കേരളം മയക്കുമരുന്നിന്റെ തലസ്ഥാനമാകുമോ... മയക്കുമരുന്നെത്തിക്കാന്‍ നക്സലുകളും ഇതര സംസ്ഥാനകാരും !!!
തിരുവനന്തപുരം: കേരളത്തില്‍ 2016 തുടക്കത്തില്‍ ആദ്യ നാലുമാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 150 മയക്കുമരുന്ന് കേസ്. ഇങ്ങനെ പോവുകയാണെങ്കില്‍ കേരളം മയക്ക് മരുന്ന് ഉപഭോഗത്തില്‍ രാജ്യ തലസ്ഥാനമാകുമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എല്ലാദിവസവും നിരവധി മയക്കുമരുന്ന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നര്‍ക്കോര്‍ട്ടിക്‌സ് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്റ്റ് പ്രകാരം ദിവസേന നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ മയക്കുമരുന്ന് ഉപയോഗത്തില്‍ കേരളം പഞ്ചാബിനെ കടത്തിവെട്ടും.
ഗോവയില്‍ നിന്നുമാണ് സംസ്ഥാനത്തേക്ക് ഹെറോയിനും കൊക്കെയ്‌നുമടക്കമുള്ള മയക്കുമരുന്ന് എത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ വഴിയാണ് മയക്ക് മരുന്ന് കേരളത്തിലേക്കെത്തിക്കുന്നത്. ബംഗ്ലാദേശില്‍ നിന്നും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന കുടിയേറ്റതൊഴിലാളികള്‍ വഴി കഞ്ചാവും വ്യാപകമായി കേരളത്തിലേക്കെത്തുന്നുവെന്നാണ് വിവരം. നക്സലൈറ്റുകളും കഞ്ചാവ് കടത്തലിന് ഒത്താശ ചെയ്യുന്നുണ്ടെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

നക്‌സലൈറ്റുകള്‍ കഞ്ചാവ് ലോബിക്ക് കൂട്ടുനില്‍ക്കുന്നുണ്ടെന്ന് മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. വയനാട്ടിലും പാലക്കാട് അട്ടപ്പാടിയിലും ഇവരുടെ ഇടപെടലുണ്ടെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നത്. രാജ്യത്ത് ലഭ്യമാകുന്ന എല്ലാ മയക്കുമരുന്നുകളും ഇന്ന് കേരളത്തില്‍ സുലഭമാണ്.
ബാറുകള്‍ നിരോധിച്ചതോടെയാണ് ലഹരി മാഫിയ കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന കഞ്ചാവ് വില്‍ക്കാന്‍ കേരളത്തില്‍ ശക്തമായ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ മാസവും കോടി കണക്കിന് കഞ്ചാവാണ് കേരളത്തില്‍ വില്‍ക്കുന്നത്.
പരിശോധന ശക്തിപ്പെടുത്തുകയും കേരളത്തിലേക്ക് മയക്കുമരുന്നും കഞ്ചാവും എത്തുന്ന വഴികള്‍ അടക്കുകയും ചെയ്തില്ലെങ്കില്‍ കേരളം മയക്കുമരുന്നിന് അടിമയാകുമെന്നുറപ്പാണ്. മയക്കുമരുന്നിന്റെ വരവ് തടയുന്നത് പ്രത്യേകം പരിശീലനം ലഭിച്ച സേനയെ തയ്യാറാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. വകുപ്പുകളുടെ ഏകോപനത്തോടെ പ്രവര്‍ത്തിച്ചാല്‍ ഒരു പരിധിവരെ മയക്കുമരുന്നിന്റെ വരവ് കുറയ്ക്കാനാകും.












Click it and Unblock the Notifications