പറഞ്ഞതില്‍ മാറ്റമില്ല, നിലപാടില്‍ ഉറച്ച് നിന്ന് സര്‍ക്കാരിന് മറുപടിയുമായി ജേക്കബ് തോമസ്

  • Written By: Vaisakhan
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തിയ പരസ്യ വിമര്‍ശനങ്ങളില്‍ മാറ്റമില്ലെന്ന് ഡിജിപി ജേക്കബ് തോമസ്. ഓഖി ദുരന്തത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതകളാണെന്നും പരാമര്‍ശങ്ങള്‍ സര്‍ക്കാരിനെതിരല്ലെന്നും മറുപടിയില്‍ അദ്ദേഹം വ്യക്തമാക്കി. ചീഫ് സെക്രട്ടറിക്ക് നല്‍കിയ മറുപടിയിലാണ് തന്റെ നിലപാട് ജേക്കബ് തോമസ് വ്യക്തമാക്കിയത്.

1

ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് സര്‍ക്കാര്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. ഇത് ശാസ്ത്രീയമായ പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് താന്‍ പറഞ്ഞത്. ഇത് സ്വയം കണ്ടെത്തിയ കാര്യമല്ല. ഓഖി ദുരന്തത്തില്‍ എത്രപേര്‍ മരിച്ചെന്നോ കാണാതായെന്നോ ആര്‍ക്കുമറിയില്ല. ഇത് സത്യമല്ലേയെന്നും ജേക്കബ് തോമസ് മറുപടിയില്‍ ചോദിക്കുന്നു. അഴിമതിയും നിയമവാഴ്ചയുമായുള്ള ബന്ധം തെളിയിക്കുന്ന രാജ്യാന്തരപഠനത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ സംസാരിച്ചതെന്നും തോമസ് ജേക്കബ് പറയുന്നു. പത്തു പേജുള്ള റിപ്പോര്‍ട്ടാണ് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ചത്.

2

ഓഖി ചുഴലിക്കൊടുങ്കാറ്റിന്റെ മുന്നറിയിപ്പ് ലഭിച്ച തീയതിയടക്കം മാധ്യമങ്ങള്‍ വന്നിരുന്നു. ഇതാണ് തന്റെ പ്രസംഗത്തിന് ആധാരം. താന്‍ പറഞ്ഞ കാര്യങ്ങളെല്ലാം സംസ്ഥാന സര്‍ക്കാരും സമ്മതിക്കുന്ന കാര്യങ്ങളാണെന്നും വ്യക്തമാക്കി. സംസ്ഥാനത്ത നിയമവാഴ്ച്ച പൂര്‍ണമായി തകര്‍ന്നെന്ന ജേക്കബ് തോമസിന്റെ പ്രസ്താവ ഗുരുതരവും മാപ്പര്‍ഹിക്കാത്ത കുറ്റവുമാണെന്ന് നേരത്തെ ചീഫ് സെക്രട്ടറി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിയമവാഴ്ച്ച തകര്‍ന്നാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് ഭരണഘടനയില്‍ അനുശാസിക്കുന്നത്. ഈ സാഹചര്യമുണ്ടെന്നാണ് ജേക്കബ് തോമസിന്റെ പരാമര്‍ശത്തിലുള്ളത്. ഇത് സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനില്‍ നിന്ന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

English summary
jacob thomas says no mistakes in his remarks

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്