കോണ്‍ഗ്രസില്‍ വീണ്ടും അടി: സുധാകരനെതിരെ സുധീരന്, വില കല്‍പ്പിക്കുന്നില്ലെന്ന് സുധാകരന്
തിരുവനന്തപുരം: കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുന്‍ കെ പി സി സി അധ്യക്ഷന്‍ വിഎം സുധീരന്. ഈ ശൈലി പാർട്ടിക്ക് ഗുണകരമല്ല. പഴയത് ആവർത്തിക്കുന്ന നിലയാണ് ഇപ്പോഴുള്ളത്. നേരത്തെ രണ്ട് ഗ്രൂപ്പിന്റെ താല്പര്യമായിരുന്നു സംരക്ഷിക്കപ്പെടേണ്ടതായിട്ടുള്ളത്. എന്നാല്‍ ഇന്നിപ്പോള്‍ അതിനേക്കാള്‍ കൂടുതലായി. ഈ വിഷയത്തില്‍ ഇടപെടലുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് കത്ത് അയച്ചിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ല. ഇതോടെ രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും രാജിവെച്ചതെന്നും സുധീരന് പറഞ്ഞു.
പിന്നീട് താരീഖ് അന്‍വർ, രാഹുല്‍ ഗാന്ധി എന്നിവർ വിളിച്ച് പ്രശ്നങ്ങളില്‍ പരിഹാരം ഉണ്ടാക്കും എന്ന് പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വർഷമായി യാതൊരുവിധ പരിഹാരവും ഉണ്ടായില്ലെന്ന് മാത്രമല്ല, ഗ്രൂപ്പ് രാഷ്ട്രീയം കുറേക്കൂടെ വിപുലമായ രീതിയിലേക്ക് പോയി. നേരത്തെ രണ്ട് ഗ്രൂപ്പായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അത് അഞ്ചായി. ഞാന്‍ പേര് പറയുന്നില്ലെങ്കിലും അത് ഒരു യാഥാർത്ഥ്യമാണ്. ഗ്രൂപ്പിന്റെ ഉള്ളില്‍ ഉപഗ്രൂപ്പുകളും ഉണ്ട്. വളരേയേറെ സംഘടകരമായ കാര്യമാണ് ഇത്.

ഞാന്‍ ഉന്നയിച്ച പ്രശ്നങ്ങളിലും കെ പി സി സിയും ഹൈക്കമാന്‍ഡും പരിഹാരം കാണുന്നില്ലെന്ന് കണ്ടപ്പോഴാണ് ഞാന്‍ കെ പി സി സി പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചത്. കെ പി സി സി പരിപാടിയില്‍ മാത്രമാണ് പങ്കെടുക്കാത്തത്. ഡി സി സികള്‍ നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. സ്ഥിരമായി പാർട്ടി പരിപാടികളില്‍ പങ്കെടുക്കുന്ന ഞാന്‍ പാർട്ടി വിട്ടെന്ന് പറയുന്ന കെ പി സി സി അധ്യക്ഷനെക്കുറിച്ച് ഞാന്‍ എന്താണ് പറയേണ്ടതെന്നും വിഎം സുധീരന് ചോദിക്കുന്നു.
അദ്ദേഹം പറയുന്ന പല കാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിന് തന്നെ പിന്നീട് നിശ്ചയിമില്ല. അതുകൊണ്ടാണ് പറഞ്ഞ പല കാര്യങ്ങളും തിരുത്തേണ്ടി വരുന്നത്. ഇക്കാര്യവും അദ്ദേഹത്തിന് തിരുത്തേണ്ടി വരും. ഞാന്‍ പാർട്ടി വിട്ടെന്ന് ഒരിക്കലും അദ്ദേഹത്തോട് പറഞ്ഞിട്ടില്ല. ഔചിത്യരാഹിത്വവും സുധാകരന്റെ ഭാഗത്ത് നിന്നുണ്ടായി. കെ പി സി സി യോഗത്തില്‍ ഞാന്‍ അഭിപ്രായപ്പെട്ട കാര്യങ്ങളെക്കുറിച്ച് അദ്ദേഹം പ്രതികരിക്കേണ്ടത് കെ പി സി സി യോഗത്തിലാണ്. അത് ചെയ്യാതെ പരസ്യമായി പ്രതികരിക്കുകയാണ് ചെയ്തതെന്നും മുന്‍ കെ പി സി സി അധ്യക്ഷന്‍ കൂട്ടിച്ചേർത്തു.
അതേസമയം വി എം സുധീരന്റെ പ്രസ്താവനകള്‍ക്ക് വില കല്പ്പിക്കുന്നില്ലെന്നായിരുന്ന് കെ സുധാകരന്റെ പ്രതികരണം. സുധീരന്റെ വാക്കുകള്‍ പൂര്‍ണമായും തള്ളിക്കളയുന്നും കെ പി സി സി അധ്യക്ഷന്‍ പറഞ്ഞു. ചികില്‍സയ്ക്കായി അമേരിക്കയിലേക്ക് പോകവേ നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications