'സമാധാനം വേണം': ബൈഡന്റെ സന്ദർശനത്തിന് മുന്നോടിയായി അപൂർവ്വ കൂടിക്കാഴ്ച നടത്തി ഇസ്രായേലും പാലസ്തീനും
ജറുസലേം: അമരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സന്ദർശനത്തിന് മുന്നോടിയായി കൂടിക്കാഴ്ച നടത്തി പലസ്തീൻ പ്രസിഡന്റും ഇസ്രായേൽ പ്രതിരോധ മന്ത്രിയും. ജോ ബൈഡന്റെ ആദ്യ സന്ദർശനത്തിന്റെ പശ്ചാത്തലത്തില്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ സംഘർഷ സ്ഥിതി ശാന്തമാക്കുന്നതിനും സുരക്ഷാ നടപടികൾ ഏകോപിപ്പിക്കുന്നതിനുമായിട്ടാണ് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ഇസ്രായേൽ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.
വ്യാഴാഴ്ച റാമല്ലയിൽ നടന്ന കൂടിക്കാഴ്ച "പോസിറ്റീവ് രീതിയിലാണ്" നടന്നതെന്നും മേഖലയിലെ "സിവിലിയൻ, സുരക്ഷാ വെല്ലുവിളികൾ" ഇരുവരും ചർച്ച ചെയ്തെന്നും ഗാന്റ്സ് ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. "സുരക്ഷാ ഏകോപനം നിലനിർത്താനും അസ്ഥിരതയ്ക്ക് കാരണമായേക്കാവുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കാനും ഇരു രാജ്യങ്ങളും ധാരണയിലെത്തി"-ഗാന്റ്സ് ട്വിറ്ററില്‍ കുറിച്ചു.

പുതിയ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുന്നതിന്റേയും ഒപ്പുവെച്ച കരാറുകള്‍ പാലിക്കപ്പെടുമെന്ന് ഉറപ്പാക്കുന്നതിനും സ്ഥിതിഗതകള്‍ വഷളാക്കുന്ന നടപടികള്‍ അവസാനിപ്പിക്കുന്നതിനേയും കുറിച്ച് മഹ്മൂദ് അബ്ബാസ് കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയെന്ന് മുതിർന്ന പലസ്തീൻ ഉദ്യോഗസ്ഥനായ ഹുസൈൻ അൽ-ഷൈഖും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ട്വിറ്ററില്‍ കുറിച്ചു. പ്രസിഡന്റ് ബൈഡന്റെ സന്ദർശനത്തിന് മുമ്പ് ശാന്തമായ അന്തരീക്ഷം ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യവും അബ്ബാസ് ഊന്നിപ്പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഹപാഠിയെ പ്രേമിച്ച് വിവാഹം, വരുമാനം കോടികള്‍: ഗൂഗിള്‍ സിഇഒ സുന്ദർ പിച്ചൈയുടെ അറിയാ കഥകള്‍
കഴിഞ്ഞ വർഷം ഓഗസ്റ്റിന് ശേഷം അബ്ബാസും ഗാന്റ്‌സും തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. നവംബർ 1 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി യെയർ ലാപിഡ് കഴിഞ്ഞയാഴ്ച ഇസ്രായേലിൽ താൽക്കാലിക പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയും കൂടിയാണിത്. വെസ്റ്റ്ബാങ്ക് നഗരമായ ജെനിനിൽ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡിനിടെ മെയ് 11-ന് ഫലസ്തീൻ-അമേരിക്കൻ പത്രപ്രവർത്തക ഷിറീൻ അബു അക്ലേ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇസ്രായേലും ഫലസ്തീനിയും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമായിരുന്നു.
അബു അക്ലേയെ ഇസ്രായേൽ സൈനികൻ ബോധപൂർവം വെടിവെച്ചുകൊന്നതാണെന്നാണ് പാലസ്തീന്‍ ആരോപിക്കുന്നത്. എന്നാല്‍ അബു അക്ലേ ഇസ്രായേൽ വെടിവയ്പിൽ കൊല്ലപ്പെട്ടിരിക്കാമെന്നും എന്നാൽ ഇത് മനഃപൂർവമല്ലാത്തതാണെന്നുമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തിങ്കളാഴ്ച വ്യക്തമാക്കിയത്.
അതേസമയം, ഫലസ്തീൻ തീവ്രവാദ സംഘടനയായ ഇസ്ലാമിക് ജിഹാദ് വ്യാഴാഴ്ചത്തെ യോഗത്തെ അപലപിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. "ആശയവിനിമയ, സുരക്ഷാ മീറ്റിംഗുകൾക്കായി നിർബന്ധിക്കുന്നത് ശത്രുവിന്റെ (ഇസ്രായേലിന്റെ) താൽപ്പര്യങ്ങളും പദ്ധതികളും നിറവേറ്റുന്നതിനാണ്,.കൂടാതെ നമ്മുടെ ആളുകൾക്ക് നേരെ ദിവസവും നടത്തുന്ന ആക്രമണം നടത്താന്‍ അവർക്ക് സ്വതന്ത്രമായ ഒരു സമയം അനുവദിക്കുകയും ചെയ്യുന്നു.''- എന്നായിരുന്നു ഭീകര സംഘടനയുടെ പ്രതികരണം












Click it and Unblock the Notifications