അത് നിങ്ങളുമായി പങ്കുവെക്കേണ്ടതില്ല; സന്ദീപ് വാര്യറെ പുറത്താക്കിയതില്‍ പ്രതികരിച്ച് കെ സുരേന്ദ്രന്‍
കോട്ടയം: ബിജെപി വക്താവ് സ്ഥാനത്ത് നിന്ന് സന്ദീപ് വാര്യറെ പുറത്താക്കിയതില്‍ പ്രതികരിച്ച് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പുറത്താക്കിയതിന്റെ കാര്യം എന്താണെന്ന് നിങ്ങളുമായി പങ്കുവെക്കേണ്ട കാര്യമില്ലെന്നായിരുന്നു സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
എന്തിനാണ് പുറത്താക്കിയതെന്ന് ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി. സന്ദീപ് വാര്യറുടെ പ്രവര്‍ത്തനത്തെ കുറിച്ച് സംഘടനയ്ക്ക് കൃത്യമായ കാഴ്ച്ചപ്പാടുണ്ട്. അതിനനുസരിച്ചാണ് വക്താവ് സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കം ചെയ്തിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പകരം ആരാണെന്ന കാര്യം തീരുമാനിച്ചിട്ടില്ല. പുറത്താക്കിയിട്ട് അരമണിക്കൂര്‍ മാത്രമല്ലേ ആയിട്ടുള്ളൂ. ആരെ നിയമിക്കണമെന്നത് സംഘടനാപരമായ കാര്യമാണ്. അത് നിങ്ങളെ അറിയിക്കേണ്ട കാര്യമാണ്. പാര്‍ട്ടി കാലാ കാലങ്ങളില്‍ ഇത്തരം തീരുമാനങ്ങളെടുത്തിട്ടുണ്ട്. അതിനുള്ള സംവിധാനങ്ങള്‍ ഞങ്ങള്‍ക്കുണ്ട്. സംഘടനയുടെ ആഭ്യന്തര കാര്യമാണിത്. അത് ആരോടും പറയേണ്ടതില്ല.
അതിന്റെ കാരണം എന്താണെന്ന് നിങ്ങളോട് പറയേണ്ടതില്ല. അത്തരം കാര്യങ്ങള്‍ എന്തിനാണ് നിങ്ങളോട് സംസാരിക്കുന്നത്. അക്കാര്യം എന്തൊക്കെ ചോദിച്ചാലും എനിക്കൊന്നും പറയാനില്ല. എന്റെ വായില്‍ നിന്ന് എന്തെങ്കിലും കേള്‍പ്പിക്കാമെന്ന് നിങ്ങള്‍ കരുതേണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സംസ്ഥാന അധ്യക്ഷനും സന്ദീപ് വാര്യറും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വാര്‍ത്ത കേള്‍ക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ തനിക്ക് അറിയില്ലെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. ഈ ചോദ്യങ്ങളില്‍ എനിക്ക് പറയാവുന്ന ഉത്തരം പറഞ്ഞ് കഴിഞ്ഞു. ഇനിയൊന്നും പറയാനില്ല. എനിക്ക് മാധ്യമങ്ങളുമായി പങ്കുവെക്കാന്‍ കഴിയുന്ന കാര്യങ്ങളാണ് പറഞ്ഞത്. ബാക്കി സംഘടനയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്യും.
ജനങ്ങള്‍ അറിയേണ്ട കാര്യം മാധ്യമങ്ങള്‍ക്ക് നല്‍കുന്നുണ്ട്. സംഘടനാപരമായി ചില ഉത്തരവാദിത്തങ്ങളുണ്ട്. അതുകൊണ്ട് എല്ലാ കാര്യങ്ങളും പറയാനാവില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. രാഷ്ട്രീയപരമായ ഉത്തരവാദിത്തങ്ങളെ കുറിച്ചുള്ള കാര്യങ്ങള്‍ മാധ്യമങ്ങളുമായി വിശദീകരിച്ച് കഴിഞ്ഞുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം ഹലാല്‍ വിവാദത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരായ നിലപാട് സ്വീകരിച്ചതും, പാര്‍ട്ടി അനുമതി ഇല്ലാതെ ഫണ്ട് സ്വീകരിച്ചതുമാണ് സന്ദീപിനെതിരായ നടപടിക്ക് കാരണമെന്നാണ് സൂചന. പാര്‍ട്ടി കമ്മീഷന്‍ നടത്തിയ അന്വേഷണത്തിന് ശേഷമാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയിലെ സാധാരണ അംഗം മാത്രമായി സന്ദീപ് വാര്യര്‍ മാറിയിരിക്കുകയാണ്.
തൃശൂരിലെ വ്യവസായിയില്‍ നിന്ന് സന്ദീപ് വാര്യര്‍ ഇരുപത് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നുള്ള പരാതി നിലനില്‍ക്കുന്നുണ്ട്. വിദേശത്ത് പോയപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട ഒരു സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തു തുടങ്ങിയ ആരോപണങ്ങള്‍ വേറെയുമുണ്ട്.
ഇതാ ഞങ്ങളുടെ ഉയിരും ഉലകവും; അമ്മയായി നയന്‍സ്, ഇരട്ടക്കുട്ടികളെന്ന് വിക്കി, ക്യൂട്ടാണെന്ന് ആരാധകര്‍












Click it and Unblock the Notifications