കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം പിണറായി സര്‍ക്കാറില്‍ ഐഎന്‍എല്ലിന് മന്ത്രി സ്ഥാനം ലഭിച്ചേക്കും:കോവൂര്‍ കുഞ്ഞുമോന് സാധ്യതയില്ല

Google Oneindia Malayalam News

കോഴിക്കോട്: രണ്ടാം പിണറായി സര്‍ക്കാറില്‍ ആരൊക്കെ മന്ത്രിമാരായി ഉണ്ടാവും എന്നതില്‍ വലിയ അഭ്യുഹങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. നിലവിലുള്ള എല്ലാവരേയും മാറ്റി മുഴുവനായും പുതുമുഖങ്ങളെ അവതരിപ്പിക്കാനാണ് സിപിഎം നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കെകെ ശൈലജയ്ക്ക് മാത്രം ഇളവ് ലഭിച്ചേക്കും. രണ്ട് കക്ഷികള്‍ അധികമായി വന്നതിനാലും കൂടുതല്‍ കക്ഷികള്‍ ജയിച്ചതിനാലും വകുപ്പുകള്‍ വീതം വെക്കുന്നത് എല്‍ഡിഎഫില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കും. ഇതിനിടയിലാണ് മന്ത്രി പദവി ആവശ്യപ്പെട്ട് ഐഎന്‍എല്ലും കോവൂര്‍ കുഞ്ഞുമോനും രംഗത്ത് എത്തിയത്.

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം

ഐഎന്‍എല്‍

ഐഎന്‍എല്‍

മൂന്ന് സീറ്റില്‍ മത്സരിച്ച ഐഎന്‍എല്ലിന് ഇത്തവണ ഒരിടത്ത് വിജയിക്കാന്‍ സാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി പദവി ആവശ്യപ്പെട്ട് അവര്‍ രംഗത്ത് എത്തിയത്. കോഴിക്കോട് സൗത്തില്‍ നിന്നും വിജയിച്ച അഹമ്മദ് ദേവര്‍ കോവിലിന് വേണ്ടിയാണ് മന്ത്രി സ്ഥാനം ചോദിക്കുന്നത്. ലീഗിന്‍റെ സിറ്റിങ് സീറ്റില്‍ നൂര്‍ബിന റഷീദിനെ പരാജയപ്പെടുത്തിയായിരുന്നു അഹമ്മദ് ദേവര്‍ കോവിലിന്‍റെ വിജയം.

Recommended Video

cmsvideo
കേരള: രണ്ടാം പിണറായി സർക്കാരിൽ മന്ത്രിസ്ഥാനം ആവശ്യപ്പെടും: കോവൂർ കുഞ്ഞുമോൻ
കോഴിക്കോട് സൗത്തില്‍

കോഴിക്കോട് സൗത്തില്‍

12459 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. മന്ത്രി സ്ഥാനം ആവശ്യപ്പെട്ടുള്ള കത്ത് എൽഡിഎഫ് കൺവീനർ എ വിജയരാഘവന് കത്ത് നൽകി. തങ്ങളുടെ ആവശ്യം മുന്നണി അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നാണ് ഐഎന്‍ല്ലിന്‍റെ പ്രതീക്ഷ. മുന്നണിയുടെ ഘടകക്ഷി എന്നതും അവര്‍ അനുകൂല ഘടകമായി കാണുന്നു.

കോവൂര്‍ കുഞ്ഞുമോന്

കോവൂര്‍ കുഞ്ഞുമോന്

ആർ എസ് പി (എൽ) സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പാണ് കോവൂര്‍ കുഞ്ഞുമോന് മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് രംഗത്ത് എത്തിയത്. ഇക്കാര്യം ഉന്നയിച്ച് ആർ.എസ്.പി(എൽ) എൽ ഡി എഫ് കൺവീനർക്ക് കത്ത് നൽകി. തുടർച്ചയായി അഞ്ച് തവണ എംഎൽഎ ആയ കുഞ്ഞുമോനെ മന്ത്രിയാക്കണമെന്നതാണ് കത്തിലെ ആവശ്യം.

കൂടെ നിന്നു

കൂടെ നിന്നു

ഇത്തവണ മന്ത്രി സ്ഥാനം ആവശ്യപ്പെടുമെന്ന് കോവൂര്‍ കുഞ്ഞുമോനും നേരത്തെ വ്യക്തമാക്കിയിരുന്നു. ആര്‍എസ്പി മുന്നണി വിട്ട് പോയപ്പോഴും കൂടെ നിന്നതും കണക്കിലെടുക്കണമെന്നും കുഞ്ഞുമോന്‍ ചൂണ്ടിക്കാണിക്കുന്നു. രണ്ട് തവണയി മണ്ഡലത്തിൽ ഇടത് പിന്തുണയോടെയാണ് കുഞ്ഞുമോൻ വിജയിക്കുന്നത്.

സാധ്യതകള്‍

സാധ്യതകള്‍

അതിനുമുമ്പ് മൂന്ന് തവണ എല്‍ഡിഎഫിന്‍റെ ഭാഗമായിരുന്ന ആര്‍എസ്പി ടിക്കറ്റല്‍ മത്സരിച്ച് വിജയിച്ചു. ഇത്തവണ 2790 വോട്ടിനാണ് ആർഎസ്പിയുടെ യുവ നേതാവ് ഉല്ലാസ് കോവൂരിനെ കുഞ്ഞുമോൻ പരാജയപ്പെടുത്തിയത്. അതേസമയം മുന്നണി ഘടകക്ഷി അല്ലാത്തത് കുഞ്ഞുമോന് തിരിച്ചടിയായേക്കും. മുന്നണിയിലുള്ളവര്‍ക്ക് മാത്രം മന്ത്രി സ്ഥാനം നല്‍കാന്‍ തീരുമാനിച്ചാല്‍ ഐഎന്‍എല്ലിന് നറുക്ക് വീഴുകയും കുഞ്ഞുമോന്‍ തഴയപ്പെടുകയും ചെയ്യും.

വേറിട്ട ലുക്കില്‍ മംമ്ത മോഹന്‍ദാസ്: നടിയുടെ അടിപൊളി ചിത്രങ്ങള്‍

English summary
INL may get a ministerial post in the second Pinarayi government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X