Get Updates
Get notified of breaking news, exclusive insights, and must-see stories!

അത് മന്ത്രവാദക്കൊല തന്നെ, ശകുന്തളയെ കൊന്നത് പൂജാരി

കൊണ്ടോട്ടി: മന്ത്രിവാദത്തില്‍ വീഴാന്‍ ഇപ്പോഴും മലയാളികള്‍ കാത്തിരിക്കുന്നു എന്ന് തന്നെ പറയേണ്ടി വരും. ചികിത്സയുടെ പേരില്‍ മന്ത്രവാദക്കൊലകള്‍ രണ്ട് കഴിഞ്ഞപ്പോള്‍ ഇതാ പണം തട്ടാന്‍ വേറൊരു മന്ത്രവാദക്കൊല കൂടി.

കൊണ്ടോട്ടി സ്വദേശിനിയായ ശകുന്തളയെ നിധി കണ്ടെത്താന്‍ സഹായിക്കാമെന്ന് പറഞ്ഞ് ക്ഷേത്രം പൂജാരി കൊന്നു. ഇക്കാര്യം പൂജാരി തന്നെ പോലീസിനോട് സമ്മതിക്കുകയും ചെയ്തിരിക്കുന്നു. നേരത്തെ നടന്ന രണ്ട് സംഭവങ്ങളില്‍ ഇര മുസ്ലീം സമുദായത്തില്‍ പെട്ടവരായിരുന്നു. കൊണ്ടോട്ടിയിലെ കൊല നടത്തിയതാകട്ടെ ഒരു ക്ഷേത്ര പൂജാരിയും.

Shakunthala

ശകുന്തളയുടെ വീട്ടുപറമ്പില്‍ നിധിയുണ്ടെന്നും അത് കണ്ടെത്താന്‍ പൂജ നടത്തണം എന്നും പറഞ്ഞായിരുന്നു കൊണ്ടോട്ടി അന്തിയൂര്‍ക്കാവ് ക്ഷേത്രത്തിലെ പൂജാരി ദുര്‍ഗ്ഗ പ്രസാദ് അരും കൊല നടത്തിയത്. ഇതിന് കൂട്ടുനിന്നത് ദുര്‍ഗ്ഗാ പ്രസാദിന്റെ ഭാര്യയും.

ആഗസ്റ്റ് 12 നാണ് ശകുന്തളയെ കാണാതായത്. ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങിയ ശകുന്തളയുടെ മൃതദേഹം ആഗസ്റ്റ് 17 ന് കുറ്റിയാടി പുഴയില്‍ ചീക്കില്‍ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. മൃതദേഹത്തിന് അപ്പോള്‍ നാല് ദിവസത്തെ പഴക്കമുണ്ടായിരുന്നു.

നിധി കണ്ടെത്തുന്നതിനായി ശകുന്തള.യുടെ വീട്ടില്‍ വച്ച് തന്നെ ദുര്‍ഗ്ഗാപ്രസാദ് ചില പൂജകള്‍ നടത്തിയിരുന്നു. എന്നാല്‍ അന്തിമ പൂജകള്‍ കുറ്റിയാടിയിലെ തന്റെ വീട്ടില്‍ വച്ച് നടത്തണം എന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഇതിനായി കുറ്റിയാടിയിലെത്തിയ ശകുന്തളയെ പൂജക്കിടെ തന്നെയാണ് ദുര്‍ഗ്ഗാപ്രസാദും ഭാര്യ അശ്വതിയും ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊന്നത്. നാല്‍പതിനായരം രൂപയും ആറ് പവന്റെ സ്വര്‍ണാഭരണങ്ങളും ശകുന്തളയില്‍ നിന്ന് ഇവര്‍ തട്ടിയെടുക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+