ഉത്തരാവാദി ഒരു നുപുർ മാത്രമല്ല; വെറുപ്പിന്റെ സാഹചര്യം സൃഷ്ടിച്ചത് സർക്കാരാണ്: രാഹുല്‍ ഗാന്ധി
കല്‍പ്പറ്റ: രാജ്യത്ത് വെറുപ്പിന്റെയും വിദ്വേഷത്തിന്റേയും അന്തരീക്ഷം സൃഷ്ടിച്ചതിന് ഉത്തരവാദികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബി ജെ പി, ആർ എസ് എസ് എന്നിവരാണെന്ന് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മുഹമ്മദ് നബിക്കെതിരെ വിവാദ പരാമർശം നടത്തിയ ബി ജെ പി മുന്‍ വക്താവ് നുപുര്‍ ശര്‍മക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച സുപ്രീം കോടതി നടപടിയുടെ പശ്ചാത്തലത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. നുപുർ ശർമ്മയെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ പരാമർശത്തിന് ശേഷം ബിജെപി ലജ്ജിച്ചു തല താഴ്ത്തണമെന്നും അദ്ദേഹം പറഞ്ഞു.
"അതെ, തീർച്ചയായും, സുപ്രീം കോടതി നുപുർ ശർമ്മയെക്കുറിച്ച് പറഞ്ഞു. പക്ഷേ രാജ്യത്ത് അന്തരീക്ഷം സൃഷ്ടിച്ചത് ഭരണ സമ്പ്രദായമാണ്. അഭിപ്രായം പറഞ്ഞ വ്യക്തിയല്ല, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ബി ജെ പിയും ആർ എസ് എസും ചേർന്നാണ് കോപത്തിന്റെയും വെറുപ്പിന്റെയും അന്തരീക്ഷം സൃഷ്ടിച്ചത്" വയാനാട് സന്ദശന വേളയില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

"രാജ്യത്ത് ഈ അന്തരീക്ഷം സൃഷ്ടിച്ചത് ദേശവിരുദ്ധ പ്രവൃത്തിയാണ്. ഇത് ഇന്ത്യയിലെ ജനങ്ങളുടെ താൽപ്പര്യത്തിന് എതിരാണ്, തീർത്തും തെറ്റാണ്. അത് ദുരന്തത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.'' - രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു. തന്റെ പാർട്ടി വിവിധ വിഭാഗങ്ങൾക്കിടയിൽ ശക്തമായി പ്രവർത്തിച്ചു. അക്രമം തങ്ങളുടെ തത്വശാസ്ത്രത്തിന് വിരുദ്ധമാണെന്നും മുൻ കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.
രാവിലെ തന്നെ ഒരു ഐശ്വര്യമാണ് ഈ കാഴ്ച: പുത്തന്‍ ചിത്രങ്ങളുമായി അനുശ്രീ
അതേസമയം, എസ് എഫ് ഐ വയനാട്ടിലെ തന്റെ ഓഫീസ് ആക്രമിച്ച സംഭവം നിര്‍ഭാഗ്യകരമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത് വയനാട്ടിലെ എം പിയുടെ ഓഫീസല്ല. മറിച്ച് ജനങ്ങളുടെ ഓഫീസാണ്. അതിന് നേരെയാണ് ആക്രമണം ഉണ്ടായത്. കുട്ടികളാണ് ആക്രമണം നടത്തിയത്. നിരുത്തരവാദപരമായ രീതിയാണെങ്കിലും എനിക്ക് കുട്ടികളാണ് അത് ചെയ്തത്. അതുകൊണ്ട് തന്നെ എനിക്ക് അവരോട് പരിഭവമില്ലെന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു,
എനിക്ക് അവരോട് പരിഭവവുമില്ല ദേഷ്യവുമില്ല. കുട്ടികളുടെ ഈ പ്രവൃത്തി മറക്കാവുന്നതേ ഉള്ളൂ. എന്നാല്‍ ആക്രമം ഒന്നിനും പരിഹാരമല്ലെന്ന് ഇവര്‍ തിരിച്ചറിയണമെന്ന് കല്‍പ്പറ്റയിലെ എം പി ഓഫീസ് സന്ദര്‍ശിച്ച ശേഷം രാഹുല്‍ ഗാന്ധി പറഞ്ഞു. ഓഫീസ് ഉടന്‍ തന്നെ തുറന്ന് പ്രവർത്തിക്കുമെന്നും മുന്‍ എ ഐ സി സി അധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞു.












Click it and Unblock the Notifications