Get Updates
Get notified of breaking news, exclusive insights, and must-see stories!

പൗരത്വ നിയമത്തില്‍ സര്‍ക്കാര്‍ നിലപാട് തെറ്റ്; തന്‍റെ ഉത്തരവാദിത്തം ഭരണഘടന സംരക്ഷണമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: സര്‍ക്കാരുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് ഗവര്‍ണര്‍ ആരിഫ് ഖാന്‍. ജനാധിപത്യ സംവിധാനത്തില്‍ അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികമാണെന്നും അതെല്ലാ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ആരിഫ് ഖാന്‍ പറഞ്ഞു.
പൗരത്വ നിയമത്തിനെതിരെ സര്‍ക്കാര്‍ പ്രമേയം പാസാക്കിയ നടപടി ഭരണഘടന വിരുദ്ധമാണെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു.

നിയമത്തെ കുറിച്ച് പ്രമേയം പാസാക്കണം എന്ന് സര്‍ക്കാരിനുണ്ടായിരുന്നുവെങ്കില്‍ ആദ്യം ചെയ്യേണ്ടിയിരുന്നത് ഇപ്പോഴത്തെ നിയമം സംസ്ഥാനത്ത് സസ്പെന്‍റ് ചെയ്യുകയാണ് വേണ്ടത്. അതിന് ശേഷം പ്രമേയം പാസാക്കണമായിരുന്നു, ഗവര്‍ണര്‍ പറഞ്ഞു.

 arifkhan

പാര്‍ലമെന്‍റും നിയമസഭയും അധികാര പരിധികള്‍ ലംഘിക്കാതെയാണ് പ്രവര്‍ത്തിക്കേണ്ടത്. മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിന്‍റെ കരട് താന്‍ കണ്ടിട്ടില്ല. ഭരണഘടന സംരക്ഷിക്കലാണ് തന്‍റെ ഉത്തരവാദിത്തം. അത് താന്‍ ഭംഗിയായി നിര്‍വഹിക്കും. താന്‍ കേന്ദ്രസര്‍ക്കാരിന്‍റെ പ്രതിനിധിയല്ല. മറിച്ച് രാഷ്ട്രപതിയുടെ പ്രതിനിധിയാണ്. പാര്‍ലമെന്‍റ് പാസാക്കിയ നിയമത്തിനെതിരെ സംസ്ഥാനം കോടതിയെ സമീപിക്കുമ്പോള്‍ ഗവര്‍ണറെ അക്കാര്യം അറിയിക്കണം. ജനാധിപത്യത്തില്‍ എല്ലാവരും സഹകരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും ആരിഫ് ഖാന്‍ പറഞ്ഞു.

അതേസമം പൗരത്വ നിയമത്തിനെതിരെ കോടതിയെ സമീപിക്കാന്‍ സംസ്ഥാനത്തിന് ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്ന് മുന്‍ ഗവര്‍ണര്‍ പി സദാശിവം പറഞ്ഞിരുന്നു. മര്യാദയുടെ പേരില്‍ സര്‍ക്കാരിന് വേണമെങ്കില്‍ ഗവര്‍ണറെ കാര്യങ്ങള്‍ അറിയിക്കാം. എന്നാല്‍ ഭരണഘടനാപരമായ ബാധ്യത ഇല്ലെന്നും പി സദാശിവം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+