കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്ലാഹു ചൈനക്ക് കൊടുത്ത ശിക്ഷയാണ് കൊറോണയെന്ന് പറഞ്ഞ മതപണ്ഡിതനും വൈറസ് ബാധ സ്ഥിരീകരിച്ചു

Google Oneindia Malayalam News

ബാഗ്ദാദ്: ലോകാരോഗ്യ സംഘടന മാഹമാരിയായ പ്രഖ്യാപിച്ച കൊറോണ വൈറസ് (കോവിഡ്-19) ഇതിനോടകം തന്നെ 140 ഓളം രാജ്യങ്ങളിലാണ് പടര്‍ന്ന് പിടിച്ചിരിക്കുന്നത്. ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊവിഡി ബാധയില്‍ 5436 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. 145717 ആളുകള്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 72550 പേര്‍ ഇതിനോടകം തന്നെ സുഖം പ്രാപിച്ചിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

കൊറോണയുടെ വ്യാപനത്തിന് പിന്നാലെ പല പ്രചരണങ്ങളും പുറത്ത് വന്നിട്ടുണ്ട്. ജൈനയുടെ ജൈവായുധമാണ് കൊറോണ എന്നത് മുതല്‍ അമേരിക്കയാണ് വൈറസ് ബാധക്ക് പിന്നില്‍ എന്ന ആരോപണങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ചൈനയില്‍ കൊറോണ നിയന്ത്രണാധീതമായി പടര്‍ന്ന് പിടിച്ചപ്പോള്‍ ഇറാഖി ഇസ്ലാം മതപണ്ഡിതനായ അയത്തുള്ള ഹാദി അല്‍-മൊദറാസ്സീ നടത്തിയ പരാമര്‍വും ഏറെ വിവാദമായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിനും കൊറോ​ണ പിടിപ്പെട്ടിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കുടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

അല്ലാഹു കൊടുത്ത ശിക്ഷ

അല്ലാഹു കൊടുത്ത ശിക്ഷ

ചൈനക്ക് അല്ലാഹു കൊടുത്ത ശിക്ഷയാണ് കൊറോണ വൈറസ് എന്നായിരുന്നു അയത്തുള്ള ഹാദി അല്‍-മൊദറാസ്സി പറഞ്ഞത്. ഫെബ്രുവരിയില്‍ ഇദ്ദേഹം നടത്തിയ പരാമര്‍ശ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. 20 ലക്ഷത്തോളം വരുന്ന മുസ്ലിങ്ങളെ പീഡിപ്പിക്കുന്ന ചൈനക്ക് അല്ലാഹു നല്‍കിയ ശിക്ഷയാണ് കൊറോണ വൈറസ് എന്നായിരുന്നു മൊദറാസ്സി പറഞ്ഞത്.

 40 ലക്ഷത്തോളം പേര്‍ക്ക്

40 ലക്ഷത്തോളം പേര്‍ക്ക്

'ഇത് അല്ലാഹുവിന്‍റെ പദ്ധതിയാണ്. കൊറോണ വൈറസ് ബാധ ആരംഭിച്ചത് ചൈനയില്‍ നിന്നാണ്. ലോക ജനസംഖ്യയുടെ ഏഴില്‍ ഒന്നും ജീവിക്കുന്നത് അവിടെയാണ്. ഇതേ ചൈനയില്‍ 20 ലക്ഷത്തോളം വരുന്ന മുസ്ലിംങ്ങള്‍ പീഡിപ്പിക്കപ്പെടുകയാണ്. അതിനാല്‍ തന്നെ അല്ലാഹു അതിന്‍റെ ഇരട്ടി 40 ലക്ഷത്തോളം പേരിലേക്ക് രോഗം നല്‍കി. അവര്‍ ശിരോവസ്ത്രത്തെ കളിയാക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് ആണെന്നോ പെണ്ണെന്നോ ഭോദമില്ലാതെ അത് ധരിക്കേണ്ടി വന്നു. ചൈനക്കും ആ രാജ്യത്തെ ജനങ്ങള്‍ക്കും നല്‍കിയ ശിക്ഷയാണ് ഇത്'- മൊദറാസ്സീ പറഞ്ഞു.

കൊവിഡ്-19 സ്ഥിരീകരിച്ചു

കൊവിഡ്-19 സ്ഥിരീകരിച്ചു

മെദറാസിയുടെ വീഡിയ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചു കൊണ്ടിരിക്കെയാണ് അദ്ദേഹത്തിനും കൊവിഡ്-19 സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ക്കും വൈറസ് ബാധ ഉണ്ടായിട്ടുണ്ട്. ഇറാഖിലെ മറ്റൊരു പ്രമുഖ ഷിയാ പണ്ഡിതനായ മൊഹമ്മദ് അല്‍ ഹിലി ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. ഹാദി അല്‍-മൊദറാസ്സീ, അദ്ദേഹത്തിന്‍റെ മരുമകന്‍ മൂസ അല്‍മൊദറാസ്സി, മറ്റൊരു വ്യക്തി എന്നിവരാണ് ചികിത്സയിലുള്ളത്. ഇവര്‍ ഉടന്‍ സുഖം പ്രാപിക്കുമെന്നും ദൈവം കാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊറിയയിലെ പാസ്റ്റര്‍

കൊറിയയിലെ പാസ്റ്റര്‍

നേരത്തെ ദക്ഷിണകൊറിയയില്‍ കൊറോണ പടരാതിരിക്കാന്‍ നടത്തിയ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്ത 9000 പേര്‍ക്കെ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ട് നേരത്തെ പുറത്തു വന്നിരുന്നു. കൊറിയന്‍ മതനേതാവും പാസ്റ്ററുമായ ലീ മാന്‍ നടത്തിയ സുവിശേഷ യോഗത്തില്‍ പങ്കെടുത്തവര്‍ക്കായിരുന്നു വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്.

രോഗം പിടിപെടില്ല

രോഗം പിടിപെടില്ല

തുടര്‍ന്ന് ഇയാള്‍ക്കും 11 അനുയായികള്‍ക്കുമെതിരെ നരഹത്യക്ക് കേസ് എടുക്കുകയും ചെയ്തിരുന്നു. യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് രോഗം പിടിപെടില്ലെന്ന് പറഞ്ഞായിരുന്നു ലീ മാന്‍ ആളുകളെ സംഘടിപ്പിച്ചത്. കേസ് എടുത്തതിന് പിന്നാലെ പരസ്യമായി മാപ്പ് പറഞ്ഞ് ലീമാന്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. താന്‍ ആരേയും വെല്ലുവിളിച്ചിട്ടില്ലെന്നും കോവിഡിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചിട്ട് അതിന് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 ഹോമിയോ ഡിസ്പന്‍സറി ഉദ്ഘാടനം ചെയ്യുന്ന ബല്‍റാം: ഇരട്ടത്താപ്പ് അല്ലേ ഇതെന്ന് സംവിധായകന്‍ ബിജുകുമാര്‍ ഹോമിയോ ഡിസ്പന്‍സറി ഉദ്ഘാടനം ചെയ്യുന്ന ബല്‍റാം: ഇരട്ടത്താപ്പ് അല്ലേ ഇതെന്ന് സംവിധായകന്‍ ബിജുകുമാര്‍

 ബഹ്റ കൊറോണയ്ക്ക് അതീതനാണോ: എന്തുകൊണ്ട് നിരീക്ഷണത്തിലാക്കുന്നില്ലെന്ന് ജ്യോതികുമാര്‍ ചാമക്കാല ബഹ്റ കൊറോണയ്ക്ക് അതീതനാണോ: എന്തുകൊണ്ട് നിരീക്ഷണത്തിലാക്കുന്നില്ലെന്ന് ജ്യോതികുമാര്‍ ചാമക്കാല

English summary
Iraqi Islamic Scholar Hadi Al-Modarresi turns positive for covid-19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X