Get Updates
Get notified of breaking news, exclusive insights, and must-see stories!

വേണമെങ്കില്‍ രാജിവയ്ക്കാനും തയ്യാറെന്ന് ബാബു

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ വേണമെങ്കില്‍ താന്‍ രാജിവയ്ക്കാനും തയ്യാറാണെന്ന് എകസൈസ് മന്ത്ര് കെ ബാബു. പക്ഷേ വിശ്വസനീയമായ സാഹചര്യം ഉണ്ടാകണം. സാങ്കേതികത്വം പറയാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും കെ ബാബു പറഞ്ഞു.

ബാര്‍ കോഴ കേസില്‍ ബിജു രമേശ് മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യ മൊഴിയാണ് ഇപ്പോള്‍ ബാബുവിനെ കുടുക്കിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ ബാബുവിനെതിരെ പ്രത്യേകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും പ്രത്യേക അന്വേഷണം പ്രഖ്യാപിയ്ക്കാനും കഴിയുമെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.

K Babu

ഇതിനിടെ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ കൂടി നിലപാട് കര്‍ശനമാക്കിയത് കെ ബാബുവിന് തിരിച്ചടിയായിട്ടുണ്ട്. തെളിവുണ്ടെങ്കില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നാണ് സുധീരന്‍ മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുന്നത്.

ലോകായുക്ത നല്‍കിയ നിര്‍ദ്ദേശവും ബാബുവിനേയും കൂട്ടരേയും പ്രതിസന്ധിയിലാക്കുന്നുണ്ട്. സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ പ്രകാരം ബാര്‍ കോഴയില്‍ ആരോപണം നേരിടുന്ന മന്ത്രിമാര്‍ക്കെതിരെ നിയമനടപടിയെടുക്കാമെന്നാണ് ലോകായുക്ത വ്യക്തമാക്കിയിരിയ്ക്കുന്നത്.

ബാര്‍ കോഴ വിവാദത്തില്‍ കെഎം മാണിയ്ക്കും തനിയ്ക്കും രണ്ട് നീതിയാണെന്നതിനോട് തത്കാലം പ്രതികരിയ്ക്കുന്നില്ലെന്നാണ് ബാബു പറഞ്ഞത്. ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് കുറച്ച് നല്‍കുന്നതിനായി എക്‌സൈസ് മന്ത്രിയായ കെ ബാബുവിന് 10 കോടി രൂപ നല്‍കി എന്നാണ് ബിജു രമേശ് മൊഴി നല്‍കിയിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+