ചാരക്കേസ്: നമ്പി നാരായണന് എതിരെ മൊഴി നൽകാൻ ഭീഷണിപ്പെടുത്തിയെന്ന് ഫൗസിയ ഹസ്സന്‍
കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് എതിരെ വ്യാജ മൊഴി നല്‍കാന്‍ ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തി കേസിലെ പ്രതിയായിരുന്ന ഫൗസിയ ഹസ്സന്‍. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഫൗസിയ ഹസ്സന്റെ നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്ത് വിട്ടിരിക്കുന്നത്. നമ്പി നാരായണനും ശശി കുമാറിനും എതിരെ വ്യാജ മൊഴി നല്‍കാന്‍ രമണ്‍ ശ്രീവാസ്തവ അടക്കമുളളവര്‍ നിര്‍ബന്ധിച്ചെന്നാണ് ഫൗസിയ ഹസ്സന്റെ വെളിപ്പെടുത്തല്‍.
ഐഎസ്ആര്‍ഒയുമായി ബന്ധപ്പട്ടെ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കുന്നതിന് ശാസ്ത്രജ്ഞരായ നമ്പി നാരായണനും ശശി കുമാറിനും ഡോളര്‍ നല്‍കിയിരുന്നു എന്ന് മൊഴി നല്‍കാന്‍ ആണ് തന്നെ നിര്‍ബന്ധിച്ചതെന്ന് ഫൗസിയ ഹസ്സന്‍ പറയുന്നു. എന്നാല്‍ വ്യാജ മൊഴി നല്‍കാന്‍ താന്‍ വിസമ്മതിച്ചു. ഇതേത്തുടര്‍ന്ന് തനിക്ക് ക്രൂര പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതായും ഫൗസിയ ഹസ്സന്‍ വെളിപ്പെടുത്തി.

ചോദ്യം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചു. തന്റെ കാലിലും മാറിലുമടക്കം പോലീസുകാര്‍ അടിച്ചു. മൊഴി നല്‍കിയില്ലെങ്കില്‍ തന്റെ മുന്നില്‍ വെച്ച് മകളെ ബലാത്സംഗം ചെയ്യും എന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായും ഫൗസിയ ഹസന്‍ പറയുന്നു. ഗതികെട്ടാണ് ക്യാമറയ്ക്ക് മുന്നില്‍ വ്യാജ മൊഴി നല്‍കിയത് എന്നും എല്ലാവരും തന്നെ ചാരവനിതയാക്കി എന്നും ഫൗസിയ ഹസ്സന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
നമ്പി നാരായണന്റെ പേര് പോലും ആ സമയത്ത് തനിക്ക് അറിയില്ലായിരുന്നുവെന്നും ഫൗസിയ പറയുന്നു. ക്യാമറയ്ക്ക് പിന്നില്‍ നിന്ന് നമ്പി നാരായണന്റെ പേര് എഴുതി കാണിച്ചത് വായിക്കുകയായിരുന്നു. ഈ സമയത്തെല്ലാം രമണ്‍ ശ്രീവാസ്തവ അവിടെ ഉണ്ടായിരുന്നുവെന്നും ഫൗസിയ ഹസ്സന്‍ വെളിപ്പെടുത്തി.. മര്‍ദ്ദനമേറ്റതിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും ചാരക്കേസുമായി ബന്ധപ്പെട്ട് നമ്പി നാരായണന് ലഭിച്ചത് പോലെ തനിക്കും നഷ്ടപരിഹാരം ലഭിക്കണം എന്നും ഫൗസിയ ഹസ്സന്‍ പറഞ്ഞു.
സിംപിളായി ആത്മിക, ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications