്ണ കടത്തിനെക്കുറിച്ചും എനിക്ക് ചെറിയ അഭിപ്രായമുണ്ട്.സ്വന്തം കയ്യിലെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തി പ്രസാധനം ചെയ്യുന്ന ഒരു പ്രസാധക സ്വർണ്ണ കടത്തു തന്നെയല്ലേ നടത്തുന്നത് ?
ഷഹനാസിനെതിരെ ഇപ്പോൾ നടക്കുന്ന ഈ സോഷ്യൽ മീഡിയ ആൾക്കൂട്ട ആക്രമണത്തിന് ഒറ്റ കാരണമേയുള്ളൂ അത് അവളുടെ സൗന്ദര്യമാണ്. കുട്ടിക്കാലം മുതൽ തന്നെ ഇത്രയും സുന്ദരമായ മുഖവും മുടിയും കണ്ണുകളും ഉള്ള അവൾക്ക് പിറകെ കോളേജിൽ നടന്നിട്ടുള്ളവരുടെ എണ്ണം എടുക്കാൻ പറ്റില്ല.അവൾ ആരുടെയോ പിറകെ നടന്നതായ കഥ പറയുന്നതിനു മുമ്പ് അവളെ പോയി ഒന്ന് നേരിട്ട് കാണുക അവളുടെ നാല്പതുകളിൽ അവൾ ഇത്ര സുന്ദരിയെങ്കിൽ അവളുടെ കൗമാര യൗവനാരംഭ കാലങ്ങളിൽ അവൾ എത്ര സുന്ദരിയായിരിക്കുമെന്ന് നിങ്ങൾക്ക് ഊഹിക്കാൻ പോലും സാധിക്കില്ല.
ഫിൽറ്ററും പുട്ടിയും ഫോട്ടോഷോപ്പ് ചെയ്തിറങ്ങുന്ന ഫോട്ടോയിൽ കാണുന്ന മനുഷ്യരെ പോലെയല്ല അവൾ മറിച്ച് ഒരു മേക്കപ്പും ഇല്ലാതെ ഒരാട ആഭരണ തോടകളുമില്ലാതെ തിളക്കമാർന്ന് ഒരു പെൺകുട്ടി നിൽക്കുമ്പോൾ പലർക്കും അവളോട് അസൂയ തോന്നും.സുമുഖനായ പണക്കാരൻ ആയസർവ്വോപരി എല്ലാ കാര്യങ്ങൾക്കും പിന്തുണ നൽകുന്നവനും മായ ഭർത്താവും MBBS ന് പഠിക്കുന്ന മിടുക്കിയായ ഒരു കുഞ്ഞുമുള്ള ഭർത്താവ് നിരന്തരം മാലയും വളയും മൂക്കുത്തിയും വജ്ര നെക്ലസ്സുകളും വാങ്ങി കൊടുക്കുന്ന മികച്ച പ്രീമിയം കാറുകൾ വാങ്ങിക്കൊടുക്കുന്ന കുറച്ചു ഭാഗ്യവതിയായ ഒരു സ്ത്രീ കൂടിയാണ് അവൾ.
അവളോട് നിങ്ങൾക്ക് തോന്നുന്നത് ശുദ്ധ കുശുമ്പാണ്. കുന്നായ്മയും കുനുഷ്‌ഠുമാണ്
അതിൽ കവിഞ്ഞ് ഇതിൽ ഒരു തേങ്ങയുമില്ല. മനുഷ്യരുടെ അതിഭീകരമായ ജലസി. സെക്ഷ്വൽ ജലസി എന്ന് അതിന് പേര് പറയും.
എഡിറ്റ് നബി : ഈ പറഞ്ഞ അതേ കോളേജിലാണ് ഞാൻ ഏഴുവർഷം പഠിച്ചത്. നിങ്ങളുടെ വാച്യ സർട്ടിഫിക്കറ്റ് വേണ്ട. ഇനി ആ കോളേജിലെ കോൺ ഡക്ട് സർട്ടിഫിക്കറ്റുകളുടെ കോപ്പി വിവരവകാശ പ്രകാരം എടുത്ത് ഇവിടെ ഹാജരാക്കി കോളേജ് മാനേജ്മെന്റിന് അനദിമതയായ പ്രിയ സജീഷ് @ ഷഹനാസിൻ്റെ കള്ളങ്ങൾ പൊളിഞ്ഞതായി ഞാനും വിശ്വസിക്കാം.
-
ചിക്കൻ ലെഗ് പീസ് കിട്ടിയില്ല; കല്യാണ പന്തലിൽ കൂട്ടത്തല്ല്, വീഡിയോ വൈറൽ! -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
റെസ്റ്റോറന്റുകളിലെ മേശപ്പുറത്തെ കുപ്പി വെള്ളം വലിയ ചതിയാണ്; അത് അറിയാതെ പോകരുത് -
ജയിച്ചാല്‍ സിനിമയില്‍ കാണില്ല; രമേഷ് പിഷാരടി രണ്ടും കല്‍പ്പിച്ച്, ഇത്തവണയും പാലക്കാട് തൂക്കും -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
ഉമര്‍ ഫൈസിക്കെതിരെ നാസര്‍ ഫൈസി; ആ നിലപാട് രാഷ്ട്രീയ തിമിരം, മുസ്ലിം ലീഗിനെ മാത്രം ഉപദേശിക്കേണ്ട -
"എസ്ഡിപിഐയുമായി സന്ധിയില്ല; പിഡിപി കൂടെയുണ്ട്": വർഗീയ വോട്ടുകൾ വേണ്ട എന്ന് എംഎ ബേബി -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം











Click it and Unblock the Notifications