Get Updates
Get notified of breaking news, exclusive insights, and must-see stories!

'തമാശ പറഞ്ഞതാണ്, സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതല്ല'; കോടിയേരിയെ പിന്തുണച്ച് കെ കെ ശൈലജ

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മുന്‍ ആരോഗ്യമന്ത്രിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ കെകെ ശൈലജ പറഞ്ഞു. കോടിയേരി പറഞ്ഞ ചില വാക്കുകള്‍ മാത്രം അടര്‍ത്തിയെടുത്ത് അങ്ങനെ പറയുന്നത് ശരിയല്ലെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു. കോടിയേരിയെ അറിയാത്തവരുമായി ആരുമില്ല അങ്ങനെ ഒരു സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്ന ആളാണെന്ന അഭിപ്രായം ഇന്നാട്ടില്‍ ആര്‍ക്കുമില്ല. അങ്ങനെ അദ്ദേഹം പറഞ്ഞിട്ടില്ല. തമാശ പറഞ്ഞത്, എടുത്തിട്ട് അത് സ്ത്രീവിരുദ്ധമാണെന്ന് പറയാന്‍ കഴിയില്ല. കോടിയേരി സി പി എം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമാണ്. അങ്ങനെ ഒരു പാരമര്‍ശം ആ അര്‍ത്ഥത്തില്‍ ഉണ്ടാവില്ലെന്ന് കേരളീയ സമൂഹത്തിന് ആകെ അറിയാം- കെകെ ശൈലജ പറഞ്ഞു.

സ്ത്രീ സമത്വത്തിന് വേണ്ടി ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണ് കോടിയേരി ബാലകൃഷ്ണന്‍. സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും നല്ല തത്വശാസ്ത്രത്തിന്റെ നേതാവാണ് അദ്ദേഹമെന്നും കെ കെ ശൈലജ വ്യക്തമാക്കി. അമ്പത് ശതമാനം സ്ത്രീകള്‍ സംസ്ഥാന സമിതിയില്‍ എത്തിയാല്‍ കമ്മിറ്റി തകരുമെന്നാണ് അദ്ദേഹം പറഞ്ഞത് എന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ ആ ഒരു അര്‍ത്ഥത്തില്‍ കോടിയേരി പറയാനേ ഇടയില്ലെന്ന് കെ കെ ശൈലജ അഭിപ്രായപ്പെട്ടു.

kerala

പാര്‍ട്ടിയില്‍ 50 ശതമാനം സ്ത്രീ പ്രാതിനിധ്യം കമ്മിറ്റിയില്‍ ഉണ്ടാകുമോയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് നിങ്ങള്‍ കമ്മിറ്റിയെ തകര്‍ക്കാന്‍ വേണ്ടി നടക്കുകയാണോ എന്നാണ് കോടിയേരി മറുപടി പറഞ്ഞത്. കോടിയേരിയുടെ പ്രസ്താവനയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ കോടിയേരിക്കെതിരെ എം എസ് എഫ് നേതാവ് ഫാത്തിമ തെഹ്ലിയ വനിത കമ്മിഷന് പരാതി നല്‍കിയിരുന്നു.കോടിയേരിയുടെ പ്രസ്താവന പൊതു പ്രവര്‍ത്തകരായ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും കര്‍ശന നടപടി വേണമെന്നും ഫാത്തിമ തെഹ്ലിയ ആവശ്യപ്പെട്ടിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഫാത്തിമ തെഹ്ലിയ നല്‍കിയ പരാതി ഇങ്ങനെ, സി പി എമ്മിന്റെ പുതിയ കേരള സംസ്ഥാന കമ്മിറ്റി ഇന്നലെ നിലവില്‍ വന്നിരുന്നു. കമ്മിറ്റിയുടെ സെക്രട്ടറിയായി സഖാവ് കൊടിയേരി ബാലകൃഷ്ണന്‍ ചുമതലയേറ്റത് അങ്ങയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകുമല്ലോ? എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ പ്രസ്താവന ഏറെ ഗുരുതരവും പൊതു പ്രവര്‍ത്തകരായ സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുമുള്ളതാണ്.

മാധ്യമങ്ങളോട് പ്രതികരിക്കവെ പാര്‍ട്ടി കമ്മിറ്റിയില്‍ അമ്പത് ശതമാനം സംവരണം സ്ത്രീകള്‍ക്ക് ഉണ്ടാകുമോ എന്ന ചോദ്യത്തിന് നിങ്ങള്‍ ഈ പാര്‍ട്ടി കമ്മിറ്റിയെ തകര്‍ക്കുവാനാണോ ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം പൊതുജന സമക്ഷം ചോദിക്കുന്നുണ്ട്. ഇത് പൊതു പ്രവര്‍ത്തകരായ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ്. ശ്രീ. കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിക്കുന്നു- ഫാത്തിമ തെഹ്ലിയ പരാതിയില്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+