രണ്ടു താരങ്ങളുടെ പെരുമാറ്റം കണ്ട് അന്തംവിട്ടു!! മാപ്പുചോദിച്ച് ഇന്നസെന്റ്...അമ്മ നടിക്കൊപ്പം

  • By: Sooraj
Subscribe to Oneindia Malayalam

തൃശൂര്‍: താരസംഘടനയായ അമ്മയുടെ യോഗത്തില്‍ വച്ച് ചില താരങ്ങളില്‍
നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ അമ്മ പ്രസിഡന്റ് ഇന്നസെന്റ് മാപ്പുചോദിച്ചു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മയുടെ വിവാദമായ വാര്‍ത്തസമ്മേളനത്തിനു ശേഷം ഇന്നസെന്റ് ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ കൂടെ തന്നെയാണ് അമ്മയെന്ന് ഇന്നസെന്റ് പറഞ്ഞു. സംഭവത്തില്‍ അമ്മയെക്കുറിച്ച് ജനങ്ങള്‍ക്ക് തെറ്റിദ്ധാരണയുണ്ടായി. അമ്മ പിരിച്ചുവിടണമെന്ന ഗണേഷിന്റെ കത്ത് വേദനയുണ്ടാക്കിയതായി ഇന്നസെന്റ് വ്യക്തമാക്കി. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന ആരോപണങ്ങള്‍ ഇന്നസെന്റ് തള്ളികളഞ്ഞു.

രണ്ടു താരങ്ങള്‍ മോശമായി സംസാരിച്ചു

രണ്ടു താരങ്ങള്‍ മോശമായി സംസാരിച്ചു

അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ രണ്ടു താരങ്ങളുടെ ഭാഗത്തു നിന്നു മോശം പെരുമാറ്റമുണ്ടായി. അവര്‍ ആവേശം കൊണ്ടായിരിക്കാം അത്തരത്തില്‍ പെരുമാറിയത്. രണ്ടു താരങ്ങളുടെ പെരുമാറ്റം കണ്ടു താന്‍ അന്തംവിട്ടുപോയെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്കെതിരേ നടപടി വേണമോയെന്നു തീരുമാനിക്കേണ്ടത് എക്‌സ്യൂട്ടിവ് കമ്മിറ്റിയാണെന്നും ഇന്നസെന്റ് വിശദമാക്കി.

ഗണേഷിന്റെ കത്ത് വേദനിപ്പിച്ചു

ഗണേഷിന്റെ കത്ത് വേദനിപ്പിച്ചു

അമ്മ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടു ഗണേഷ് നല്‍കിയ കത്ത് കണ്ടപ്പോള്‍ വളരെയധികം വിഷമം തോന്നിയതായി ഇന്നസെന്റ് പറഞ്ഞു. വളരെ ഭംഗിയായി കൊണ്ടു പോവുന്ന സംഘടന പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടത് കേട്ടപ്പോള്‍ മാനസികമായി വിഷമമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കത്തെഴുതാന്‍ കാരണം

കത്തെഴുതാന്‍ കാരണം

ഗണേഷ് നല്‍കിയ കത്ത് വായിച്ചിരുന്നു. അമ്മയെന്ന സംഘടന പല കാര്യങ്ങളും ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗണേഷ് അത്തരത്തില്‍ ഒരു കത്തെഴുതിയതെന്നാണ് വായിച്ചപ്പോള്‍ മനസ്സിലായത്. ഗണേഷ് പറഞ്ഞതില്‍ ചില കാര്യങ്ങള്‍ ശരിയാണെങ്കിലും അമ്മ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടത് ശരിയായില്ലെന്നും ഇന്നസെന്റ് വിശദമാക്കി.

രാജിവയ്ക്കില്ല

രാജിവയ്ക്കില്ല

അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവച്ചേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഇന്നസെന്റ് തള്ളിക്കളഞ്ഞു. കള്ളവാര്‍ത്തയാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്വപ്‌നത്തില്‍പ്പോലും താന്‍ ഇതേക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി.

 ദിലീപിനോട് ചോദിച്ചു

ദിലീപിനോട് ചോദിച്ചു

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിനക്ക് എന്തെങ്കിലും പങ്കുണ്ടോയെന്നു താന്‍ ദിലീപിനോട് ചോദിച്ചിരുന്നതായി ഇന്നസെന്റ് പറഞ്ഞു. ഒരിക്കലുമില്ലെന്നാണ് ദിലീപ് അന്നു തനിക്കു മറുപടി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി

നടിക്കൊപ്പം തന്നെ

നടിക്കൊപ്പം തന്നെ

ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണ് അമ്മയെന്ന സംഘന. സഹോദരിയാണെങ്കിലും മകളാണെങ്കിലും അവര്‍ക്കൊപ്പം തന്നെയാണ് അമ്മയെന്ന സംഘടനയെന്ന് ഇന്നസെന്റ് പറഞ്ഞു.

കാസ്റ്റിങ് കൗച്ച് ഇല്ല

കാസ്റ്റിങ് കൗച്ച് ഇല്ല

സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് ചിലര്‍ ആവശ്യപ്പട്ടതായി അടുത്തിടെ ചില നടികള്‍ വെളിപ്പെടുത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇന്നസെന്റിന്റെ മറുപടി ഇതായിരുന്നു. പഴയ കാലത്ത് അങ്ങനെ സംഭവിച്ചിരിക്കാം. എന്നാല്‍ ഇപ്പോള്‍ അതുപോലുള്ള ഒന്നും മലയാള സിനിമയില്‍ ഇല്ലെന്നും ഇന്നസെന്റ് പറഞ്ഞു.

English summary
Innocent says sorry some actors bad behaviour in amma meeting
Please Wait while comments are loading...